Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസുമായി ബന്ധമില്ലെന്ന് ധര്‍മജന്‍... അപ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയേയും ദിലീപിന്‍െ സഹോദരന്‍ അനൂപിനേയും ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ധര്‍മജന് കേസുമായി എന്ത് ബന്ധം എന്ന സംശയത്തിലായിരുന്നു മലയാളികള്‍.

നടി ആക്രമിക്കപ്പെട്ട കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ധര്‍മജനും വ്യക്തമാക്കുന്നത്. എന്നാല്‍ പള്‍സര്‍ സുനിയുടെ കാര്യത്തില്‍ ധര്‍മജന് അത്ര പെട്ടെന്ന് കൈകഴുകാന്‍ ആകുമോ എന്നാണ് ചോദ്യം.

പള്‍സര്‍ സുനിയുമായുള്ള ബന്ധം എന്താണെന്നും ധര്‍മജന്‍ വിശദീകരിക്കുന്നുണ്ട്.

ഈ കേസുമായി

ഈ കേസുമായി

നടി ആക്രമിക്കപ്പെട്ട കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് തന്നെയാണ് ധര്‍മജന്‍ പറയുന്നത്. ഇക്കാര്യം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നും ധര്‍മജന്‍ പറയുന്നു.

സുനിയ്‌ക്കൊപ്പം

സുനിയ്‌ക്കൊപ്പം

ധര്‍മജന്‍ ബോള്‍ഗാട്ടിയും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ഒരു ചിത്രം ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ധര്‍മജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിറകെയാണ് ഓണ്‍ലൈനില്‍ ഈ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്.

സുനിയുമായുള്ള പരിചയം

സുനിയുമായുള്ള പരിചയം

എന്താണ് ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് പള്‍സര്‍ സുനിയുമായുള്ള ബന്ധം? ഷൂട്ടിങ് സെറ്റില്‍ വച്ച് ഒരുമിച്ച് ഫോട്ടോ എടുത്ത ബന്ധം മാത്രമാണ് സുനിയുമായി ഉള്ളത് എന്നാണ് ധര്‍മജന്‍ വെളിപ്പെടുത്തുന്നത്.

ചോദിച്ചതെന്ത്

ചോദിച്ചതെന്ത്

പൾസർ സുനിക്കൊപ്പം ഉള്ള ഫോട്ടോയെ കുറിച്ച മാത്രമാണ് തന്നോട് ചോദിച്ചത് എന്നാണ് ധർമജൻ പുറത്തിറങ്ങിയപ്പോൾ പറഞ്ഞത്. മറ്റൊന്നും ചോദിച്ചില്ലെന്നും തനിക്ക് വലിയ കാര്യങ്ങളൊന്നും അറിയില്ലെന്നും ധർമജൻ പറയുന്നു.

എത്ര പേർ ഫോട്ടോയെടുക്കുന്നു

എത്ര പേർ ഫോട്ടോയെടുക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ധർമജൻ പറഞ്ഞു. അപ്പോൾ പൾസർ സുനിയെ അറിയാമോ എന്നായി മാധ്യമ പ്രവർത്തകരുടെ ചോദ്യം. സിനിമ സെറ്റിൽ വച്ച് ഒരുപാട് പേരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അതുപോലെ തന്നെയാണ് സുനിക്കൊപ്പവും നിന്ന് ഫോട്ടോ എടുത്തത്. സുനിയെ തനിക്ക് അറിയില്ലെന്നും ധർമജൻ പറഞ്ഞു

ദിലീപും നാദിര്‍ഷയും

ദിലീപും നാദിര്‍ഷയും

ജനപ്രിയ നായകന്‍ ദിലീപിനേയും സുഹൃത്തും സംവിധായകനും ആയ നാദിര്‍ഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള ചോദ്യാവലിയും തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

നാദിര്‍ഷയുടെ സിനിമയില്‍

നാദിര്‍ഷയുടെ സിനിമയില്‍

അടുത്തിടെ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിച്ച ശ്രദ്ധേയമായ ചിത്രം നാദിര്‍ഷയുടേതായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ ധര്‍മജന്റെ പ്രകടനം ഏറെ പ്രശംസനീയം ആയിരുന്നു.

ചിത്രം വ്യക്തമല്ല

ചിത്രം വ്യക്തമല്ല

എന്നിരുന്നാലും എന്തിനാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പോലീസ് ഇക്കാര്യത്തില്‍ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല.

ദിലീപിന്റെ സഹോദരന്‍

ദിലീപിന്റെ സഹോദരന്‍

ധര്‍മജനെ കുടാതെ ദിലീപിന്റെ സഹോദരന്‍ അനൂപിനേയും ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നിര്‍മാതാവ് കൂടിയായ അനൂപിന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്നുണ്ട്.

എന്താണ് സംഭവിക്കുന്നത്?

എന്താണ് സംഭവിക്കുന്നത്?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച് ആകെ ആശയക്കുഴപ്പമാണ് ഇപ്പോള്‍. ധര്‍മജൻറെ ചോദ്യം ചെയ്യല്‍ കൂടുതല്‍ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.

മൈഥിലിയെ പറ്റി

മൈഥിലിയെ പറ്റി

അതിനിടെ സിനിമ താരം മൈഥിലിയെ പോലീസ് ചോദ്യം ചെയ്തു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമ്മനത്തെ ഫ്‌ലാറ്റില്‍ പരിശോധന നടത്തി എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മൈഥിലി ഇക്കാര്യം പിന്നീട് നിഷേധിച്ചു.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ നിര്‍ണായകമായ സംഭവങ്ങള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ അത്തരത്തിലുള്ള ചില സൂചനകള്‍ ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+