നടിയും ദിലീപും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ പിടിച്ച് മാറ്റിയത് താനെന്ന് സിദ്ദിഖ്....

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം സിനിമ താരം സിദ്ദിഖിനെ ചോദ്യം ചെയ്തു. ദിലീപിന് വേണ്ടി അതി ശക്തമായി രംഗത്തെത്തിയ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് സിദ്ദിഖ്.

ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ആദ്യം ചോദ്യം ചെയ്ത സമയത്ത് സിദ്ദിഖ് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. അന്ന് അര്‍ദ്ധരാത്രി ആയിരുന്നു ദിലീപിനെ തേടി സിദ്ദിഖ് ആലുവ പോലീസ് ക്ലബ്ബിന് മുന്നില്‍ എത്തിയത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഒട്ടേറെ ചോദ്യങ്ങള്‍ സിദ്ദിഖിനോട് അന്വേഷണ സംഘം ചോദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 നടിയും ദിലീപും തമ്മില്‍

നടിയും ദിലീപും തമ്മില്‍

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള ബന്ധം സംബന്ധിച്ച് തന്നെ ആയിരുന്നു സിദ്ദിഖിനോടുള്ള പ്രധാനപ്പെട്ട ചോദ്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ലോകത്ത് ദിലീപുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് സിദ്ദിഖ്.

അന്ന് പ്രശ്‌നമുണ്ടായപ്പോള്‍

അന്ന് പ്രശ്‌നമുണ്ടായപ്പോള്‍

നടിയും ദിലീപും തമ്മില്‍ അമ്മ നടത്തിയ താരനിശയ്ക്കിടെ തര്‍ക്കം ഉണ്ടായതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ പരിപാടിയില്‍ സിദ്ദിഖും ഉണ്ടായിരുന്നു.

അത് സത്യം തന്നെ... പിടിച്ചുമാറ്റി

അത് സത്യം തന്നെ... പിടിച്ചുമാറ്റി

2013 ല്‍ നടന്ന താരനിശയ്ക്കിടെ ആയിരുന്നു ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായത്. അന്ന് രണ്ട് പേരേയും പിടിച്ചുമാറ്റിയത് താന്‍ ആയിരുന്നു എന്നാണ് സിദ്ദിഖ് അന്വേഷണ സംഘത്തോട് പറഞ്ഞത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമ്പത്തിക ഇടപാട്?

സാമ്പത്തിക ഇടപാട്?

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. സിദ്ദിഖുമായും ഇത്തരം ഇടപാടുകളുണ്ടോ എന്ന വിവരവും ആരാഞ്ഞിട്ടുണ്ട് എന്നാണ് മംഗളത്തിലെ റിപ്പോര്‍ട്ട്.

മുന്‍കൂട്ടി അറിഞ്ഞോ?

മുന്‍കൂട്ടി അറിഞ്ഞോ?

നടി ആക്രമിക്കപ്പെടും എന്ന വിവരം സിദ്ദിഖിന് നേരത്തേ അറിയാമായിരുന്നോ എന്നും അന്വേഷിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വിശദാംശങ്ങള്‍ തേടി.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

ദിലീപിനെ തേടി ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയതുമുതലേ സിദ്ദിഖ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം ദിലീപിനെ അതി ശക്തമായി പിന്തുണച്ചതും സിദ്ദിഖ് തന്നെ ആയിരുന്നു.

വീണ്ടും ചോദ്യം ചെയ്യും?

വീണ്ടും ചോദ്യം ചെയ്യും?

കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിനെ ചോദ്യം ചെയ്‌തേക്കും എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും സിദ്ദിഖിന്റെ മൊഴി രേഖപ്പെടുത്തും എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.

കൈവിട്ടുപോകുന്ന കേസ്

കൈവിട്ടുപോകുന്ന കേസ്

അപ്പുണ്ണി ഹാജരായി നല്‍കിയ മൊഴികള്‍ കേസില്‍ ദിലീപിനെ കൂടുതല്‍ കുഴപ്പത്തിലേക്കാണ് നയിക്കുന്നത്. ദിലീപിന്റെ രണ്ടാം ഭാര്യ ആയ കാവ്യ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുനിയെ അറിയില്ലെന്ന് പറഞ്ഞത്

സുനിയെ അറിയില്ലെന്ന് പറഞ്ഞത്

പള്‍സര്‍ സുനിയെ അറിയല്ലെന്ന് പറഞ്ഞതാണ് ദിലീപിനും കാവ്യ മാധവനും വിനയാകുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം തെളിയ്ക്കാനാവശ്യമായ വിവരങ്ങള്‍ പോലീസിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ സിനിമാക്കാര്‍

കൂടുതല്‍ സിനിമാക്കാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ സിനിമാക്കാരെ ഇനിയും ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ആരാഞ്ഞേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q