ആക്രമിക്കപ്പെട്ട നടിയ്ക്ക് പിസി ജോര്‍ജ്ജിനോട് തോന്നിയത്... ദു:ഖവും അമര്‍ഷവും; പൂഞ്ഞാര്‍ പുലിയോ അതോ..
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. പോലീസിന്റെ വീഴ്ചകളാണത്രെ ജോര്‍ജ്ജ് പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ജോര്‍ജ്ജിന്റെ വാക്കുകള്‍ കേട്ടാല്‍ അതല്ല തോന്നുക എന്ന് മാത്രം.
പിസി ജോര്‍ജ്ജ് തനിക്കെതിരായി നടത്തിയ പ്രസ്താവനകളില്‍ ദു:ഖവും അമര്‍ഷവും ഉണ്ട് എന്നാണ് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിട്ടുളളത്. വനിത കമ്മീഷനെ ആണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ക്കെതിരെ നടി നേരത്തെ മുഖ്യമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. പിസി ജോര്‍ജ്ജിനെതിരെ കേസ് എടുക്കാന്‍ വനിത കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ദു:ഖവും അമര്‍ഷവും
നടിയ്ക്ക് മാത്രമല്ല, പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ കേട്ട കേരള ജനതയ്ക്ക് മുഴുവന്‍ തോന്നിയത് ഇതൊക്കെ തന്നെയാണ്. തനിക്ക് ദു:ഖവും അമര്‍ഷവും തോന്നി എന്ന കാര്യം നടി തന്നെ ഇപ്പോള്‍ വനിത കമ്മീഷനോട് പറഞ്ഞു.

മൊഴിയെടുത്തു, പക്ഷേ
ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളില്‍ വനിത കമ്മീഷന് നടിയുടെ പ്രതികരണം കേട്ടു എന്നത് ശരിതന്നെ. എന്നാല്‍ ഇത് മൊഴിയായി രേഖപ്പെടുത്തിയിട്ടില്ല.

വീട്ടിലെത്തി വിവരം ആരാഞ്ഞു
വനിത കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് നടിയുടെ വീട്ടില്‍ എത്തിയാണ് വിവരങ്ങള്‍ ആരാഞ്ഞത്. കഴിഞ്ഞ ദിവസം ആയിരുന്നു എംസി ജോസഫൈന് നടിയുടെ വീട് സന്ദര്‍ശിച്ചത്.

ഒരു ജനപ്രതിനിധിയില്‍ നിന്ന്
ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നടി പറഞ്ഞത്. മറ്റൊരു സ്ത്രീയ്ക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുത് എന്നും നടി വനിത കമ്മീഷനോട് പറഞ്ഞു.

ജോര്‍ജ്ജിന്റെ പൂരപ്പാട്ട്
ദിലീപിനെ പിന്തുണച്ചുകൊണ്ടായിരുന്നു പിസി ജോര്‍ജ്ജ് തുടക്കം മുതല്‍ രംഗത്ത് വന്നത്. എന്നാല്‍ നടിയെ അധിക്ഷേപിച്ച് തുടങ്ങിയതോടെയാണ് പൊതുവികാരം പിസി ജോര്‍ജ്ജിന് എതിരായത്.

അത്രയ്ക്കൊന്നും ഇല്ലെന്ന്
ഇത്രയും വലിയ പീഡനം നേരിട്ടെങ്കില്‍ അതിന് അടുത്ത ദിവസം നടി എങ്ങനെ അഭിനയിക്കാന്‍ പോയി എന്നൊക്കെ ആയിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പറഞ്ഞതെല്ലാം അസത്യം
നിര്‍ഭയ കേസിലേതുപോലെ ആണ് നടി ആക്രമിക്കപ്പെട്ടത് എന്നാണ് പോലീസ് റിപ്പോര്‍ട്ട് എന്ന രീതിയില്‍ ആയിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ടില്‍ അങ്ങനെ പറയുന്നേ ഇല്ല എന്നതാണ് സത്യം. കോടതിയില്‍ പ്രോസിക്യൂഷന് ആയിരുന്നു ഇത്തരത്തില്‍ ഒരു താരതമ്യം നടത്തിയത്.

ജോര്‍ജ്ജിന്റെ മകനും
ദിലീപും പിസി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ട് എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഷോണ്‍ ജോര്‍ജ്ജിനെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications