Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമി ടോമിയും? റിമിയെ പോലീസ് ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും നടിയും ആയ റിമി ടോമിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ആരാഞ്ഞു. റിമിയെ ചോദ്യം ചെയ്‌തേക്കുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹം ഉണ്ടായിരുന്നു.

ദിലീപുമായി റിമി ടോമിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട് എന്നാണ് ആക്ഷേപം. ഇക്കാര്യം അന്വേഷണ സംഘം അന്വേഷിച്ചു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു എന്ന ചോദ്യവും റിമിയോട് ഉന്നയിച്ചു.

ചോദ്യം ചെയ്യലില്‍ റിമി ടോമി നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റിമിയെ നേരിട്ട് കണ്ടല്ല, ഫോണിലൂടെയാണ് പോലീസ് വിവരങ്ങള്‍ ആരാഞ്ഞത് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരും.

ആരാണ് മാഡം

ആരാണ് മാഡം

നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആരാണ് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. ഇത് കാവ്യ മാധവന്‍ ആണെന്നും കാവ്യയുടെ അമ്മ ആണെന്നും പലവിധത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ റിമി ടോമിയുടെ പേരും ഇപ്പോള്‍ പലരും അതിലേക്ക് ചേര്‍ത്ത് കഴിഞ്ഞു.

സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

റിമി ടോമിയ്ക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുകളും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും ഉണ്ട് എന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

റെയ്ഡും നടന്നു?

റെയ്ഡും നടന്നു?

അതിനിടെ റിമി ടോമിയുടെ വീട്ടില്‍ റെയ്ഡ് നടന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആണ് റെയ്ഡ് നടത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ആസ്തികള്‍ ചോദ്യം ചെയ്യപ്പെടും

ആസ്തികള്‍ ചോദ്യം ചെയ്യപ്പെടും

റിമി ടോമിയുടെ സ്വത്ത് വിവരങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണ്. കണക്കില്‍ പെടാത്ത സ്വത്തുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടും എന്നും ഉറപ്പാണ്. ദിലീപുമായി ചേര്‍ത്താണ് ഇപ്പോള്‍ ഈ ആരോപണങ്ങള്‍ എല്ലാം ഉയരുന്നത്.

ഗൂഢാലോചനയില്‍ പങ്കുണ്ടോ?

ഗൂഢാലോചനയില്‍ പങ്കുണ്ടോ?

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ റിമി ടോമിക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ദിലീപുമായും കാവ്യയുമായും ഉള്ള അടുത്ത ബന്ധം തന്നെയാണ് ഇങ്ങനെ ഒരു സംശയത്തിലേക്ക് നയിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുമായി

ആക്രമിക്കപ്പെട്ട നടിയുമായി

ആക്രമിക്കപ്പെട്ട നടിയുമായി ഒരുകാലത്ത് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് റിമി ടോമി. എന്നാല്‍ കുറേ കാലമായി ഇവര്‍ സൗഹൃദത്തില്‍ അല്ലെന്ന കാര്യം സത്യമാണ്. ഇതും സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്.

അറിയപ്പെടുന്ന ഗായിക

അറിയപ്പെടുന്ന ഗായിക

അറിയപ്പെടുന്ന ഗായികയാണ് റിമി ടോമി. കൂടാതെ ുല ടെലിവിഷന്‍ ചാനലുകളിലും അവതാരകയായിട്ടും റിമി എത്താറുണ്ട്. ഗായിക എന്ന രീതിയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് റിമി.

വിദേശ പരിപാടികളും സംശയത്തില്‍

വിദേശ പരിപാടികളും സംശയത്തില്‍

വിദേശ സ്റ്റേജ് ഷോകളില്‍ ഏറെ ഡിമാന്റ് ഉള്ള താരമാണ് റിമി ടോമി. അതുകൊണ്ട് തന്നെ മറ്റ് ചില സംശയങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്. അത് സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി കൂടിയാണ്

നടി കൂടിയാണ്

ഗായിക മാത്രമല്ല റിമി. നടി കൂടിയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ജയറാം ചിത്രത്തില്‍ നായികയായിരുന്നു റിമി ടോമി. കുഞ്ഞിരാമായണത്തില്‍ അതിഥി താരമായും അഭിനയിച്ചിട്ടുണ്ട്.

ഗുരുതരമായ ആരോപണങ്ങള്‍

ഗുരുതരമായ ആരോപണങ്ങള്‍

റിമി ടോമിക്ക് നേരെ ഇതിലും ഗുരുതരമായ പല ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആ സംഭവത്തില്‍ പിന്നീട് തുടരന്വേഷണം ഉണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+