Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ജയിലില്‍ ഒരു 'പരിഗണനയും' ഇല്ല.... എവിടെ നിന്ന് വരുന്നു? എങ്ങനെ വാര്‍ത്തയാകുന്നു?

കോഴിക്കോട്: ദിലീപിന് ജയിലില്‍ കിട്ടുന്ന സൗകര്യങ്ങളെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍. ദിലീപിന് ജയിലില്‍ സഹായി ഉണ്ടെന്നും പ്രത്യേക മെനു ഉണ്ടെന്നും ഒക്കെ ആയിരുന്നു വാര്‍ത്തകള്‍.

ഏതൊരു പ്രതിക്കും കിട്ടേണ്ട കാര്യങ്ങള്‍ മാത്രമേ ദിലീപിനും കിട്ടേണ്ടതുള്ളൂ. അപ്പോള്‍ പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ പുറത്ത് വന്നാല്‍ അധികൃതര്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ?

ദിലീപിന് ജയിലില്‍ അങ്ങനെ ഒരു പ്രത്യേക പരിഗണനയും കൊടുക്കുന്നില്ലെന്നാണ് ഇപ്പോള്‍ ജയില്‍ ഡിജിപി പറയുന്നത്. ഇക്കാര്യം ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പരസ്യമായി പറയുകയും ചെയ്തു.

ജയിലിലെ 'കൊച്ചി രാജാവ്'

ജയിലിലെ 'കൊച്ചി രാജാവ്'

മലയാള സിനിമയിലെ കൊച്ചി രാജാവ് എന്നൊക്കെയാണ് പലരും ദിലീപിനെ വിശേഷിപ്പിക്കുന്നത്. ആലുവ സബ് ജയിലിലും ദിലീപ് രാജാവിനെ പോലെ ആണ് എന്നൊക്കെയായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍.

വേലക്കാരനായ് ഇരുന്താലും!!!

വേലക്കാരനായ് ഇരുന്താലും!!!

ദിലീപിന് ജയിലില്‍ ഒരു സഹായി ഉണ്ട് എന്നാണ് പറഞ്ഞിരുന്നത്. അതും മോഷണക്കേസ് പ്രതി. തമിഴ് നാട്ടുകാരനായ ഇയാളാണ് ദിലീപിന് വേണ്ടി ജോലികള്‍ ചെയ്യുന്നത് എന്നൊക്കെയാണ് പറയുന്നത്.

തുണി അലക്കാനും പാത്രം കഴുകാനും

തുണി അലക്കാനും പാത്രം കഴുകാനും

ജയിലില്‍ സ്വന്തം വസ്ത്രങ്ങള്‍ കഴുകിയിടാനും , എന്തിന് ഭക്ഷണം കഴിച്ച പാത്രം കഴുകാനും വരെ ഈ സഹായി ഉണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജയില്‍ എന്താ, സുഖവാസ കേന്ദ്രമാണോ എന്ന് ആര്‍ക്കും സംശയം തോന്നാം.

ഒരു ചുക്കും ഇല്ല

ഒരു ചുക്കും ഇല്ല

എന്നാല്‍ ദിലീപിന് ജയിലില്‍ പ്രത്യേകമായി ഒരു ആനുകൂല്യങ്ങളും ഇല്ല എന്നാണ് ഇപ്പോള്‍ ജയില്‍ ഡിജിപി തന്നെ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിനോട് അന്വേഷിച്ചതിന് ശേഷമാണ് ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രതികരണം.

എവിടെ നിന്ന് വരുന്നു?

എവിടെ നിന്ന് വരുന്നു?

എവിടെ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ വരുന്നത് എന്നാണ് ശ്രീലേഖയുടെ സംശയം. ഇതെല്ലാം എങ്ങനെ വാര്‍ത്തയാകുന്നു എന്നും അവര്‍ ചോദിക്കുന്നുണ്ട്.

പ്രത്യേക മെനുവോ?

പ്രത്യേക മെനുവോ?

ദിലീപിന് പ്രത്യേക ഭക്ഷണമാണ് ജയിലില്‍ ലഭിക്കുന്നത് എന്ന് പോലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ട ജയിലില്‍ എത്തിയപ്പോള്‍ മട്ടന്‍കറി 'മിസ്സ്' ആയ കാര്യവും എല്ലാവരും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജീവനക്കാരുടെ ഭക്ഷണം

ജീവനക്കാരുടെ ഭക്ഷണം

തടവുപുള്ളികള്‍ക്കുള്ള ഭക്ഷണല്ല ദിലീപിന് നല്‍കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. ജയില്‍ ജീവനക്കാര്‍ക്കുള്ള ഭക്ഷണം ആയിരുന്നത്രെ ദിലീപിന് നല്‍കിയിരുന്നത്.

എല്ലാവര്‍ക്കും ശേഷം

എല്ലാവര്‍ക്കും ശേഷം

മറ്റ് തടവുപുള്ളികള്‍ക്കൊപ്പം അല്ല ദിലീപിന് ഭക്ഷണം നല്‍കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എല്ലാവരും ഭക്ഷണം കഴിച്ചതിന് ശേഷം ദിലീപിന് പ്രത്യേകമായിട്ടാണത്രെ ഭക്ഷണം നല്‍കുന്നത്!!!

കുളിക്കാനും സ്‌പെഷ്യല്‍

കുളിക്കാനും സ്‌പെഷ്യല്‍

ജയിലില്‍ തടവുകാരെല്ലാം ഒരുമിച്ചാണ് കുളി പതിവ്. എന്നാല്‍ ഇക്കാര്യത്തിലും ദിലീപിന് ഇളവുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്നതുപോലെ, എല്ലാവരുടേയും കുളി കഴിഞ്ഞതിന് ശേഷം ദിലീപിന് ഒറ്റയ്ക്ക് കുളിക്കാനാണത്രെ സൗകര്യം ഒരുക്കിയിരുന്നത്.

കിട്ടിരുന്നെങ്കില്‍ അതും പോയിക്കാണും

കിട്ടിരുന്നെങ്കില്‍ അതും പോയിക്കാണും

ദിലീപിന് ജയിലില്‍ ഇങ്ങനെയുള്ള സൗകര്യങ്ങള്‍ കിട്ടിയിരുന്നോ എന്ന് അത്ര പെട്ടെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇനിയിപ്പോള്‍ കിട്ടിയിരുന്നു എങ്കില്‍, കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളോടെ അതൊക്കെ അവസാനിച്ചിട്ടും ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+