യുവ നടിയും പള്‍സര്‍ സുനിയുടെ കാമുകിയും തമ്മില്‍.... ചോദ്യം ചെയ്യപ്പെട്ട നടി?
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ രംഗത്തുള്ള കൂടുതല്‍ പേര്‍ ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ ആണ്. രണ്ട് ദിവസത്തിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ് മറ്റൊരു യുവനടിയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
പള്‍സര്‍ സുനിയിലേക്ക് നടിയ്‌ക്കെതിരെയുള്ള ക്വട്ടേഷന്‍ എത്തിയ വഴികളെ കുറിച്ചുള്ള അന്വേഷണമാണ് മറ്റൊരു യുവനടിയേയും കേസുമായി ബന്ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ നേരത്തേയും പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

മറ്റൊരു യുവനടി
നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു യുവ നടിയുടെ പേരും ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഒമ്പത് വര്‍ഷം മുമ്പ് നായികയായി എത്തുകയും പിന്നീട് സഹനടിയായി തിളങ്ങുകയും ചെയ്ത നടിയുടെ പേരാണ് ഇപ്പോള്‍ പല വാര്‍ത്തകളിലും കടന്നുവരുന്നത്.

പള്‍സര്‍ സുനിയുമായി?
ഈ നടിക്ക് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ പള്‍സര്‍ സുനിയുടെ കാമുകിയുടെ അടുത്ത സുഹൃത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെ വന്ന ക്വട്ടേഷന്‍?
പള്‍സര്‍ സുനിയുടെ കാമുകിയുമായി നടിക്ക് വളരെ അടുത്ത ബന്ധമാണ് എന്നാണ് പറയപ്പെടുന്നത്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സറിലേക്ക് എത്തിയത് ഈ ബന്ധം വഴിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തമ്മനത്തെ ഫ്‌ലാറ്റ്?
തമ്മനത്തെ ഫ്‌ലാറ്റിലാണ് ഈ യുവനടിയും താമസിക്കുന്നത്. പള്‍സര്‍ സുനി കാറില്‍ വച്ച് നടിയെ ഭീഷണിപ്പെടുത്തിയത് തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കും എന്നായിരുന്നു. നടിയുടെ ഫ്‌ലാറ്റ് ആണോ സുനി ഉദ്ദേശിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

നടിയെ കുറിച്ചും പറഞ്ഞു?
ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി ഈ നടിയെ കുറിച്ചും പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തമ്മനത്തെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധനയും നടന്നിരുന്നു.

നടിയെ ചോദ്യം ചെയ്തു?
തമ്മനത്തെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള പലരും താമസിക്കുന്നുണ്ട്. എന്നാല്‍ പോലീസ് പരിശോധന നടത്തിയത് ഈ നടിയുടെ ഫ്‌ലാറ്റില്‍ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. നടിയെ ഫ്‌ലാറ്റില്‍ വച്ച് ചോദ്യം ചെയ്തുവെന്നും സൂചനയുണ്ട്.

ഫോണ്‍ തെളിവ്
പള്‍സര്‍ സുനിയുടെ കാമുകിയുമായി ഈ നടി പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിഷേധിച്ചിട്ടില്ല
പള്‍സര്‍ സുനിയുടെ കാമുകിയുമായുള്ള ബന്ധം നടി നിഷേധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്യൂട്ടീഷ്യന്‍ ആയ യുവതിയെ അറിയാമെന്നും അവരെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ആണത്രെ നടി പറയുന്നത്.

ആഷിക് അബുവും റീമയും അല്ല
തമ്മനത്തെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തന്നെയാണ് സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയും ആയ റീമ കല്ലിങ്കലും താമസിക്കുന്നത്. പോലീസ് പരിശോധന നടത്തിയത് ഇവരുടെ ഫ്‌ലാറ്റില്‍ ആണെന്ന രീതിയില്‍ പലരും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ആഷിക്കും റീമയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

ആരോപണങ്ങള്‍ നേരിട്ട നടി
ഇപ്പോള്‍ ആരോപണ വിധേയയായ നടിയ്‌ക്കെതിരെ നേരത്തേയും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുമായി ചുറ്റിപ്പറ്റി ആയിരുന്നു ഇത്.












Click it and Unblock the Notifications