Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തെത്തിച്ച പിടി തോമസ് എംഎല്‍എയ്ക്ക് നേരെ വധശ്രമം? പിന്നില്‍ ശക്തർ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ അന്വേഷണത്തിന് വഴിവച്ചത് പിടി തോമസ് എംഎല്‍എ ആണെന്നാണ് പറയുന്നത്. അദ്ദേഹം തന്നെ അത് പലവട്ടം അവകാശപ്പെടുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി സംവിധായകന്‍ ലാലിന്റെ വീട്ടില്‍ എത്തിയതിന് ശേഷം അവിടെ എത്തിയ ആളായിരുന്നു പിടി തോമസ്.

ഈ വിഷയം സജീവമായി നിലനിര്‍ത്തുന്നതില്‍ പിടി തോമസ് വഹിച്ച പങ്ക് ചെറുതല്ല. അങ്ങനെയുള്ള പിടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നു എന്നാണ് ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്ത.

പിടി തോമസിന്റെ കാറിന്റെ ടയറിലെ ബോള്‍ട്ടുകള്‍ ഊരിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടില്ലായിരുന്നെങ്കില്‍ വന്‍ അപകടത്തിലേക്ക് തന്നെ അത് നയിച്ചേനെ എന്ന് ഉറപ്പാണ്.

പിടി തോമസിനെ ആരാണ് ഭയക്കുന്നത്

പിടി തോമസിനെ ആരാണ് ഭയക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് പിടി തോമസ് എംഎല്‍എ. എന്നാല്‍ ഈ വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

 വധശ്രമം തന്നെ

വധശ്രമം തന്നെ

പിടി തോമസിന് നേര്‍ക്ക് ഇപ്പോള്‍ നടന്നത് ശരിക്കും വധശ്രമം തന്നെ ആണ് എന്ന് വിലയിരുത്തേണ്ടിവരും. കാരണം തന്ത്രപൂര്‍വ്വം ആവിഷ്‌കരിച്ച ഒരു പദ്ധതി തന്നെ ആണിത്.

കാറിന്റെ ടയറുകള്‍

കാറിന്റെ ടയറുകള്‍

പിടി തോമസിന്റെ കാറിന്റെ ടയറുകളിലെ ബോള്‍ട്ടുകള്‍ ഊരിമാറ്റിയ നിലയില്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു പക്ഷേ ടയര്‍ ഊരിത്തെറിച്ച് വലിയ അപകടം തന്നെ സംഭവിച്ചേക്കാമായിരുന്നു.

നാട്ടുകാര്‍ കണ്ടു

നാട്ടുകാര്‍ കണ്ടു

വൈറ്റിലയില്‍ വച്ച് നാട്ടുകാരാണ് ഇക്കാര്യം എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഒരു ടയറിന്റെ ബോള്‍ട്ടുകള്‍ പൂര്‍ണമായും ഊരിമാറ്റിയ നിലയില്‍ ആയിരുന്നു. മറ്റ് ടയറുകളിലെ ബോള്‍ട്ടുകള്‍ ഇളക്കി വച്ചിരിക്കുകയായിരുന്നു.

ഗൂഢാലോചന തന്നെ?

ഗൂഢാലോചന തന്നെ?

കൃത്യമായി ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ് എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് നടന്നിട്ടുള്ളത്. ഒരുപക്ഷേ ഒരു വാഹനാപകടം സൃഷ്ടിക്കാനുള്ള നീക്കം തന്നെ ആണ് നടത്തിയത് എന്നും നിസ്സംശയം പറയാം.

പരാതി നല്‍കി

പരാതി നല്‍കി

പിടി തോമസ് ഈ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്.

മൊഴി നല്‍കിയ എംഎല്‍എ

മൊഴി നല്‍കിയ എംഎല്‍എ

നടി ആക്രമിക്കപ്പെട്ട കേസില്‍ പിടി തോമസ് എംഎല്‍എയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നാണ് പിസി തോമസ് അന്ന് പറഞ്ഞത്.

പള്‍സര്‍ സുനിയുടെ മനുഷ്യക്കടത്ത്

പള്‍സര്‍ സുനിയുടെ മനുഷ്യക്കടത്ത്

പള്‍സര്‍ സുനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ പിടി തോമസ് ഉന്നയിച്ചിരുന്നു. സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ട് എന്നതായിരുന്നു അത്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

നടി ആക്രമിക്കപ്പെട്ട കേസില്‍ കേരള പോലീസിന്റെ അന്വേഷണത്തിലും പിടി തോമസ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ സിബിഐ അന്വേണം നടത്തണം എന്നും പിടി തോമസ് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+