Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം വീണ്ടും റിമി ടോമിയിലേക്ക്...? റിമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ്... ഇനിയെന്ത്?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയും ആയ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. ഇതിനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റിമി ടോമി. നേരത്തേ കേസുമായി ബന്ധപ്പെട്ട് റിമിയ്‌ക്കെതിരെ ചില ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

അതിനിടെയാണ് റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു എന്ന വാര്‍ത്തയും പുറത്ത് വന്നത്. അതിന് ശേഷം കേസില്‍ റിമി ടോമിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒന്നും വന്നിരുന്നില്ല.

റിമി ടോമി

റിമി ടോമി

സിനിമ മേഖലയില്‍ ദിലീപുമായും കാവ്യ മാധവനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റിമി ടോമി. ഗായികയും നടിയും ആണ് റിമി.

ഒരിക്കല്‍ ചോദ്യം ചെയ്തു

ഒരിക്കല്‍ ചോദ്യം ചെയ്തു

റിമിയെ ഒരിക്കല്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. നേരിട്ട് വിളിപ്പിച്ചായിരുന്നില്ല അത് എന്ന് മാത്രം. ഫോണ്‍ വഴിയായിരുന്നു റിമിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.

ഇപ്പോഴിതാ രഹസ്യ മൊഴി

ഇപ്പോഴിതാ രഹസ്യ മൊഴി

ഇപ്പോള്‍ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പോലീസ് മുന്നോട്ട് വരുന്നത്. കേസില്‍ നിര്‍ണായകമായ എന്തോ റിമി ടോമിയില്‍ നിന്ന് കിട്ടാനുണ്ട് എന്ന സൂചന തന്നെയാണ് ഇത് നല്‍കുന്നത്.

സാമ്പത്തിക ഇടപാട്

സാമ്പത്തിക ഇടപാട്

ദിലീപുമായി റിമി ടോമിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട് എന്ന് ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ ഇത് റിമി നേരത്തെ നിഷേധിച്ചിട്ടുണ്ട്.

റിമിയുടെ ഫോണ്‍ വിളി

റിമിയുടെ ഫോണ്‍ വിളി

റിമി ടോമിയുടെ ഫോണ്‍ വിളികളും നിരീക്ഷണത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട ദിവസം റിമി ടോമി കാവ്യ മാധവനേയും ദിലീപിനേയും ഫോണില്‍ വിളിച്ചിരുന്നത്രെ.

ദുരൂഹമായ കോളുകള്‍?

ദുരൂഹമായ കോളുകള്‍?

നടി ആക്രമിക്കപ്പെട്ട ദിവസം പലതവണയാണ് റിമി ടോമി ദിലീപുമായും കാവ്യയുമായും ഫോണില്‍ ബന്ധപ്പെട്ടത് എന്നാണ് അന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ആയിരുന്നത്രെ ഈ ഫോണ്‍ കോളുകള്‍.

ആക്രമിക്കപ്പെട്ട നടിയുമായും

ആക്രമിക്കപ്പെട്ട നടിയുമായും

ആക്രമിക്കപ്പെട്ട നടിയുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ആളാണ് റിമി ടോമി. എന്നാല്‍ കുറച്ച് കാലമായി ആ സൗഹൃദം പഴയ രീതിയില്‍ ഇല്ല എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാഡം ആണെന്ന് വരെ

മാഡം ആണെന്ന് വരെ

ഒരിടയ്ക്ക് കേസില്‍ പള്‍സര്‍ സുനി പറഞ്ഞ മാഡം റിമി ടോമി ആണോ എന്ന രീതിയില്‍ പോലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് സുനി തന്നെ അത് കാവ്യ മാധവന്‍ ആണ് എന്ന് വെളിപ്പെടുത്തി.

ആരോപണങ്ങള്‍ വേറേയും

ആരോപണങ്ങള്‍ വേറേയും

സിനിമ മേഖലയുമായും വിദേശ സ്റ്റേജ് ഷോകളുമായും ബന്ധപ്പെട്ട് റിമി ടോമിക്കെതിരെ വേറേയും ആരോപണങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

എന്തായിരിക്കും ആ രഹസ്യമൊഴി?

എന്തായിരിക്കും ആ രഹസ്യമൊഴി?

പോലീസ് റിമി ടോമിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആ രഹസ്യ മൊഴി എന്തായിരിക്കും എന്നാണ് ഇനി അറിയേണ്ടത്. സമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച എന്തെങ്കിലും ആയിരിക്കുമോ അതോ ഗൂഢാലോചന സംബന്ധിച്ചായിരിക്കുമോ എന്നാണ് പലരും ഉന്നയിക്കുന്ന സംശയം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+