കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറുമാറിയാൽ കാവ്യയും നാദിർഷയും പ്രതികൾ? ദിലീപിനെ ഊരാക്കുടുക്കിൽ പൂട്ടാൻ ഉറച്ച് പോലീസ്; ഇനി ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിന് തിരിച്ചടിയാകും,കാവ്യയും നാദിർഷയും മൊഴിമാറ്റിയേക്കും | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂറുമാറിയത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ ഇനിയും ഇത്തരത്തില്‍ കൂറുമാറിയേക്കും എന്ന ഭയവും പോലീസിനുണ്ട്.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

എന്നാല്‍ അതിനെയെല്ലാം മറി കടക്കാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ നിര്‍ണായക സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരനാണ് ഒടുവില്‍ മൊഴി മാറ്റിയിരിക്കുന്നത്.

പോത്തേട്ടൻസ് ബ്രില്യൻസിന് അടപടലം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!പോത്തേട്ടൻസ് ബ്രില്യൻസിന് അടപടലം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!

ഇനി ആരെങ്കിലും കൂറുമാറിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷയും കാവ്യ മാധവനും അടക്കമുള്ളവരുടെ മൊഴികള്‍ നിര്‍ണായകമാണ്.

കൂറുമാറ്റം

കൂറുമാറ്റം

നടി ആക്രമിക്കപ്പെട്ട കേസില്‍ പലരും കൂറുമാറിയേക്കും എന്ന ഭയം പോലീസിനുണ്ട്. ഇതുവരെ ഒരു സാക്ഷി മാത്രമാണ് മൊഴിമാറ്റി പറഞ്ഞിട്ടുള്ളത്.

രഹസ്യ മൊഴികള്‍

രഹസ്യ മൊഴികള്‍

കൂറുമാറ്റം എന്ന ഭയം പോലീസിന് ആദ്യമേ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുപതില്‍ പരം പേരുടെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തിയത്.

അതിലും മാറ്റം?

അതിലും മാറ്റം?

ഇത്തരത്തില്‍ രഹസ്യ മൊഴി നല്‍കിയവര്‍ എന്ത് വിവരം ആണ് കൈമാറിയിട്ടുള്ളത് എന്നതിലും ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ട്. പോലീസിന് നല്‍കിയ മൊഴി തന്നെ ആണോ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയത് എന്ന കാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

നാദിര്‍ഷ

നാദിര്‍ഷ

കേസില്‍ നാദിര്‍ഷയെ പോലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിചാരണ വേളയില്‍ നാദിര്‍ഷ മൊഴിമാറ്റുമോ എന്ന സംശയം പോലീസിനുണ്ട്.

കാവ്യ മാധവന്‍

കാവ്യ മാധവന്‍

ദിലീപിന്റെ ഭാര്യയും നടിയും ആയ കാവ്യ മാധവന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സുനിയെ അറിയുകയേ ഇല്ലെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. എന്നാല്‍ താന്‍ കാവ്യയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് എന്നായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍.

റിമി ടോമി

റിമി ടോമി

പോലീസ് ആദ്യം റിമി ടോമിയില്‍ നിന്ന് ഫോണില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിന് ശേഷം റിമി ടോമിയുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. റിമി ടോമി എന്താണ് മൊഴിയില്‍ പറഞ്ഞത് എന്നത് ഇപ്പോഴും വ്യക്തമല്ല.

മഞ്ജു സാക്ഷിയല്ല

മഞ്ജു സാക്ഷിയല്ല

കേസില്‍ ഏറെ നിര്‍ണായകമാകേണ്ടിയിരുന്നത് മഞ്ജു വാര്യരുടെ മൊഴി ആയിരുന്നു. എന്നാല്‍ സാക്ഷിയാകാന്‍ മഞ്ജു വാര്യര്‍ തയ്യാറാകാത്തത് പോലീസിനെ കുഴക്കുന്നുണ്ട്.

സ്വാധീനിക്കപ്പെടാന്‍

സ്വാധീനിക്കപ്പെടാന്‍

ദിലീപ് ജയിലില്‍ ഉള്ള സമയത്താണ് ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയത്. ദിലീപ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ മൊഴിമാറ്റിയേക്കും എന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്.

കൂറുമാറ്റം തടയാന്‍

കൂറുമാറ്റം തടയാന്‍

കൂറുമാറ്റം തടയാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂറുമാറിയവരെ പ്രതിയാക്കിയേക്കും എന്ന സൂചനയും പോലീസ് പുറത്ത് വിടുന്നത്.

ആ കൂറുമാറ്റത്തിന് പിന്നില്‍...

ആ കൂറുമാറ്റത്തിന് പിന്നില്‍...

