മഞ്ജു വാര്യര്‍ക്ക് വിലക്കോ? നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തിന് മഞ്ജു വാര്യര്‍?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ ആള്‍ മഞ്ജു വാര്യര്‍ ആണെന്ന് പറയാം. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടത് മഞ്ജു വാര്യര്‍ ആയിരുന്നു.
കേസില്‍ മഞ്ജു വാര്യര്‍ സാക്ഷിയാകും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മഞ്ജുവിന് കോടതി കയറിയിറങ്ങേണ്ടി വരും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പിന്നീട് പോലീസ് തന്നെ നിഷേധിക്കുകയാണ് ഉണ്ടായത്.
ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ പുറത്ത് വന്ന വാര്‍ത്ത ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മഞ്ജു വാര്യര്‍ വിദേശയാത്ര മാറ്റി വച്ചു എന്നായിരുന്നു അത്. മഞ്ജുവിന്റെ വിദേശയാത്രക്ക് പോലീസിന്റെ വിലക്ക് എന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ എന്താണ് സത്യം?

മഞ്ജു ഇല്ലെങ്കില്‍
മഞ്ജു വാര്യര്‍ ഇല്ലായിരുന്നെങ്കില്‍ ഈ കേസ് ഒരു പക്ഷേ ഇത്രത്തോളം എത്തി നില്‍ക്കില്ലായിരുന്നു എന്ന് പറയാം. എന്നാല്‍ ഇനി മഞ്ജു വാര്യര്‍ ഇല്ലെങ്കിലും കേസ് മുന്നോട്ട് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഞ്ജു പോകേണ്ട?
കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മഞ്ജു വാര്യരുടെ വിദേശ യാത്ര റദ്ദാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തിന് വേണ്ടി മഞ്ജു ഇവിടെ തന്നെ നില്‍ക്കണം എന്ന ചോദ്യവും അപ്പോള്‍ ബാക്കിയായിരുന്നു.

എല്ലാം വ്യാജ വാര്‍ത്ത
എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ ഇല്ലെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണ സംഘം ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടേ ഇല്ലത്രെ.

പക്ഷേ, യാത്ര റദ്ദാക്കി
എന്നാല്‍ മഞ്ജു വാര്യര്‍ അമേരിക്കന്‍ യാത്ര റദ്ദാക്കി എന്നത് സത്യമാണ്. ന്യൂയോര്‍ക്കില്‍ ജൂലായ് 22 ന് നടക്കുന്ന നാഫ അവാര്‍ഡ് നിശയില്‍ നിന്നാണ് മഞ്ജു ഒഴിവായത്. എന്നാല്‍ ഇത് ഒരു മാസം മുമ്പേ അവരെ അറിയിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.

സിനിമയാണ് കാരണം
അമേരിക്കന്‍ സന്ദര്‍ശനം ഒഴിവാക്കാനുള്ള പ്രധാന കാരണം സിനിമ തന്നെയാണ്. കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ചിത്രീകരണം ദ്രുത ഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാറി നില്‍ക്കാന്‍ പറ്റാത്ത മറ്റ് സിനിമകളുടെ ചിത്രീകരണങ്ങളും തുടരുകയാണ്. ഇതുകൊണ്ടാണ് അമേരിക്കന്‍ യാത്ര മഞ്ജു ഒഴിവാക്കിയത്.

സാക്ഷി പോലും അല്ല
കേസില്‍ മഞ്ജു രണ്ടാം സാക്ഷിയാകും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ താരങ്ങളെ ആരേയും സാക്ഷിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആലുവ റൂറല്‍ എസ്പി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാം ഊഹാപോഹം മാത്രം
ദിലീപിന്റെ അറസ്റ്റിന് വഴിവച്ച നിര്‍ണായക വിവരം ലഭിച്ചത് മഞ്ജു വാര്യരുടെ മൊഴിയില്‍ നിന്നാണെന്നൊക്കെയാണ് വാര്‍ത്തകള്‍. എന്നാല്‍ മഞ്ജു വാര്യരെ ചോദ്യം ചെയ്ത കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് സത്യം.

ശക്തമായ നിലപാട്
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിറകിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട മഞ്ജു വാര്യര്‍ അവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല. വനിത സംഘടനയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.












Click it and Unblock the Notifications