ദിലീപിനെ ഭീഷണിപ്പെടുത്തിയ 'പള്‍സര്‍ വിഷ്ണു' പിടിയില്‍... ഇനി പലതും പുറത്തുവരും; ഇത്രനാള്‍ എവിടെ?
കൊച്ചി: ദിലീപിന്റെ മാനേജരേയും നാദിര്‍ഷായേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ ആവശ്യപ്പെട്ട വിഷ്ണു ഒടുവില്‍ പോലീസ് പിടിയില്‍. രണ്ട് മാസം മുമ്പ് ദിലീപും നാദിര്‍ഷായും നല്‍കിയ പരാതിയില്‍ ഇപ്പോഴാണ് അറസ്റ്റ് നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നും പറയാതിരിക്കണമെങ്കില്‍ ഒന്നര കോടി രൂപ നല്‍കണം എന്നും ആണ് വിഷ്ണു ഫോണില്‍ പറഞ്ഞത് എന്നാണ് ആക്ഷേപം. കഴിഞ്ഞ ഏപ്രില്‍ 20 ന് ആയിരുന്നു ദിലീപും നാദിര്‍ഷയും ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്.
എന്നാല്‍ രണ്ട് മാസത്തോളം പിന്നിട്ട പരാതിയില്‍ ഇപ്പോഴാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണവുും ഇതിനിടെ പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications