Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത... 2010 ലും നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ആരാണ് സുനി?

കൊച്ചി: പള്‍സര്‍ സുനി എന്ന വ്യക്തി സിനിമ ലോകത്തെ അധോലോക നായകന്‍ ആണോ എന്ന് സംശയിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2011 ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്.

അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. അതിന് മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാനും പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നത്രെ. മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയി സമാനമായ രീതിയില്‍ പീഡിപ്പിച്ചതായും പള്‍സര്‍ സുനിക്കെതിരെ ആക്ഷേപമുണ്ട്. എന്നാല്‍ ആ സംഭവത്തില്‍ നടി ഇതുവരെ പരാതിപ്പെട്ടിട്ടില്ല.

2011 ലെ തട്ടിക്കൊണ്ടുപോകല്‍ ശ്രമ കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അവരില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.

അധോലോക നായകനോ?

അധോലോക നായകനോ?

പള്‍സര്‍ സുനി മലയാള സിനിമയിലെ അധോലോക നായകനാണോ എന്ന് സംശയിപ്പിക്കുന്ന രീതിയില്‍ ആണ് കാര്യങ്ങള്‍ ഇപ്പോള്‍ മുമ്പോട്ട് പോകുന്നത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് സുനിക്കെതിരെ വരുന്നത്.

എത്ര നടിമാരെ ലക്ഷ്യമിട്ടു?

എത്ര നടിമാരെ ലക്ഷ്യമിട്ടു?

സുനി ഇതുവരെ നാല് നടിമാരെ ലക്ഷ്യം വച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ രണ്ട് പേരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. രണ്ട് പേര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

എല്ലാം ക്വട്ടേഷനുകളോ?

എല്ലാം ക്വട്ടേഷനുകളോ?

ഏറ്റവും ഒടുവില്‍ പ്രമുഖ നടി ആക്രമിച്ച കേസ് മാത്രമാണ് പുറത്ത് വന്നത്. അതിന് പിന്നില്‍ ദിലീപ് ആണെന്നാണ് പള്‍സര്‍ സുനി ആരോപിക്കുന്നത്. അപ്പോള്‍ അതിന് മുമ്പ് നടന്ന സംഭവങ്ങളോ?

സംവിധായകന്റെ ഭാര്യയായ നടി

സംവിധായകന്റെ ഭാര്യയായ നടി

2011 ല്‍ ആയിരുന്നു സംവിധായകന്റെ ഭാര്യ കൂടിയായ നടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. എന്നാല്‍ അന്ന് ഇവരുടെ വലയില്‍ വീണത് ഒരു നിര്‍മാതാവിന്റെ ഭാര്യ ആയിരുന്നു. എന്നാല്‍ സമയോചിതമായ ഇടപെടല്‍ കൊണ്ട് അവര്‍ രക്ഷപ്പെട്ടു.

ആ സംഭവത്തില്‍ കേസ്

ആ സംഭവത്തില്‍ കേസ്

അന്ന് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്ന് വണ്ടി ഓടിച്ചിരുന്ന സുനിയുടെ കൂട്ടാളി കണ്ണൂര്‍ സ്വദേശി സുനീഷിനെ പോലീസ് പിടികൂടിയിട്ടുണ്ട്. കേസില്‍ നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അതിന് മുമ്പ് മറ്റൊരു നടിയെ...

അതിന് മുമ്പ് മറ്റൊരു നടിയെ...

എന്നാല്‍ ഈ സംഭവത്തിന് മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാനും പള്‍സര്‍ സുനി ശ്രമിച്ചിരുന്നു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.ഇപ്പോള്‍ പിടിയിലായ സുനീഷ് ആണത്രെ ഈ വിവരം പോലീസിനോട് പറഞ്ഞത്.

കാസര്‍കോട് ചെറുവത്തൂരില്‍ വച്ച്

കാസര്‍കോട് ചെറുവത്തൂരില്‍ വച്ച്

കാസര്‍കോട് ചെറുവത്തൂരില്‍ വച്ചായിരുന്നു അന്ന് തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ ചെയ്തിരുന്നത്. സുനിയും സംഘവും അതിനായി ചെറുവത്തൂരില്‍ എത്തുകയും ചെയ്തു. പക്ഷേ എന്തോ ചില കാരണങ്ങളാല്‍ അത് നടക്കാതെ പോയി എന്നാണ് വിവരം.

പരാതിപ്പെടാത്ത ആ നടി

പരാതിപ്പെടാത്ത ആ നടി

സുനിയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഒരു നടി കൂടി ഇരയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴും അത് സംബന്ധിച്ച് പരാതി നല്‍കാന്‍ അവര്‍ തയ്യാറല്ല എന്നാണ് വിവരം. അതും ഒരു ക്വട്ടേഷന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ ലോകത്തെ കഥകള്‍

സിനിമ ലോകത്തെ കഥകള്‍

മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. നടിമാര്‍ക്ക് നേരെ അത്രയേറെ അതിക്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ മിക്കപ്പോഴും ആരും പ്രതികരിക്കാറില്ല എന്നതാണ് സത്യം.

ദിലീപ് കുടുങ്ങുമോ?

ദിലീപ് കുടുങ്ങുമോ?

കേസില്‍ ഏവരേയും ഞെട്ടിപ്പിച്ചുകൊണ്ടാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചയും കൂട്ട ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+