Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റപത്രം ശക്തം; പക്ഷേ ദിലീപിനെ രക്ഷപ്പെടുത്തും? വീണ്ടും രഹസ്യങ്ങളുടെ ചുരുളുകൾ ... ഇതെല്ലാം സത്യമോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടും എന്ന് കരുതിയ ദിവസങ്ങളില്‍ ഒന്നും തന്നെ അത് നടന്നില്ല. ദിലീപ് ഒന്നാം പ്രതിയാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ചില ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ചില അട്ടിമറികള്‍ നടക്കുന്നുണ്ടോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. അതില്‍ പ്രധാനി സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി തന്നെയാണ്.

ഏറ്റവും പുതിയ ലക്കം സിനിമ മംഗളത്തിലും പല്ലിശ്ശേരി തന്റെ പംക്തിയില്‍ കൈവച്ചിരിക്കുന്നത് ദിലീപ് വിഷയം തന്നെയാണ്. കുറ്റപത്രം ശക്തം, പക്ഷേ ദിലീപിനെ രക്ഷപ്പെടുത്തും?- പല്ലിശ്ശേരിയുടെ പംക്തിയുടെ തലക്കെട്ട് തന്നെ ഇങ്ങനെയാണ്.

രാഷ്ട്രീയവും

രാഷ്ട്രീയവും

അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്റെ പിറകേ തന്നെ ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്നാല്‍ രാഷ്ട്രീയം എന്ന ശക്തി കൂടി ദിലീപിന്റെ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട് എന്ന ഗുരുതരമായ ആരോപണവും പല്ലിശ്ശേരി ഉയര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തേയും ഉയര്‍ന്നിരുന്നു.

കാണാമറയത്തിരുന്ന് കളി

കാണാമറയത്തിരുന്ന് കളി

നടി ആക്രമിക്കപ്പെട്ട കേസില്‍ പലരും കാണാമറയത്തിരുന്ന് കളിക്കുകയാണ് എന്ന് ആരോപണവും ഉന്നയിക്കുന്നുണ്ട് പല്ലിശ്ശേരി തന്റെ പംക്തിയില്‍. ഇത്തരക്കാരെല്ലാം കണക്ക് പറഞ്ഞ് വാങ്ങേണ്ടതെല്ലാം വാങ്ങിയിട്ടുണ്ട് എന്നും ആക്ഷേപിക്കുന്നുണ്ട്. ഇതുകൊണ്ടാണത്രെ പ്രതിസ്ഥാനത്തുള്ള നടന് വേണ്ടി ഇവര്‍ ശക്തിയുക്തം രംഗത്ത് വന്നിട്ടുള്ളത്.

ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

ചിലരുടെ ഇരട്ടത്താപ്പിനേയും പല്ലിശ്ശേരി വിമര്‍ശിക്കുന്നുണ്ട്. ഒരേ സമയം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെന്ന് പറയുകയും പോലീസ് അന്വേഷണം എടുത്തുകളണം എന്ന് ആവശ്യപ്പെടുകയും ആണ് ചിലര്‍ ചെയ്യുന്നത് എന്നാണ് ആരോപണം. ആരെയാണ് പല്ലിശ്ശേരി ലക്ഷ്യം വച്ചത് എന്നത് വ്യക്തം!

കുറ്റപത്രം ശക്തം

കുറ്റപത്രം ശക്തം

ശക്തമായ കുറ്റപത്രം ആണ് ദിലീപിനെതിരെ ഒരുങ്ങുന്നത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. മൂന്നോറോളം സാക്ഷികളെ കേസില്‍ കണ്ടെത്തിയിട്ടുണ്ട് എന്നും പറയുന്നുണ്ട്. എന്നാല്‍ സാക്ഷികളുടെ എണ്ണത്തില്‍ അല്ല, അവരുടെ മൊഴികളിലാണ് കേസിന്റെ വിജയം എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

നാണംകെട്ട രീതിയില്‍

നാണംകെട്ട രീതിയില്‍

കേസ് അട്ടിമിറിക്കാന്‍ ജനപ്രതിനിധികള്‍ അടക്കമുളഅളവര്‍ നാണംകെട്ട രീതിയില്‍ രംഗത്തിറങ്ങിയെന്ന ആക്ഷേപവും ഉണ്ട്. ഇവരില്‍ പലരുടേയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് പിറകോട്ട് പോയാല്‍ അഴുക്കുചാലിനേക്കാള്‍ കഷ്ടമായിരിക്കും എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. സ്വകാര്യ ജീവിതത്തില്‍ അത്രയേറെ വൃത്തികേടുകള്‍ ഇവര്‍ കാണിച്ചിട്ടുണ്ട് എന്നാണ് ആരോപണം.

തിരക്കഥ എഴുതിക്കഴിഞ്ഞു

തിരക്കഥ എഴുതിക്കഴിഞ്ഞു

ദിലീപ് രക്ഷപ്പെടുമോ? അതോ ശിക്ഷ കിട്ടുമോ? അതോ ചെറിയ ശിക്ഷ കിട്ടി ഒഴിവാക്കപ്പെടുമോ? ദിലീപിനെ ഏതെങ്കിലും വിധത്തില്‍ രക്ഷപ്പെടുത്തുന്നതിനുള്ള തിരക്കഥ ഒരുങ്ങിക്കഴിഞ്ഞു എന്ന ആക്ഷേപവും പല്ലിശ്ശേരി ഉന്നയിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇനി എന്തായിരിക്കും നടക്കുക?

മൂന്നാമതൊരു ശക്തി

മൂന്നാമതൊരു ശക്തി

ദിലീപ് രക്ഷപ്പെട്ടാല്‍ അതിന്റെ കുറ്റം മുഴുവന്‍ അന്വേഷണ സംഘത്തിനോ കോടതിയ്‌ക്കോ ആയിരിക്കും എന്നാണ് പല്ലിശ്ശേരി പറയുന്ന മറ്റൊരു കാര്യം. ഈ രണ്ട് അധികാര കേന്ദ്രങ്ങള്‍ക്കിടയില്‍ മൂന്നാമതൊരു ശക്തി കേന്ദ്രം ആയിരിക്കും ഇക്കാര്യത്തില്‍ ഇടപെടുക എന്നും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്. അത് കുറ്റമറ്റ ഒരു സൂത്രമായിരിക്കും എന്നും പറയുന്നു.

ഉറപ്പുകള്‍ കൊടുത്തുകഴിഞ്ഞു

ഉറപ്പുകള്‍ കൊടുത്തുകഴിഞ്ഞു

ഇങ്ങനെ രക്ഷപ്പെടുത്താനുള്ള ഉറപ്പുകള്‍ പ്രസ്ഥാനത്തുള്ള നടന് ചിലര്‍ നല്‍കിക്കഴിഞ്ഞതായും പല്ലിശ്ശേരി ആരോപിക്കുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കളേയും അവരുടെ ശിങ്കിടികളേയും ആണ് പല്ലിശ്ശേരി ലക്ഷ്യം വക്കുന്നത്. ഇക്കാര്യത്തില്‍ അഡ്വാന്‍സ് പോലും നല്‍കിയതായി സിനിമ വൃത്തങ്ങളില്‍ രഹസ്യ പ്രചരണം ഉണ്ടെന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

കോടതിയില്‍ നാടകങ്ങള്‍?

കോടതിയില്‍ നാടകങ്ങള്‍?

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് പല്ലിശ്ശേരിയുടെ ഓരോ വിമര്‍ശനവും, കുറ്റപത്രം ശക്തമായിരിക്കും. എന്നാല്‍ കോടതിയില്‍ എന്തൊക്കെ നാടകങ്ങള്‍ അരങ്ങേറും എന്ന് കാത്തിരുന്ന് കാണാം എന്നാണ് പല്ലിശ്ശേരി പറയുന്നത്.

 നടിയുടെ കാര്യം

നടിയുടെ കാര്യം

നടിയോടൊപ്പമാണ് എന്ന് പലരും പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെ അല്ലെന്നാണ് പല്ലിശ്ശേരിയുടെ പക്ഷം. കോംപ്രമൈസിന് വേണ്ടി പലരും നടിയെ സമീപിച്ചുവെന്നും അനുകൂല മറുപടി ലഭിച്ചില്ലെന്നും പറയുന്നുണ്ട്. അത്തരത്തില്‍ കോംപ്രമൈസ് ചെയ്തിരുന്നെങ്കില്‍ നടിക്ക് പലതും നേടാമായിരുന്നു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

നടിക്ക് വിലക്കോ?

നടിക്ക് വിലക്കോ?

നിയമ പ്രകാരം നടിക്ക് മലയാള സിനിമയില്‍ വിലക്കുകളൊന്നും ഇല്ല. എന്നാല്‍ വിലക്കുകളില്ലാത്ത ഒരു വിലക്കാണ് ഇപ്പോള്‍ നടിക്ക് നേരെ ഉണ്ടായിരിക്കുന്നത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. ഇക്കാര്യം നടിക്കും അറിയാമത്രെ. ഇതിലും വലുതാണ് നടി പ്രതീക്ഷിച്ചിരുന്നത് എന്നു പല്ലിശ്ശേരി പറയുന്നുണ്ട്.

അഭിനയം നിര്‍ത്തിയിട്ടില്ല

അഭിനയം നിര്‍ത്തിയിട്ടില്ല

ആക്രമിക്കപ്പെട്ട നടി സിനിമ അഭിനയം നിര്‍ത്തിയിട്ടില്ലെന്നും പല്ലിശ്ശേരി പറയുന്നുണ്ട്. എന്നാല്‍ ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണ് പ്രശ്‌നം. മലയാളസിനിമ നടിയെ പൂര്‍ണമായും എഴുതിത്തള്ളുകയാണെങ്കില്‍ കന്നഡയിലോ തെലുങ്കിലോ അവസരം ലഭിക്കും എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+