നിലവില്‍ കൂറുമാറിയ സാക്ഷിയെ കാവ്യ മാധവന്റെ ഡ്രൈവര്‍ പലതവണ ഫോണില്‍ വിളിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപുമായി അടുപ്പമുള്ള ഒരു അഭിഭാഷകന്റെ ഇടപെടലും പോലീസ് സംശയിക്കുന്നുണ്ട്.

മാപ്പുസാക്ഷികള്‍

മാപ്പുസാക്ഷികള്‍

കേസില്‍ ഏഴാം പ്രതിയായിരുന്ന ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. ഇയാളെ കൂടാതെ, ജയിലില്‍ പള്‍സര്‍ സുനിയെ സഹായിച്ച ചിലരും മാപ്പുസാക്ഷികള്‍ ആകാന്‍ സാധ്യതയുണ്ട്.

സ്വാധീനിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍

സ്വാധീനിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍

കേസിലെ ഏതെങ്കിലും സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടു എന്ന് തെളിഞ്ഞാല്‍ അത് തിരിച്ചടിയാവുക ദിലീപിന് തന്നെയാണ്. ജാമ്യ വ്യവസ്ഥകളുടെ ലംഘനമായും അത് വിലയിരുത്തപ്പെടും.

പ്രോസിക്യൂഷന്‍ പറഞ്ഞത്

പ്രോസിക്യൂഷന്‍ പറഞ്ഞത്

ദിലീപ് ശക്തനാണ് എന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നും ആയിരുന്നു പ്രോസിക്യൂഷന്‍ ആദ്യം മുതലേ വാദിച്ചിരുന്നത്. ഇപ്പോഴത്തെ പല സംഭവങ്ങളും പ്രോസിക്യൂഷന്‍ വാദത്തെ ബലപ്പെടുത്തും എന്നും ചിലര്‍ പറയുന്നുണ്ട്.

കുറ്റപത്രം

കുറ്റപത്രം

കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ കുറ്റ പത്രം സമര്‍പ്പിക്കും എന്നും പറയപ്പെടുന്നു.

മൊഴിമാറ്റിയാല്‍

മൊഴിമാറ്റിയാല്‍

പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂറുമാറിയത് കുറ്റപത്രത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്. കുറ്റമറ്റ കുറ്റപത്രം തയ്യാറാക്കിയാല്‍ മാത്രമേ വിചാരണ വേളയില്‍ പ്രോസിക്യൂഷന് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ.

പോലീസിനെതിരെ

പോലീസിനെതിരെ

അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആയിരുന്നു ദിലീപ് ആദ്യം മുതലേ ഉന്നയിച്ചിരുന്നത്. കുറ്റപത്രത്തില്‍ എന്തെങ്കിവും പിഴവ് സംബന്ധിച്ചാല്‍ അത് അന്വേഷണ സംഘത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കും എന്ന് ഉറപ്പാണ്.

കരുതലോടെ

കരുതലോടെ

ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന്റെ നീക്കങ്ങള്‍ കരുതലോടെ ആണ്. ഇതുവരെ ഒരു പരസ്യ പ്രസ്താവന പോലും താരം നടത്തിയിട്ടില്ല. ജാമ്യ വ്യവസ്ഥകള്‍ എല്ലാം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കിയാണ് എല്ലാ നീക്കങ്ങളും.

സ്വകാര്യ സുരക്ഷ

സ്വകാര്യ സുരക്ഷ

അതിനിടയിലാണ് ദിലീപിന്റെ സ്വകാര്യ സുരക്ഷയും വിവാദത്തിലായത്. എന്നാല്‍ സ്വകാര്യ ഏജന്‍സിയുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ച മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് ദിലീപ് അറിയിച്ചിട്ടുള്ളത്.

സുരക്ഷാഭീഷണി

സുരക്ഷാഭീഷണി

എന്നാല്‍ തനിക്ക് സുരക്ഷ ഭീഷണിയുണ്ട് എന്ന് ദിലീപ് പോലീസിനെ അറിയിച്ചത് കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. സ്വകാര്യ സുരക്ഷയെ കുറിച്ച് പോലീസ് അയച്ച നോട്ടീസിന് മറുപടി ആയിട്ടായിരുന്നു ഇക്കാര്യം പറഞ്ഞത്.

പരാതിയില്ലേ?

പരാതിയില്ലേ?

സുരക്ഷ ഭീഷണിയുണ്ടെങ്കില്‍ ദിലീപ് എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല എന്ന സംശയവും ഉയരുന്നുണ്ട്. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് നടത്തിയ ആരാധനാലയ സന്ദര്‍ശനങ്ങളില്‍ ഒന്നും തന്നെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നും ഇല്ല.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

എന്തായാലും ദിലീപ് സിനിമകളുടെ തിരക്കിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ എത്ര കാലം വേണ്ടി വരും എന്നാണ് ഇനി അറിയേണ്ടത്.

English summary
Attack against actress: Police suspects more hostiles from witnesses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X