നടിയെ ക്രൂരമായി പീഡിപ്പിച്ച പള്‍സര്‍ സുനിക്ക് ജാമ്യമില്ല... ദിലീപിന്റെ ആ പ്രതീക്ഷയും പാളിപ്പോയി

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയ പള്‍സര്‍ സുനിക്കും നിരാശ. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കേസില്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായിട്ടാണ് പള്‍സര്‍ സുനി ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. എട്ട് മാസത്തോളമായി സുനി ജയിലില്‍ ആണ്.

സുനിയുടെ ജാമ്യ ഹര്‍ജിയില്‍ തന്നെ ആയിരുന്നു ദിലീപിന്റേയും പ്രതീക്ഷ. സുനിക്ക് സോപാധിക ജാമ്യം ലഭിക്കുകയാണെങ്കില്‍, അതിന്റെ ചുവട് പിടിച്ച് ദിലീപിനും ജാമ്യത്തിന് സാധ്യതയുണ്ട് എന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ആളൂരിന്റെ നീക്കം

ആളൂരിന്റെ നീക്കം

പള്‍സര്‍ സുനിക്ക് വേണ്ടി കേസ് വാദിക്കുന്നത് വിവാദ നായകനായ അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍ ആണ്. അപ്രതീക്ഷിതം ആയിട്ടായിരുന്നു സുനിക്ക് വേണ്ടി ആളൂര്‍ രംഗത്ത് വന്നത്.

ജാമ്യത്തിന് വേണ്ടി

ജാമ്യത്തിന് വേണ്ടി

കേസില്‍ അറസ്റ്റിലായിട്ട് മാസങ്ങളായെങ്കിലും സുനില്‍ കുമാറിന് ജാമ്യം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് ആളൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിലായതിന് ശേഷം ആദ്യമായിട്ടാണ് സുനി ഹൈക്കോടതിയെ ജാമ്യത്തിന് വേണ്ടി സനീപിക്കുന്നത്.

ഒന്നാം പ്രതി

ഒന്നാം പ്രതി

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് സുനില്‍ കുമാര്‍. നടിയെ ക്രൂരമായി പീഡിപ്പിച്ചത് പള്‍സര്‍ സുനി തന്നെ ആണെന്ന് തെളിഞ്ഞ് കഴിഞ്ഞതും ആണ്.

കുറ്റപത്രവും

കുറ്റപത്രവും

കേസില്‍ ആദ്യഘട്ട കുറ്റപത്രം നേരത്തേ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവം നടന്ന് 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ദിലീപും പ്രതി

ദിലീപും പ്രതി

എന്നാല്‍ പിന്നീടാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം തുടങ്ങിയതും ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതും. ഈ കേസിലെ കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെളിവ് നശിപ്പിച്ചു

തെളിവ് നശിപ്പിച്ചു

കേസിലെ സുപ്രധാന തെളിവുകള്‍ സുനില്‍ കുമാര്‍ നശിപ്പിച്ചിട്ടുണ്ട് എന്നതായിരുന്നു ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു.

ശക്തമായ തെളിവ്

ശക്തമായ തെളിവ്

പള്‍സര്‍ സുനിയുടെ കാര്യത്തില്‍ പോലീസിന്റെ പക്കല്‍ ശക്തമായ തെളിവുണ്ട്. ഇക്കാര്യവും കോടതി അംഗീകരിക്കുകയായിരുന്നു.

കൊടും കുറ്റവാളി

കൊടും കുറ്റവാളി

പള്‍സര്‍ സുനി ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ്. സുനിക്ക് ജാമ്യം നല്‍കിാല്‍ അത് വിചാരണയെ ബാധിക്കും എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സുനി മുങ്ങാനും സാധ്യത

സുനി മുങ്ങാനും സാധ്യത

ജാമ്യം നല്‍കിയാല്‍ പള്‍സര്‍ സുനി മുങ്ങാനുള്ള സാധ്യതയുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യവും കോടതി അംഗീകരിക്കുകയായിരുന്നു.

ദിലീപിന്റെ പ്രതീക്ഷ

ദിലീപിന്റെ പ്രതീക്ഷ

നാല് തവണ ജാമ്യ ഹര്‍ജി തള്ളിയെങ്കിലും ദിലീപ് വീണ്ടും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയിലെ തീര്‍പ്പ് എന്താകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ദിലീപ്.

സോപാധിക ജാമ്യം കിട്ടിയാല്‍

സോപാധിക ജാമ്യം കിട്ടിയാല്‍

സോപാധിക ജാമ്യത്തിന് വേണ്ടിയായിരുന്നു ദിലീപ് ഏറ്റവും ഒടുവില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പള്‍സര്‍ സുനിയാണെങ്കില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ജാമ്യ ഹര്‍ജിയുമായി രംഗത്ത് വരുന്നത്. സുനിക്ക് ജാമ്യം കിട്ടിയിരുന്നെങ്കില്‍ അത് ദിലീപിനും ഏറെ സഹായകമായേനെ.

അതും വെറുതേയായി

അതും വെറുതേയായി

പള്‍സര്‍ സുനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ദിലീപിന് വീണ്ടും തിരിച്ചടിയായി എന്ന് തന്നെ വിലയിരുത്തേണ്ടി വരും. അടുത്ത ദിവസം ണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+