കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ വെറുതേ വിടാതെ പോലീസ്; ജാമ്യം റദ്ദാക്കിക്കാന്‍ പ്രോസിക്യൂഷന്‍... ദുബായിലേക്ക് വിടില്ലേ?

Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിൻറെ ജാമ്യം റദ്ദാക്കുമോ? | Dileep news latest | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് ഹൈക്കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത് പ്രോസിക്യൂഷനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. എന്നാല്‍ അതുകൊണ്ട് എല്ലാം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ ജാമ്യം തന്നെ റദ്ദാക്കിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഇതിന് വേണ്ടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ അന്വേഷണ സംഘം സമീപിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ട് എന്ന ആക്ഷേപം പോലീസ് നേരത്തേ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ കൈയ്യില്‍ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍, അത് ദിലീപിന് കുരുക്കാകും എന്ന് ഉറപ്പാണ്. ഉദ്യോഗഭരിതമായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ എന്നുറപ്പ്.

ജാമ്യം റദ്ദാക്കണം

ജാമ്യം റദ്ദാക്കണം

ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാണ് ഇപ്പോള്‍ പോലീസിന്റെ ആവശ്യം. ഇക്കാര്യം സംസാരിക്കുന്നതിനായി ഡിജിപി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കണ്ടു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

അങ്കമാലി കോടതിയില്‍

അങ്കമാലി കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസ് അങ്കമാലി കോടതിയില്‍ ആണുള്ളത്. അതുകൊണ്ട് തന്നെ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് നടത്തിയ നീക്കങ്ങള്‍ നേരത്തേ അന്വേഷണ സംഘത്തെ ചൊടിപ്പിച്ചിരുന്നു.

 ഹൈക്കോടതി ആര്‍ക്കൊപ്പം

ഹൈക്കോടതി ആര്‍ക്കൊപ്പം

ദുബായ് സന്ദര്‍ശനത്തിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് കോടതി ദിലീപിന് ഇളവ് അനുവദിച്ചതും പ്രോസിക്യൂഷന് തിരിച്ചടി ആയിരുന്നു. ആറ് ദിവസത്തേക്കാണ് ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുള്ളത്.

എങ്ങനെ റദ്ദാകും?

എങ്ങനെ റദ്ദാകും?

ദിലീപ് ജാമ്യ വ്യവസ്ഥകള്‍ പരസ്യമായി ലംഘിച്ചതായി അറിവില്ല. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയോ, മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പോലീസിന് പറയാന്‍ സാധിക്കുമോ?

സാക്ഷികളെ സ്വാധീനിച്ചു?

സാക്ഷികളെ സ്വാധീനിച്ചു?

ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു എന്നാണ് പോലീസിന്റെ ആക്ഷേപം. ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴി മാറ്റവും മാപ്പുസാക്ഷിയാകാതെ ചാര്‍ളിയുടെ പിന്‍മാറ്റവും എല്ലാം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

തെളിവുണ്ടെങ്കില്‍

തെളിവുണ്ടെങ്കില്‍

ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോലീസിന്റെ കൈവശം ചില രേഖകള്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ അങ്കമാലി കോടതിയില്‍ ദിലീപിന്റെ വിധി പുനര്‍നിര്‍ണയിക്കപ്പെടും. നിഷേധിക്കാനാകാത്ത തെളിവുകള്‍ ഹാജരാക്കിയാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ സാധിക്കില്ല.

ഇനി അകത്തായാല്‍

ഇനി അകത്തായാല്‍

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ വീണ്ടും ജയിലില്‍ ആയാല്‍ ദിലീപിന്റെ കാര്യം കൂടുതല്‍ പരിതാപകരം ആകും എന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ വിചാരണ തടവുകാരനായി കേസ് തീരും വരെ ജയിലില്‍ തന്നെ കിടക്കേണ്ടിയും വന്നേക്കും.

തിരിച്ചടി കിട്ടിയ പ്രോസിക്യൂഷന്‍

തിരിച്ചടി കിട്ടിയ പ്രോസിക്യൂഷന്‍

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഞ്ചാമത്തെ ജാമ്യ ഹര്‍ജിയില്‍ ആയിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. ഇത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത് കൂടി ആയപ്പോള്‍ പ്രോസിക്യൂഷന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് പെട്ടെന്ന് തന്നെ ദിലീപിന്റെ ജാമ്യം റദ്ദാക്കിക്കാനുള്ള നീക്കങ്ങളും നടത്തുന്നത് എന്ന് വേണം കരുതാന്‍.

 പോലീസിനെതിരെ തിരിഞ്ഞതും

പോലീസിനെതിരെ തിരിഞ്ഞതും

ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് പോലീസിനെതിരെ തിരഞ്ഞതും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട് എന്ന് കരുതേണ്ടി വരും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി സന്ധ്യ്ക്കും എതിരെ ദിലീപ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. 12 പേരുള്ള കത്തിന്റെ പൂര്‍ണരൂപം പുറത്താവുയും ചെയ്തിരുന്നു.

രൂക്ഷമായ ആരോപണങ്ങള്‍

രൂക്ഷമായ ആരോപണങ്ങള്‍

അതി രൂക്ഷമായ ആരോപണങ്ങള്‍ ആയിരുന്നു ദിലീപിന്റെ കത്തില്‍ ഉണ്ടായിരുന്നത്. ബെഹ്‌റയേയും സന്ധ്യയേയും പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അത്. അന്വേഷണ സംഘം തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയായിരുന്നു എന്നായിരുന്നു ദിലീപ് ഉന്നയിച്ചത്.

English summary
Attack against Actress: Prosecution to approach Angamali Magistrate court to cancel Dileep's bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X