ദിലീപിനൊപ്പം രണ്ട് സിനിമകള്‍... പക്ഷേ നടിയുടെ അക്കൗണ്ട് നിറയെ പണം; എല്ലാം അതിന് ശേഷം...

Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉടനടി വിഐപി അറസ്റ്റുകള്‍ ഉണ്ടാകും എന്നാണ് സൂചന. ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പോലീസ് നടപടി കൂടുതല്‍ വേഗത്തിലാക്കും.

അതിനിടെ ഒരു യുവ നടിയെ കൂടി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും എന്ന് സൂചനകളുണ്ട്. ദിലീപുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നടിയാണ് ഇവര്‍.

സംഭവവുമായി നടിയെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പക്ഷേ നടിയുടെ അക്കൗണ്ടില്‍ എത്തിയ പണത്തിന്റെ സ്രോതസ്സ് ഈ കേസില്‍ നിര്‍ണായകമാകും എന്ന് ഉറപ്പാണ്.

നടിയുടെ ബന്ധം?

നടിയുടെ ബന്ധം?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റൊരു യുവ നടിയ്ക്കും പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ ഫ്‌ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്..

യുവനടി

യുവനടി

കുറച്ച് നാളുകളായി മലയാള സിനിമയില്‍ സജീവമായ നടിയാണ് ഇത്. ഇതിനിടെ മറ്റ് ചില വിവാദങ്ങളിലും ഇവര്‍ പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ഒന്നും ഇല്ല.

രണ്ട് സിനിമകളില്‍ മാത്രം

രണ്ട് സിനിമകളില്‍ മാത്രം

ദിലീപിനൊപ്പം രണ്ട് സിനിമകളില്‍ മാത്രമാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. എങ്കിലും ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഇവര്‍.

നായികയായിട്ടല്ല

നായികയായിട്ടല്ല

നായികാ പ്രാധാന്യമുള്ള വേഷവുമായിട്ടായിരുന്നു ഇവര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അതിന് ശേഷം ശ്രദ്ധിക്കപ്പെടുന്ന നായിക വേഷങ്ങള്‍ അധികം ചെയ്തിട്ടില്ല. ദിലീപിനൊപ്പം അഭിനയിച്ച ചിത്രങ്ങളിലും നായിക ആയിരുന്നില്ല.

അക്കൗണ്ടില്‍ ലക്ഷങ്ങള്‍

അക്കൗണ്ടില്‍ ലക്ഷങ്ങള്‍

ലക്ഷക്കണക്കിന് രൂപയാണ് അടുത്ത കാലത്ത് ഇവരുടെ അക്കൗണ്ടില്‍ എത്തിയിട്ടുള്ളത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അതിന്റെ സ്രോതസ്സ് ആണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം

നടി ആക്രമിക്കപ്പെട്ടതിന് ശേഷം

ഈ പണം നടിയുടെ അക്കൗണ്ടില്‍ എത്തിയത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ആണ് എന്നതും വിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന കാര്യമാണ്. ദിലീപുമായുള്ള അടുപ്പം കൂടിയാകുമ്പോള്‍ സംശയങ്ങള്‍ ബലപ്പെട്ടു.

 അതിലും വലിയ ആരോപണം

അതിലും വലിയ ആരോപണം

ഇതിനെയെല്ലാം വെല്ലുന്ന ഒരു ആരോപണവും ഇവര്‍ക്കെതിരെ നേരത്തേ ഉയര്‍ന്നിരുന്നു. പള്‍സര്‍ സുനിയുടെ കാമുകിയുടെ അടുത്ത സുഹൃത്താണ് ഈ നടി എന്നതാണത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ പിന്നീട് വിശദീകരണവും നല്‍കിയിരുന്നു.

ഒന്നും വിടാതെ പോലീസ്

ഒന്നും വിടാതെ പോലീസ്

ഈ നടിയെ ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കും എന്നാണ് പോലീസ് കരുതുന്നത്. ഒരേ സമയം ദിലീപിനോടും പള്‍സര്‍ സുനിയോടും അടുത്ത് നില്‍ക്കുന്ന ഒരു കണ്ണിയാണ് ഇവര്‍.

അപ്പുണ്ണിയേയും കിട്ടണം

അപ്പുണ്ണിയേയും കിട്ടണം

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാതെ പോലീസിന് ഒരു അടി പോലും മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

Police Would Not Present Dileep In Court Due To Security Reasons
കൂടുതല്‍ അറസ്റ്റുകള്‍

കൂടുതല്‍ അറസ്റ്റുകള്‍

വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പള്‍സര്ഡ സുനി പറഞ്ഞ വന്‍ സ്രാവും ഒരു പക്ഷേ അടുത്തുതന്നെ കുടുങ്ങിയേക്കും.

English summary
Attack against actress: Police may interrogate one more young actress- Report
Please Wait while comments are loading...