നടിയെ ആക്രമിച്ചതിന് പിന്നില്‍ മറ്റൊരു 'യുവനടി'? അന്വേഷണം ഞെട്ടിക്കുന്ന വഴിത്തിരിവില്‍...ആരാധനാപാത്രം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമേ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ അതെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ് എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സ്ത്രീ രൂപം കൂടുല്‍ തെളിഞ്ഞു വന്നുകൊണ്ടിരിക്കുയാണ് എന്ന് പറയേണ്ടി വരും.
മലയാള സിനിമയിലെ ഒരു പ്രമുഖ നടിയിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. എന്നാല്‍ ഈ നടിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.
ഇപ്പോള്‍ പറഞ്ഞ് പ്രചരിക്കുന്ന പല കഥകളുമായും നേരിട്ട് ബന്ധമുള്ള ആളാണ് ഈ നടിയെന്നും ചില സൂചനകളുണ്ട്. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആ സ്ത്രീ
സംഗതി ക്വട്ടേഷനാണെന്നും പിന്നില്‍ ഒരു സ്ത്രീയാണെന്നും ആയിരുന്നു പള്‍സര്‍ സുനി തന്നെ നടിയോട് പറഞ്ഞത്. നടി പോലീസിന് നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

പറ്റിക്കാന്‍ പറഞ്ഞതെന്ന്
തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത് എന്നാണ് പള്‍സര്‍ സുനി പിന്നീട് പോലീസിനോട് പറഞ്ഞത്. എന്നാല്‍ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ സുനി തിരുത്തിക്കൊണ്ടിരിക്കുകയാണ്.

മാഡം എന്ന് വിളിക്കുന്ന നടി
മാഡം എന്ന് വിളിക്കുന്ന ആ നടി ആരാണെന്നത് സംബന്ധിച്ച് പല സൂചനകളും പുറത്ത് വരുന്നുണ്ട്.' മാഡം' ആരെന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.

ഫെനി ബാലകൃഷ്ണനും പറഞ്ഞു
സരിത എസ് നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെ സുനിയുടെ ആളുകള്‍ നിയമസഹായത്തിനായി സമീപിച്ചിരുന്നു. ഇവരും 'മാഡത്തെ' കുറിച്ച് പറഞ്ഞിരുന്നു എന്നാണ് പറയുന്നത്. ഈ വിഷയത്തില്‍ ഫെനി ബാലകൃഷ്ണന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

വൈരാഗ്യത്തിന് കാരണം?
എന്താണ് ഈ നടിയ്ക്ക് ആക്രമിക്കപ്പെട്ട നടിയോടുള്ള വൈരാഗ്യത്തിന്റെ കാരണം എന്നത് സംബന്ധിച്ചും ഇപ്പോള്‍ പല തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. കുടുംബ പ്രശ്ങ്ങളുമായി ബന്ധപ്പെട്ടതാണ് വൈരാഗ്യം എന്ന രീതിയിലും ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

അപ്പോള്‍ എന്തിന് ദിലീപ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും അധിക വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത് ജനപ്രിയ നായകന്‍ ദിലീപ് ആണ്. പള്‍സര്‍ സുനി ദിലീപിന് എഴുതിയത് എന്ന പേരിലുള്ള കത്തും പുറത്ത് വന്നിട്ടുണ്ട്. അപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്.

പിന്നില്‍ ദിലീപെന്ന് പറഞ്ഞിട്ടില്ല
നടി ആക്രമിക്കപ്പെടുമെന്ന കാര്യം ദിലീപിന് അറിയാമായിരുന്നു എന്ന് മാത്രമാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളത്. പിന്നില്‍ ദിലിപാണെന്ന് സുനി ഇതുവരെ പറഞ്ഞിട്ടില്ല. എന്നിട്ടും ദിലീപ് തുടര്‍ച്ചയായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കണ്ടിട്ടുപോലും ഇല്ലെന്ന്
പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നും ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ട് പോലും ഇല്ലെന്നും ആണ് ദിലീപ് ആവര്‍ത്തിക്കുന്നത്. ദിലീപിനെ കണ്ടിട്ടുണ്ട് എന്ന പള്‍സര്‍ സുനിയും ഇതുവരെ പറഞ്ഞിട്ടില്ല.

പത്ത് മണിക്കൂര്‍ ചോദ്യം ചെയ്യല്‍
പത്ത് മണിക്കൂറിലധികം നേരമാണ് കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായി ചില റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

കാവ്യയുടെ ഷോപ്പില്‍ ഞെട്ടിപ്പിച്ച റെയ്ഡ്
അതിനിടെ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും സിനിമ താരവും ആയ കാവ്യ മാധവന്റെ ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പില്‍ പോലീസ് റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് ഈ റെയ്ഡിന്റെ ഉദ്ദേശം എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications