നാദിര്‍ഷയ്ക്ക് അസിഡിറ്റി, ബോഡി ചെക്കപ്പും വേണമെന്ന്... ആശുപത്രിയില്‍ കയറാന്‍ പോലീസ് ഇല്ല
കൊച്ചി: പോലീസ് ചോദ്യം ചെയ്യലിന് ഹാജരാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ നാദിര്‍ഷ എന്തിനാണ് ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നാണ് പലും ഉന്നയിക്കുന്ന ചോദ്യം. ആശുപത്രിയില്‍ പോയി കിടക്കുക മാത്രമല്ല, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് നാദിര്‍ഷ.
നെഞ്ചുവേദനയെ തുടര്‍ന്നാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് നാദിര്‍ഷ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി.
അസിഡിറ്റി കാരണം ആണത്രെ നാദിര്‍ഷ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.

അസിഡിറ്റി കാരണം
തനിക്ക് അസിഡിറ്റിയുടെ പ്രശ്‌നം ഉണ്ട് എന്നാണ് നാദിര്‍ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഇതിന്റെ ചികിത്സയുടെ ഭാഗമായിട്ടാണത്രെ ആശുപത്രിയില്‍ എത്തിയത്.

ഇന്‍ജെക്ഷന്‍ എടുത്താല്‍
ഇന്‍ജെക്ഷന്‍ എടുത്താല്‍ പെട്ടെന്ന് ശമനം ഉണ്ടാകും എന്ന് പറഞ്ഞതുകൊണ്ടാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത് എന്ന ന്യായവും നാദിര്‍ഷ ഉന്നയിക്കുന്നുണ്ട്.

മെഡിക്കല്‍ ചെക്ക് അപ്പ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ഒരു മെഡിക്കല്‍ ചെക്ക് അപ്പ് നടത്തുന്നതിനെ കുറിച്ചും നാദിര്‍ഷ ഏഷ്യാനെറ്റ് ന്യൂസിനോട് ഫോണില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അതെങ്ങനെ പോലീസിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസ് കിട്ടിയ ഉടനെ സംഭവിച്ചു എന്നതാണ് ചോദ്യം.

നെഞ്ച് വേദനയെന്ന്
നെഞ്ച് വേദനയെ തുടര്‍ന്നാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. കൊച്ചിയിലെ റിനെയ് മെഡിസിറ്റിയില്‍ ആണ് നാദിര്‍ഷ ചികിത്സ തേടിയത്.

അറസ്റ്റ് ഉണ്ടാകുമോ?
നാദിര്‍ഷ എന്തായാലും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. കോടതി അടുത്ത ദിവസം ഹര്‍ജി പരിഗണിക്കുകയും ചെയ്യും. അതിന് മുമ്പ് അറസ്റ്റ് ഉണ്ടാകുമോ?

ആശുപത്രിയില്‍ കയറില്ല
നാദിര്‍ഷയെ പെട്ടെന്ന് കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് മുതിരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ ചെന്ന് മൊഴിയെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പരിശീലനം ലഭിച്ചു?
നാദിര്‍ഷയെ ആദ്യം ചോദ്യം ചെയ്യുന്നതിന് മുമ്പ് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യല്‍ നേരിടാനുള്ള പരിശീലനം നല്‍കിയതായി ആക്ഷേപം ഉണ്ട്. എന്നാല്‍ അത് സംബന്ധിച്ച് പിന്നീട് അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.

പരിശീലനം പണിയായോ?
പോലീസിന്റെ ചോദ്യം ചെയ്യല്‍ എങ്ങനെയാകുമെന്നും അതിനെ എങ്ങനെ നേരിടണം എന്നും ആണത്രെ അന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നാദിര്‍ഷയ്ക്ക് വിശദീകരിച്ച് കൊടുത്തത്. എന്നാല്‍ ആ തന്ത്രം പാളിയെന്ന് കരുതേണ്ടി വരും.

ഒളിവ് ജീവിതവും
ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ നാദിര്‍ഷ എവിടെയാണ് എന്ന ചോദ്യം അന്ന് ആരും ഉയര്‍ത്തിയിരുന്നില്ല. ആ സമയം നാദിര്‍ഷ ഒളിവില്‍ പോയിരിക്കുകയായിരുന്നു എന്നും ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

തെളിവ് നശിപ്പിക്കല്‍
നാദിര്‍ഷയ്ക്ക് നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച ഗൂഢാലോചനയുമായി ബന്ധമില്ലെന്ന് തന്നെയാണ് പോലീസ് ഇപ്പോഴും കരുതുന്നത്. തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ആയിരിക്കും നാദിര്‍ഷയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക.












Click it and Unblock the Notifications