കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിയുടെ ഗൂഢാലോചന': മാര്‍ട്ടിന്റെ മൊഴിമാറ്റം ദിലീപിനെതിരെ കരുക്ക് മുറുക്കും, ജനപ്രിയനോട് ശത്രുത?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിനെതിരെ കടുത്ത നടപടികളുമായി പോലീസ് | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പക്ഷേ, കേസ് ഇപ്പോഴും പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയായി തന്നെ തുടരുകയാണ്. അതിനിടെയാണ് കേസിന് പിന്നില്‍ മറ്റൊരു ഗൂഢാലോചനയുണ്ടെന്ന് കേസിലെ പ്രതികളില്‍ ഒരാളായ മാര്‍ട്ടിന്‍ പറയുന്നത്.

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന എന്നാണ് മാര്‍ട്ടിന്‍ ഉന്നയിക്കുന്ന ആരോപണം. കേസിലെ എട്ടാം പ്രതിയും പ്രമുഖ നടനും ആയ ദിലീപിന് ആശ്വാസം നല്‍കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍ എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നാം. എന്നാല്‍ കാര്യങ്ങള്‍ ആ വഴിക്ക് തന്നെ പോകുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

ഇതിനകം തന്നെ പോലീസിനെതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങളും നിയമത്തിന്റെ വഴിയെ നടത്തയ നീക്കങ്ങളും പോലീസിനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. അതിനിടയില്‍ ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോള്‍ പോലീസ് ഏത് രീതിയില്‍ ആയിരിക്കും പ്രതികരിക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്.

സാക്ഷികളെ സ്വാധീനിക്കും?

സാക്ഷികളെ സ്വാധീനിക്കും?

ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കും എന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ അന്തിമ ഘട്ടത്തില്‍ കോടതി ദിലീപിന് ജാമ്യം അനുവദിക്കുക തന്നെ ചെയ്തു.

 പോലീസിനെതിരെ

പോലീസിനെതിരെ

കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എഡിജിപി ബി സന്ധ്യക്കെതിരേയും ദിലീപ് ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ആയിരുന്നു ദിലീപിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം കോടതി മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

ദൃശ്യങ്ങള്‍ ചോദിക്കുമ്പോള്‍

ദൃശ്യങ്ങള്‍ ചോദിക്കുമ്പോള്‍

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കൈമാറണം എന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒരിക്കലും പ്രോസിക്യൂഷന്‍ അംഗീകരിക്കാന്‍ ഇടയില്ല. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അത് പുറത്ത് പോകാനുള്ള സാധ്യതകളും ഏറെയാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്.

നടിക്കെതിരെ

നടിക്കെതിരെ

ആക്രമിക്കപ്പെട്ട നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചാരണം നടത്തുന്നത് ദിലീപിന്റെ ആരാധകരാണ് എന്ന് ആരോപണം ഉണ്ട്. ഈ വിഷയത്തില്‍ ദിലീപിന്റെ പങ്കെന്താണെന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നു. അന്വേഷണ സംഘവും ഇത്തരത്തിലുള്ള സംശയങ്ങള്‍ മുമ്പ് പ്രകടിപ്പിച്ചിരുന്നു.

രണ്ടാം പ്രതി മാര്‍ട്ടിന്‍

രണ്ടാം പ്രതി മാര്‍ട്ടിന്‍

കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെ മൊഴിമാറ്റം ആണ് ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പള്‍സര്‍ സുനിയും നടിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് ഈ കേസ് എന്ന രീതിയില്‍ ആണ് ആരോപണം. മുമ്പ് മാര്‍ട്ടിന്‍ നല്‍കിയ മൊഴികളെ മുഴുവന്‍ തള്ളിക്കളയുന്നതാണ് ഇത്തരം ഒരു മൊഴി.

 മൊഴിമാറ്റങ്ങള്‍

മൊഴിമാറ്റങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്തരം മൊഴി മാറ്റങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. കേസിലെ പ്രതിയായ ചാര്‍ളിയും കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരും മൊഴിമാറ്റിയിരുന്നു. സാക്ഷികള്‍ മൊഴിമാറ്റാതിരിക്കാന്‍ വേണ്ടി പോലീസ് പലരുടേയും രഹസ്യമൊഴികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നില്‍ ആര്?

പിന്നില്‍ ആര്?

ഇത്തരം മൊഴിമാറ്റങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടെന്ന വിലയിരുത്തലും ഉണ്ട്. ഇത്തപം ഒരു ആരോപണം വിരല്‍ ചൂണ്ടുക ദിലീപിലേക്ക് മാത്രം ആയിരിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കും എന്ന് അന്വേഷണ സംഘം തുടക്കം മുതലേ ആക്ഷേപം ഉന്നയിച്ചിരുന്നതും ആണ്.

പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങള്‍

പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങള്‍

ഇതുപോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരുകാര്യമാണ് പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളും. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നായിരുന്നു സുനില്‍ കുമാര്‍ ആദ്യം പറഞ്ഞിരുന്നത്. അക്കാലത്ത് ദിലീപിന്റെ പേര് ഒരിടത്തും പരാമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നില്ല.

കീഴ്‌മേല്‍ മറിഞ്ഞത് എപ്പോള്‍?

കീഴ്‌മേല്‍ മറിഞ്ഞത് എപ്പോള്‍?

പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. സുനി നാദിര്‍ഷയെ വിളിച്ചതും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചതും എല്ലാം ഇതോടെ പുറത്തായി. ഒടുവില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

കുറ്റപത്രം പുറത്തായത്

കുറ്റപത്രം പുറത്തായത്

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അധികം കഴിയും മുമ്പ് തന്നെ പല പ്രമുഖരുടേയും മൊഴികള്‍ പുറത്ത് വന്നിരുന്നു. ഇത് പോലീസ് തന്നെ ചോര്‍ത്തിയതാണ് എന്ന ആരോപണം ആണ് ദിലീപ് ഉന്നയിച്ചിരുന്നത്. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ദിലീപ് ആരോപിച്ചിരുന്നു.

പ്രതികാരം

പ്രതികാരം

പോലീസിനെ വിമര്‍ശിക്കുന്ന ദിലീപിനോട് പോലീസ് പ്രതികാരം ചെയ്യുമോ എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കിക്കാന്‍ ഉള്ള നീക്കങ്ങള്‍ പലപ്പോഴായി പോലീസ് നടത്തിയതായും ആക്ഷേപം ഉണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും വിജയിച്ചതും ഇല്ല.

മാര്‍ട്ടിന്റെ വിഷയത്തില്‍

മാര്‍ട്ടിന്റെ വിഷയത്തില്‍

മാര്‍ട്ടിന്റെ മൊഴിമാറ്റത്തിലും ഇത്തരം ഒരു നീക്കം പ്രതീക്ഷിക്കാം എന്നും വിലയിരുത്തപ്പെടുന്നു. ദിലീപിന്റെ സ്വാധീനത്തിലാണ് മാര്‍ട്ടിന്‍ മൊഴിമാറ്റിയത് എന്ന് തെളിയിക്കാന്‍ പോലീസ് ശ്രമിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് തെളിയിക്കപ്പെട്ടാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെടാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ കഴിയില്ല.

English summary
Attack Against Actress: Martin's new statement may not help Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X