തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പോലും അറിയാതെ ദിലീപിന്റെ ഗതികേട്... രൂക്ഷ പ്രതികരണം; പ്രതീക്ഷയില്ല?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഞ്ചാമത്തെ ജാമ്യ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട് എന്ന വാദമാണ് ഇത്തവണ ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.
എന്നാല്‍ അതിലും രൂക്ഷമായ ആരോപണങ്ങളാണ് പ്രോസിക്യൂഷനെതിരെ ദിലീപ് കോടതിയില്‍ ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും തന്നെ തന്നെ അറിയിക്കുന്നില്ല എന്നാണ് ദിലീപിന്റെ പരാതി.
തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്തെന്ന് പോലും അറിയാത്ത ഗതികേടിലാണ് ദിലീപ്. ജാമ്യം നിഷേധിക്കപ്പെടാനുള്ള കാരണമായും ഇതിനെ വിലയിരുത്തുന്നുണ്ട്.

ഒന്നും അറിയിക്കുന്നില്ല
കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ദിലീപിനെ അറിയിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. ഹൈക്കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ആണ് ഇത്തരം ഒരു ആക്ഷേപം ഉന്നയിച്ചത്.

എന്തൊക്കെ കുറ്റങ്ങള്‍
തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഏതൊക്കെയാണ് എന്ന് പോലും ദിലീപിന് അറിയില്ല എന്നാണ് വാദം. ഇത് ജാമ്യവാദത്തെ ബാധിക്കുന്നുവെന്ന് നേരത്തേ തന്നെ ആരോപണം ഉണ്ടായിരുന്നു.

പ്രതിയുടെ അവകാശം
ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയാനുള്ള അവകാശം പ്രതിക്കുണ്ട് എന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല എന്നും ആക്ഷേപം ഉന്നയിച്ചു.

അറിഞ്ഞില്ലെങ്കില്‍
ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിഞ്ഞാല്‍ മാത്രമേ അതിനനുസരിച്ച് പ്രതിഭാഗത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ദിലീപിന്റെ ജാമ്യഹര്‍ജികളിലെ പ്രധാന പോരായ്മയായും ഈ പ്രശ്‌നം വിലയിരുത്തപ്പെടുന്നുണ്ട്.

കൈമാറാനാവില്ലെന്ന്
നേരത്തെ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍ അന്വേഷണ വിവരങ്ങള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

സാഹചര്യം മാറിയോ
രണ്ട് തവണയാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ആ സാഹചര്യത്തില്‍ നിന്ന് എന്തെങ്കിലും മാറ്റം ഇപ്പോഴുണ്ടോ എന്നായിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചത്.

സാധ്യത കുറവ്?
നിലവിലെ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഉണ്ടായിരുന്ന സാഹചര്യങ്ങളില്‍ മാറ്റമൊന്നും ഇല്ല എന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുക.

കുറ്റപത്രം സമര്‍പ്പിക്കാന്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിലെ കുറ്റപത്രം ഒക്ടോബര്‍ 7 ന് സമര്‍പ്പിക്കും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്. ഈ കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യം കിട്ടിയില്ലെങ്കില്‍
ഇത്തവണയും ദിലീപിന് ജാമ്യം കിട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലാവസ്ഥയിലേക്ക് നീങ്ങും എന്ന് ഉറപ്പാണ്. ഒരുപക്ഷേ, കേസിന്റെ വിചാരണ തീരും വരെ ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നേക്കും

കാവ്യയുടെ സ്ഥിതി
അറസ്റ്റ് ഭയന്ന് കാവ്യ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തീര്‍പ്പാക്കിയിരുന്നു. കാവ്യക്കെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്നും നിലവില്‍ പ്രതിയല്ലെന്നും ആയിരുന്നു പ്രോസിക്യൂഷന്റെ വിശദീകരണം. എന്നാല്‍ കാവ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഇപ്പോഴും അന്വേഷണ സംഘം തയ്യാറായിട്ടില്ല.












Click it and Unblock the Notifications