Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവനെ കുടുക്കി പള്‍സര്‍ സുനി... കാവ്യ പലതവണ പണം തന്നു, അടുത്ത പരിചയം

കുന്നംകുളം: നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം എന്ന കഥാപാത്രത്തെ കുറിച്ച് ഇപ്പോള്‍ പള്‍സര്‍ സുനി മലക്കം മറിയുകയാണ്. മാഡത്തിന്റെ പേര് വെളിപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്ന് പിന്‍മാറുകയാണ് സുനി.

അതിലും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞത്. അത് കാവ്യ മാധവനെ കുറിച്ചാണ്.

വാഹന മോഷണ കേസില്‍ കുന്നംകുളം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ആയിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം.

സുനിയെ അറിയുകയേ ഇല്ല

സുനിയെ അറിയുകയേ ഇല്ല

പള്‍സര്‍ സുനി എന്ന ആളെ അറിയുകയേ ഇല്ല എന്നായിരുന്നു ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍ പറഞ്ഞിരുന്നത്. പത്രങ്ങളില്‍ ഫോട്ടോ കണ്ടിട്ടുള്ള പരിചയം മാത്രമേ ഉള്ളൂ എന്നും കാവ്യ പോലീസിനോട് പറഞ്ഞിരുന്നു.

സുനി കുടുക്ക് മുറുക്കുന്നു

സുനി കുടുക്ക് മുറുക്കുന്നു

എന്നാല്‍ കാവ്യ മാധവനുള്ള കുടുക്ക് കൂടുതല്‍ മുറുക്കുകയാണ് ഇപ്പോള്‍ പള്‍സര്‍ സുനി. കാവ്യയുമായി അടുത്ത ബന്ധം ഉണ്ട് എന്നാണ് വെളിപ്പെടുത്തല്‍.

നല്ല പരിചയം

നല്ല പരിചയം

തന്നെ അറിയില്ലെന്ന കാവ്യയുടെ മൊഴി പച്ചക്കള്ളം ആണ് എന്നാണ് സുനി പ്രതികരിച്ചിരിക്കുന്നത്. കാവ്യയ്ക്ക് താനുമായി നല്ല പരിചയം ഉണ്ട് എന്നും സുനില്‍ കുമാര്‍ പറയുന്നു.

പണം തന്നിട്ടുണ്ട്

പണം തന്നിട്ടുണ്ട്

പലപ്പോഴായി കാവ്യ മാധവന്‍ തനിക്ക് പണം തന്നിട്ടുണ്ട് എന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും പള്‍സര്‍ സുനി നടത്തിയിട്ടുണ്ട്. എന്നാല്‍ എന്തിന് വേണ്ടിയാണ് പണം നല്‍കിയത് എന്ന് പറഞ്ഞിട്ടില്ല.

ഡ്രൈവറായിരുന്നുവെന്ന്

ഡ്രൈവറായിരുന്നുവെന്ന്

കാവ്യ മാധവന്റെ ഡ്രൈവര്‍ ആയി താന്‍ ജോലി ചെയ്തിട്ടുണ്ട് എന്ന് സുനില്‍ കുമാര്‍ നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ട് മാസത്തോളം ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് എന്നായിരുന്നു അന്ന് പറഞ്ഞത്.

അറിയില്ലെന്ന് പറഞ്ഞത്

അറിയില്ലെന്ന് പറഞ്ഞത്

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്ന് പറഞ്ഞതായിരുന്നു ദിലീപിനെ കേസില്‍ കുടുക്കിയത്. അത് പോലും കാവ്യ മാധവും കുടുങ്ങുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

ആരാണ് മാഡം

ആരാണ് മാഡം

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു മാഡം ഉണ്ട് എന്നായിരുന്നു പള്‍സര്‍ സുനി ഇതുവരെ പറഞ്ഞിരുന്നത്. അത് ഒരു സിനിമ നടി ആണെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു. ദിലീപ് വെളിപ്പെടുത്തിയില്ലെങ്കില്‍ ആ പേര് താന്‍ തന്നെ വെളിപ്പെടുത്തും എന്നായിരുന്നു പറഞ്ഞിരുന്നത്.

മാഡത്തിന് പങ്കില്ലത്രെ

മാഡത്തിന് പങ്കില്ലത്രെ

എന്നാല്‍ കുന്നംകുളം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം സുനില്‍ കുമാര്‍ പറഞ്ഞത് മറ്റൊന്നാണ്. മാഡത്തിന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമില്ല എന്നാണ് ഇപ്പോള്‍ സുനില്‍ കുമാര്‍ പറയുന്നത്.

വന്‍ സ്രാവ്

വന്‍ സ്രാവ്

കേസില്‍ ദിലീപിനെ കൂടാതെ ഒരു വമ്പന്‍ സ്രാവ് കൂടി കുടുങ്ങാനുണ്ട് എന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം നുണയായിരുന്നോ എന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്.

കോടതിയ്ക്ക് മുന്നില്‍

കോടതിയ്ക്ക് മുന്നില്‍

അങ്കമാലി കോടതിയില്‍ കഴിഞ്ഞ ദിവസം പള്‍സര്‍ സുനി രഹസ്യ മൊഴി നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജയില്‍ മാറ്റത്തിന് ശേഷം മൊഴി രേഖപ്പെടുത്താം എന്ന ഉറപ്പാണ് കോടതി നല്‍കിയത്.

ഓഗസ്റ്റ് 30 ന്

ഓഗസ്റ്റ് 30 ന്

ഓഗസ്റ്റ് 30 ന് പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ വീണ്ടും ഹാജരാക്കുന്നുണ്ട്. അന്ന് എല്ലാ കാര്യങ്ങളും സുനി മജിസ്‌ട്രേറ്റിന് മുന്നില്‍ പറയും എന്നായിരുന്നു സുനിയുടെ അഭിഭാഷകന്‍ ആയ അഡ്വ ബിഎ ആളൂര്‍ പറഞ്ഞിട്ടുള്ളത്.

നടിമാരുടെ പേരും സുനി പറഞ്ഞു

നടിമാരുടെ പേരും സുനി പറഞ്ഞു

മാഡത്തെ കൂടാതെ രണ്ട് നടിമാരുടെ പേര് കൂടി സുനില്‍ കുമാര്‍ തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ആളൂര്‍ അന്ന് പറഞ്ഞത്. എന്നാല്‍ എല്ലാ കാര്യങ്ങളും സുനി തന്നെ പറയട്ടേ എന്ന നിലപാടില്‍ ആയിരുന്നു ആളൂര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+