Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിയാവുന്നതെല്ലാം പറഞ്ഞുവെന്ന് ഇടവേള ബാബു; ബാബുവിന് അറിയാവുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇടവേല ബാബുവിനെ പോലീസ് ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

കേസ് അന്വേഷണത്തിന് ആവശ്യമായ പല കാര്യങ്ങളും തന്നോട് ചോദിച്ചു എന്നാണ് ഇടവേള ബാബു പ്രതികരിച്ചത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് എന്നും ബാബു പ്രതികരിച്ചു.

താരസംഘടനയുടെ ഭാരവാഹിയായ ഇടവേള ബാബുവിന് പല കാര്യങ്ങളും അറിയാം എന്നാണ് കരുതപ്പെടുന്നത്. നടിയും ദിലീപും തമ്മില്‍ തര്‍ക്കം ഉണ്ടായി എന്ന് പറയപ്പെടുന്ന വിദേശ സ്റ്റേജ് ഷോയെ സംബന്ധിച്ചും ഇടവേള ബാബുവില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

മറ്റ് പല പ്രമുഖരുടെ പേരുകളും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അവിടെയൊന്നും ഇടവേള ബാബുവിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. അപ്രതീക്ഷിതം ആയിട്ടായിരുന്നു അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്.

പലതും അറിയുന്ന ആള്‍

പലതും അറിയുന്ന ആള്‍

സിനിമ മേഖലയുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും അറിയുന്ന ആളാണ് ഇടവേള ബാബു എന്നാണ് പറയപ്പെടുന്നത്. ദീര്‍ഘകാലമായി താര സംഘടനയായ അമ്മയുടെ ഭാരവാഹികൂടിയാണ് ബാബു.

അറിയാവുന്നതെല്ലാം പറഞ്ഞു

അറിയാവുന്നതെല്ലാം പറഞ്ഞു

കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അന്വേഷണ സംഘം ആരാഞ്ഞു എന്നാണ് ബാബു ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നും ബാബു പ്രതികരിച്ചു.

ആ രേഖകളും നല്‍കി

ആ രേഖകളും നല്‍കി

അമ്മ നടത്തിയ സ്റ്റേജ് ഷോ സംബന്ധിച്ചായിരുന്നു പ്രധാനപ്പെട്ട ചോദ്യങ്ങള്‍. ഇത് സംബന്ധിച്ച ചില രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാബു പ്രതികരിചച്ചു.

റിഹേഴ്‌സലിനിടെ

റിഹേഴ്‌സലിനിടെ

സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും ഇടവേള ബാബുവില്‍ നിന്ന് ആരാഞ്ഞിട്ടുണ്ട്.

അരമണിക്കൂര്‍ ചോദ്യം ചെയ്യല്‍

അരമണിക്കൂര്‍ ചോദ്യം ചെയ്യല്‍

ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുകയായിരുന്നു. അരമണിക്കൂറോളം നീണ്ടു ചോദ്യം ചെയ്യല്‍.

പ്രധാന സംഘാടകനും

പ്രധാന സംഘാടകനും

അമ്മ നടത്തുന്ന പല പരിപാടികളുടേയും പ്രധാന സംഘാടകന്‍ കൂടിയാണ് ഇടവേള ബാബു. 2013 ല്‍ അമ്മ നടത്തിയ പരിപാടിയ്ക്കിടെ ആയിരുന്നു നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കം എന്നാണ് പോലീസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇടവേള ബാബു നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.

ദിലീപും കാവ്യയും

ദിലീപും കാവ്യയും

പോലീസ് ഗൂഢാലോചന സംശയിക്കുന്ന ആ താരപരിപാടിയില്‍ നടിയോടുള്ള ദിലീപിന്റേയും കാവ്യ മാധവന്റേയും സമീപനം എങ്ങനെയായിരുന്നു എന്ന കാര്യവും ഇടവേള ബാബുവിനോട് പോലീസ് ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അമ്മയ്ക്ക് പരാതി കിട്ടിയിട്ടുണ്ടോ?

അമ്മയ്ക്ക് പരാതി കിട്ടിയിട്ടുണ്ടോ?

പള്‍സര്‍ സുനി പല താരങ്ങളുടേയും ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. സിനിമ സെറ്റുകളില്‍ നിന്ന് സുനില്‍ കുമാറിനെതിരെ എന്തെങ്കിലും തരത്തിലുള്ള പരാതികള്‍ സംഘടന എന്ന നിലയില്‍ അമ്മയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും ഇവേള ബാബുവിനോട് ആരാഞ്ഞിട്ടുണ്ട്.

കൂടുതല്‍ പേരെ

കൂടുതല്‍ പേരെ

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും അമ്മ ശ്യാമളയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+