സുനിക്ക് കൊടുത്തത് പണത്തേക്കാള്‍ വലിയ ഓഫര്‍... പള്‍സറിന്റെ സിനിമയില്‍ ദിലീപ് നായകന്‍
കൊച്ചി: നടിയെ ആക്രമിക്കാന്‍ വേണ്ടി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കുമ്പോള്‍ പണം മാത്രം ആയിരുന്നില്ല വാഗ്ദാനം എന്നും റിപ്പോര്‍ട്ടുകള്‍. നടി ഇക്കാര്യം പുറത്ത് പറയില്ല എന്ന ഉറച്ച വിശ്വാസത്തില്‍ ആയിരുന്നു ഇതെല്ലാം തയ്യാറാക്കിയത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.
നടിയുടെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ എത്തിച്ചാല്‍ ഒന്നര കോടി രൂപയാണ് സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്തിരുന്നതത്രെ. അതിനപ്പുറം പള്‍സര്‍ സുനിക്ക് സിനിമ നിര്‍മിക്കാനുള്ള അവസരം ഒരുക്കി നല്‍കാമെന്നും വാഗ്ദാനം നല്‍കിയിരുന്നത്രെ.
ദിലീപിനെ നായകനാക്കിയുള്ള പള്‍സര്‍ സുനിയുടെ സിനിമ പുറത്തിറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥ. അതെല്ലാം ഇല്ലാതാക്കിയത് നടിയുടെ നിശ്ചയദാര്‍ഢ്യം ഒന്ന് മാത്രമാണ്. ആ നടിക്ക് ഒരു ബിഗ് സല്യൂട്ട്.

ഒന്നര കോടി രൂപ
ഒന്നര കോടി രൂപയാണ് നടിയുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ പള്‍സര്‍ സുനിക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാഗ്ദാനം അതില്‍ അവസാനിപ്പിച്ചിരുന്നില്ല.

സിനിമയില്‍ അവസരം
ദിലീപിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന വാഗ്ദാനവും പള്‍സര്‍ സുനിക്ക് ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ക്കൊന്നും സ്ഥിരീകരണം ഇല്ല.

ഞെട്ടിക്കുന്ന സംഭവം
ഇതൊന്നും അല്ല ഞെട്ടിപ്പിക്കുന്ന സംഭവം. പള്‍സര്‍ സുനിയ്ക്ക് സിനിമ നിര്‍മിക്കാന്‍ അവസരം ഒരുക്കാമെന്ന് പോലും ദിലീപ് വാഗ്ദാനം ചെയ്തിരുന്നത്രെ. ആ സിനിമയ്ക്ക് ഡേറ്റ് നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നത്രെ.

ആരും അറിയില്ലെന്ന് ഉറപ്പിച്ചു
വിവാഹം ഉറപ്പിച്ച നടി ഈ സംഭവം ഒരിക്കലും പുറത്ത് പറയില്ല എന്ന വിശ്വാസത്തിലായിരുന്നു എല്ലാം ചെയ്തിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകള്‍ തെറ്റിയതാണ് ഇവരുടെ പദ്ധതികളെ തകിടം മറിച്ചത്.

കൃത്യമായ ക്വട്ടേഷന്‍
എന്തൊക്കെ ചെയ്യണം എന്ന് കൃത്യമായി നിര്‍ദ്ദേശിച്ചുകൊണ്ടായിരുന്നു പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത്. എന്നാല്‍ അത് നടപ്പിലാക്കാന്‍ സമയമെടുത്തു എന്ന് മാത്രം.

വിവാഹമോതിരവും ചിരിക്കുന്ന മുഖവും
മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വേണം എന്നാണത്രെ ആവശ്യപ്പെട്ടത്. അതില്‍ നടിയുടെ ചിരിക്കുന്ന മുഖവും വിവാഹമോതിരവും ഉള്‍പ്പെടണം എന്നും നിര്‍ബന്ധിച്ചത്രെ.

പുറത്തറിഞ്ഞില്ലായിരുന്നെങ്കില്‍
താന്‍ ആക്രമിക്കപ്പെട്ട സംഭവം നടി പുറത്ത് പറഞ്ഞില്ലായിരുന്നെങ്കില്‍ എന്താകും സംഭവിക്കുക? ദിലീപും സംഘവും മലയാള സിനിമ വാണരുളിയേനെ. എല്ലാം മൂടിവയ്ക്കപ്പെട്ടേനെ

പുതിയൊരു നിര്‍മാതാവിനെ കിട്ടും
അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മലയാള സിനിമയില്‍ മാനത്ത് നിന്ന് പൊട്ടി വീണ ഒരു നിര്‍മാതാവ് കൂടി ഉണ്ടാകുമായിരുന്നു. പള്‍സര്‍ സുനി എന്നായിരിക്കില്ല അപ്പോള്‍ ഒരുപക്ഷേ അയാളുടെ പേര്. പെരുമ്പാവൂര്‍ സുനില്‍കുമാര്‍ എന്നോ സുനില്‍കുമാര്‍ പെരുമ്പാവൂര്‍ എന്നോ അയാള്‍ പേരെടുത്തേനെ.

അത്രയും ദുഷിപ്പ്
മലയാള സിനിമ മേഖല അത്രയേറെ ദുഷിച്ചതാണ് എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. എത്ര നടിമാര്‍ സമാനമായ പീഡനങ്ങള്‍ മലയാള സിനിമയില്‍ അനുഭവിച്ചിട്ടുണ്ടാകും എന്ന് കൂടി ചിന്തിക്കണം.

പള്‍സര്‍ സുനിയുടെ പീഡനം
പള്‍സര്‍ സുനി സമാനമായ രീതിയില്‍ മറ്റൊരു നടിയേയും പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ നടി അക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല.












Click it and Unblock the Notifications