Get Updates
Get notified of breaking news, exclusive insights, and must-see stories!

തമ്മനത്തെ ഫ്‌ലാറ്റിലെ നടി ആര്? ദിലീപിനോടും കാവ്യയോടും അടുപ്പമുള്ള താരമെന്ന്... അന്വേഷണം?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഓരോ ദിവസം കഴിയുന്തോറും ദുരൂഹതകള്‍ ഏറുകയാണ്. പുറത്ത് വരുന്ന വിവരങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആശയക്കുഴപ്പം ഉണ്ട്. പക്ഷേ വാര്‍ത്തകള്‍ തുടര്‍ച്ചയായി പല കേന്ദ്രങ്ങളില്‍ നിന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തില്‍ മറ്റൊരു നടിയും സംശയത്തിന്റെ നിഴലിലാണെന്ന് സൂചന എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. പള്‍സര്‍ സുനി നടിയോട് പറഞ്ഞ 'സ്ത്രീയും' സുനിയുടെ സുഹൃത്തുക്കള്‍ അഡ്വ ഫെനി ബാലകൃഷ്ണനോട് പറഞ്ഞ 'മാഡവും' ആരാണ് എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.

ദിലീപിനോടും കാവ്യ മാധവനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു നടിയും സംശയത്തിന്റെ നിഴലിലാണെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ആരായിരിക്കും ആ നടി?

തമ്മനത്തെ ഫ്‌ലാറ്റില്‍

തമ്മനത്തെ ഫ്‌ലാറ്റില്‍

നടിയെ കാറില്‍ വച്ച് അതി ക്രൂരമായി പീഡിപ്പിക്കുന്നതിന് മുമ്പ് പള്‍സര്‍ സുനി ഒരു കാര്യം പറഞ്ഞിരുന്നു. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടുപോകുമെന്നും മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കും എന്നും ആയിരുന്നു അത്. ഏതാണ് തമ്മനത്തെ ആ ഫ്‌ലാറ്റ്?

ആദ്യം ചോദിക്കേണ്ട ചോദ്യം

ആദ്യം ചോദിക്കേണ്ട ചോദ്യം

ഏതാണ് ആ ഫ്‌ലാറ്റ് എന്ന കാര്യം പോലീസ് ആദ്യം തന്നെ അന്വേഷിക്കേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ആ ഫ്‌ലാറ്റിനെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ താരങ്ങള്‍

സിനിമ താരങ്ങള്‍

തമ്മനത്തെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഒരുപാട് സിനിമ താരങ്ങള്‍ താമസിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തില്‍ തന്നെ സംശയങ്ങള്‍ക്ക് സാധ്യതയുള്ള കാര്യം ആണ് പോലീസ് ഇത്രനാളും വിട്ടുകളഞ്ഞത്.

ആ നടി ആര്?

ആ നടി ആര്?

നടിയെ ആക്രമിച്ച കേസില്‍ ആരോപണനായ നടന്‍ ദിലീപിന്റേയും ഭാര്യ കാവ്യ മാധവന്റേയും അടുത്ത സുഹൃത്തായ നടിയ്ക്ക് നേരെയാണ് സംശയത്തിന്റെ മുന നീളുന്നത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നടിയുടെ പേര് പുറത്ത് വിട്ടിട്ടില്ല.

ആ ഫ്‌ലാറ്റില്‍ മാത്രം

ആ ഫ്‌ലാറ്റില്‍ മാത്രം

തമ്മനത്തെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഒരു നടിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ മാത്രമാണ് പോലീസ് എത്തിയത് എന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കാവ്യയുടെ വ്യാപാര ശാല

കാവ്യയുടെ വ്യാപാര ശാല

അതിനിടെ കഴിഞ്ഞ ദിവസം പോലീസ് കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ പരിശോധന നടത്തിയിരുന്നു. ലക്ഷ്യയിലെ സിസിടിവി ക്യാമറ റെക്കോര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നടിയുടെ ദൃശ്യങ്ങള്‍ 'ലക്ഷ്യയില്‍'?

നടിയുടെ ദൃശ്യങ്ങള്‍ 'ലക്ഷ്യയില്‍'?

നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പകര്‍ത്തിയിരുന്നു. ഇതിന്റെ ഒറിജിനല്‍ ദൃശ്യങ്ങള്‍ 'ലക്ഷ്യയില്‍' എത്തി കൈമാറിയിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്.

വീണ്ടും ചോദ്യം ചെയ്യും?

വീണ്ടും ചോദ്യം ചെയ്യും?

ദിലീപിനേയും നാദിര്‍ഷായേയം പോലീസ് ഒരിക്കല്‍ പത്ത് മണിക്കൂറിലേറെ ചോദ്യം ചെയ്തതാണ്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടകള്‍.

അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍

അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍

നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസില്‍ പല തരത്തിലുള്ള ഇടപെടുകള്‍ക്കുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആകാത്ത സ്ഥിതിയാണ്.

ആളൂര്‍ വക്കീല്‍

ആളൂര്‍ വക്കീല്‍

വിവാദ കേസുകള്‍ ഏറ്റെടുത്ത് പ്രസിദ്ധനായ അഡ്വ ബിഎ ആളൂര്‍ ആണ് ഈ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+