പള്‍സര്‍ സുനിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി? എല്ലാം മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചുകൊണ്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തില്‍ കൂടുതല്‍ നിര്‍ണായകമായ മണിക്കൂറുകള്‍. പള്‍സര്‍ സുനിയടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ അപ്രതീക്ഷിത നീക്കങ്ങളാണ് പോലീസ് നടത്തിയത്
പള്‍സര്‍ സുനിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തിനാണ് സുനിയെ ഇത്തരത്തില്‍ മാറ്റിയത് എന്ന കാര്യത്തില്‍ ഇപ്പോഴും ധാരണയില്ല. മാധ്യമങ്ങള്‍ അറിയാതെ, അതീവ രഹസ്യമായിട്ടായിരുന്നു സുനിയെ മാറ്റിയത്.

നടിയെ ആക്രമിച്ച സംഭവം
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന. അതിനിടെയാണ് പോലീസിന്റെ അപ്രതീക്ഷിത നീക്കം.

രഹസ്യ കേന്ദ്രത്തില്‍
കസ്റ്റഡി കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പോലീസ് പള്‍സര്‍ സുനിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. എന്തിന് വേണ്ടിയാണ് ഇത്തരം ഒരു നീക്കം എന്ന കാര്യത്തില്‍ ദുരൂഹതകളുണ്ട്.

പോലീസ് മര്‍ദ്ദനം
പോലീസ് കസ്റ്റഡിയില്‍ തനിക്ക് കടുത്ത മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം സുനി വെളിപ്പെടുത്തിയത്. തന്റെ മരണമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ വിടണം എന്നും സുനി അഭ്യര്‍ത്ഥിച്ചിരുന്നു.

അതീവ രഹസ്യം
പള്‍സര്‍ സുനി, അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമ്പോള്‍ മര്‍ദ്ദിച്ചു എന്ന ആക്ഷേപം ഉന്നയിക്കും എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ അറിയാതെ അതീവ രഹസ്യമായി പോലീസ് പള്‍സര്‍ സുനിയെ ജൂലായ് 9 ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

ചോദ്യം ചെയ്യലുകള്‍ വേറേയും
മാധ്യമങ്ങള്‍ അറിയാതെ പല പ്രമുഖരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ നടിയുടെ മൊഴിയും ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ.

അട്ടിമറി സംശയവും
പള്‍സര്‍ സുനിയെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയതിന് പിന്നില്‍ അട്ടിമറി നീക്കമാണെന്നും ആക്ഷേപമുണ്ട്. കേസില്‍ ഉന്നത ഇടപെടല്‍ നടക്കുന്നുവെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

ഒന്നും കിട്ടിയില്ല
അഞ്ച് ദിവസം കസ്റ്റഡിയില്‍ കിട്ടിയിട്ടും പള്‍സര്‍ സുനിയില്‍ നിന്ന് പോലീസിന് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും സൂചനകളുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications