Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിർഷ വിറച്ചുതുടങ്ങി... മുൻകൂർ ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയിൽ; കള്ളം പറഞ്ഞാൽ വെള്ളം കുടിക്കും

Recommended Video

cmsvideo
    അറസ്റ്റ് ഭയന്ന് നാദിര്‍ഷാ: പറഞ്ഞതെല്ലാം കള്ളമെന്ന് പൊലീസ് !| Oneindia Malayalam

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനും ആയ നാദിര്‍ഷയ്ക്ക് കുരുക്ക് മുറുകുന്നു. ഇത് മനസ്സിലാക്കി തന്നെയുള്ള നീക്കത്തില്‍ ആണ് നാദിര്‍ഷ.

    ചോദ്യം ചെയ്യലിന് ഹാജരാകാതെ ആശുപത്രിയില്‍ അഭയം തേടിയ നാദിര്‍ഷ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

    നാദിര്‍ഷയുടെ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. അടുത്ത ദിവസം ഹര്‍ജി പരിഗണിക്കുന്നും ഉണ്ട്. നാദിര്‍ഷ ആദ്യം പോലീസിനോട് പറഞ്ഞത് മുഴുവന്‍ കള്ളമാണ് എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

    കുടുങ്ങുമെന്ന് ഉറപ്പ്?

    കുടുങ്ങുമെന്ന് ഉറപ്പ്?

    നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയും പ്രതിചേര്‍ക്കപ്പെട്ടേക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

    അറസ്റ്റ് ഭീഷണിയെന്ന്

    അറസ്റ്റ് ഭീഷണിയെന്ന്

    തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്. എന്നാല്‍ ഇത്തരം ഒരു കാര്യം പോലീസ് സമ്മതിച്ചിട്ടില്ല.

    കടുത്ത മാനസിക സമ്മര്‍ദ്ദം

    കടുത്ത മാനസിക സമ്മര്‍ദ്ദം

    പോലീസില്‍ നിന്ന് തനിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടേണ്ടിവരുന്നത് എന്നും ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ നാദിര്‍ഷ പറയുന്നുണ്ട്. തെറ്റായ കാര്യങ്ങള്‍ പറയാന്‍ പോലീസ് നിര്‍ബന്ധിക്കുന്നു എന്നാണ് ആക്ഷേപം.

    സഹകരിച്ചിട്ടുണ്ട്

    സഹകരിച്ചിട്ടുണ്ട്

    കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിനോട് സഹകരിച്ചിട്ടുണ്ട് എന്നും നാദിര്‍ഷ പറയുന്നു. പലതവണ പോലീസ് തന്നെ ചോദ്യം ചെയ്തതായും നാദിര്‍ഷ പറയുന്നുണ്ട്.

    പറഞ്ഞതെല്ലാം നുണയോ?

    പറഞ്ഞതെല്ലാം നുണയോ?

    നടി ആക്രമിക്കപ്പെട്ട സംഭവവും ആയി തനിക്ക് ബന്ധമൊന്നും ഇല്ല എന്നായിരുന്നു നാദിര്‍ഷ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പോലീസ് വിശ്വസിക്കുന്നില്ല.

    ദിലീപിന് വേണ്ടി പരാതി

    ദിലീപിന് വേണ്ടി പരാതി

    പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന് ദിലീപിന് വേണ്ടി പോലീസില്‍ പരാതിപ്പെട്ടതും നാദിര്‍ഷ ആയിരുന്നു. ഈ പരാതിയുടെ കാര്യത്തിലും പോലീസിന് സംശയങ്ങളുണ്ട്.

    തെളിവ് നശിപ്പിക്കല്‍

    തെളിവ് നശിപ്പിക്കല്‍

    തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളാണ് നാദിര്‍ഷയ്‌ക്കെതിരെ ഉയരുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ നാദിര്‍ഷ കൂട്ടുനിന്നു എന്നാണ് ആരോപണം.

    ദിലീപിന്റെ കൂട്ടുകാരന്‍

    ദിലീപിന്റെ കൂട്ടുകാരന്‍

    സിനിമ മേഖലയില്‍ ദിലീപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് നാദിര്‍ഷ. മിമിക്രി കാലം മുതലുള്ള ബന്ധമാണ് രണ്ട് പേരുടേയും.

    ആശുപത്രി നാടകം

    ആശുപത്രി നാടകം

    പോലീസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് നാടകം ആണെന്നാണ് മറ്റൊരു ആരോപണം. അറസ്റ്റ് ഭയന്നാണ് നാദിര്‍ഷ ആശുപത്രിയില്‍ അഭയം തേടിയത് എന്നും ആക്ഷേപമുണ്ട്.

    പോലീസ് കാത്തിരിക്കും

    പോലീസ് കാത്തിരിക്കും

    നാദിര്‍ഷയെ എന്തായാലും ചോദ്യം ചെയ്യും എന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍ ആശുപത്രിയില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ മുതിരില്ല എന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+