Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നടന്റെ ആലുവയിലെ വീട്ടില്‍ പോലീസ് എത്തി? നടിയെ ആക്രമിച്ച സംഭവത്തില്‍ വിവരശേഖരണം

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം മലയാള സിനിമയിലെ ശക്തന്‍മാരിലേക്കും നീങ്ങുന്നു. തുടക്കത്തിലേ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജനപ്രിയ നായകരില്‍ ഒരാളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം ജില്ലക്കാരനായ നടന്റെ ആലുവയിലെ വീട്ടില്‍ എത്തിയാണ് പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

മണിക്കൂറുകളോളം പോലീസ് ഈ നായക നടനെ ചോദ്യം ചെയ്തു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് നടന്റെ വീട്ടില്‍ എത്തിയത്.

തിങ്കളാഴ്ച രാത്രിയില്‍ തന്നെ

സംഭവം നടന്ന് രണ്ട് ദിവസത്തിനകം തന്നെ പ്രമുഖ നായകന്റെ വീട്ടില്‍ പോലീസ് എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവരങ്ങള്‍ പുറത്ത് വിടാതെ ഇരിക്കുകയായിരുന്നു.

മഫ്തിയില്‍ എത്തിയ പോലീസ് സംഘം

നാട്ടുകാര്‍ക്ക് സംശയം ഉണ്ടാകാത്ത രീതിയില്‍ ആയിരുന്നു പോലീസിന്റെ നീക്കം. മഫ്തിയില്‍ ആണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പോലീസ് സംഘം നടന്റെ വീട്ടില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊഴിയെടുത്തതോ വിവരങ്ങള്‍ തേടിയതോ?

നടന്റെ മൊഴിയെടുക്കാന്‍ വേണ്ടിയാണോ പോലീസ് എത്തിയത് എന്ന് വ്യക്തമല്ല. ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനെത്തിയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിക്കൂറുകള്‍ ചോദ്യം ചെയ്തു?

പ്രമുഖ നായക നടനെ വീട്ടില്‍ വച്ച് പോലീസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതായും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പ്രതികരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

ആദ്യം അടുത്ത ബന്ധം, പിന്നെ

ഇപ്പോള്‍ ആരോപണ വിധേയനയാ നടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ ആദ്യകാലത്ത് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് വ്യക്തപരമായ കാരണങ്ങളാല്‍ ആ ബന്ധം തകര്‍ന്നിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിയല്‍ എസ്‌റ്റേറ്റ് ഗൂഢാലോചന

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതിന്റെ പിന്നില്‍ കൊച്ചിയിലെ വന്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടനില്‍ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞതായി പറയുന്നു.

ക്രിമിനല്‍ ഗൂഢാലോചനയെന്ന ആരോപണം

നടിയ്ക്ക് നേരെ ഉണ്ടാ ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാണ് നടി മഞ്ജു വാര്യര്‍ ആരോപിച്ചത്. സിനിമ രംഗത്ത് നിന്ന് ഇത്തരം ഒരു ആരോപണം ആദ്യം ഉന്നയിച്ചതും മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു.

താരസംഘടനയ്ക്കുള്ളില്‍

നടി ആക്രമിക്കപ്പെട്ടതിന് ശേഷം താര സംഘടനയായ അമ്മയ്ക്കുള്ളിലും തര്‍ക്കമുണ്ടെന്ന രീതിയില്‍ വാര്‍ത്തകളുണ്ട്. കഴിഞ്ഞ ദീവസം ചേര്‍ന്ന യോഗത്തില്‍ പ്രമുഖ താരം പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 പള്‍സര്‍ സുനിയെ പിടിക്കാന്‍

സംഭവത്തിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ പിടികൂടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. സുനിയെ പിടികൂടിയാല്‍ സംഭവത്തിന് പിറകില്‍ ആരാണെന്ന് വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സുനിയെ വിളിച്ച സിനിമാക്കാര്‍

സംഭവം നടക്കുന്നതിന് മുമ്പ് തന്നെ പള്‍സര്‍ സുനിയെ പല സിനിമാക്കാരും ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഒരു പ്രമുഖ നിര്‍മാതാവും ഉണ്ടെന്ന് പറയുന്നു. പിടിയിലായാല്‍ സുനി വിവരങ്ങള്‍ വെളിപ്പെടുത്തുമോ എന്നാണ് അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+