Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം തന്നത് മാഡം തന്നെ... മാഡത്തിന്റെ പേര് സുനി വെളിപ്പെടുത്തും; എന്നാല്‍ മാഡത്തിന് ഒന്നും അറിയില്ല

കുന്നംകുളം: നടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം ഉണ്ട് എന്ന കാര്യത്തില്‍ പള്‍സര്‍ സുനി പറഞ്ഞതില്‍ ആശയക്കുഴപ്പങ്ങള്‍ നീങ്ങുന്നു. 'മാഡം' എന്ന കഥാപാത്രം ഉണ്ട് എന്ന് തന്നെയാണ് പള്‍സര്‍ സുനി പറയുന്നത്.

തനിക്ക് പണം തന്നത് മാഡം തന്നെ ആണ് എന്നാണ് സുനില്‍ കുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അവര്‍ക്ക് നടി ആക്രമിക്കപ്പെട്ട കേസിലെ മറ്റുകാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു എന്നാണ് സുനില്‍ കുമാര്‍ ഇപ്പോള്‍ പറയുന്നത്.

മാഡം ഒരു സിനിമ നടിയാണെന്നും അവരുടെ പേര് വെളിപ്പെടുത്തും എന്ന നിലപാടില്‍ ഉറച്ച് തന്നെയാണ് സുനില്‍ കുമാര്‍ ഇപ്പോഴും നില്‍ക്കുന്നത്. കാര്യമറിയാതെ സുനിക്ക് പണം കൊടുത്ത ആ മാഡം ആരാണ്?

സുനിയുടെ കളി?

സുനിയുടെ കളി?

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഒരു 'മാഡം' ഉണ്ട് എന്നായിരുന്നു സുനില്‍ കുമാര്‍ ഇത്രയും കാലം പറഞ്ഞിരുന്നത്. മാഡത്തിന്റെ പേര് വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു.

മാഡം ഉണ്ട്, പക്ഷേ

മാഡം ഉണ്ട്, പക്ഷേ

സിനിമ നടിയായ ഒരു മാഡം ഉണ്ട് എന്ന് തന്നെയാണ് ഇപ്പോഴും പള്‍സര്‍ സുനി പറയുന്നത്. പക്ഷേ അവര്‍ക്ക് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമില്ലത്രെ!

പണം കൊടുത്തത് മാഡം തന്നെ

പണം കൊടുത്തത് മാഡം തന്നെ

തനിക്ക് പണം തന്നത് മാഡം തന്നെ ആണ് എന്നാണ് സുനില്‍ കുമാര്‍ കുന്നംകുളം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പറഞ്ഞത്. മറ്റ് കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നു എന്നും പറഞ്ഞു

കാവ്യയാണോ മാഡം?

കാവ്യയാണോ മാഡം?

കാവ്യ മാധവന്‍ തന്നെ ആണോ മാഡം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പള്‍സര്‍ സുനിയോട് ചോദിച്ചു. എന്നാല്‍ സുനില്‍ കുമാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കാവ്യയ്ക്ക് നല്ല പരിചയം

കാവ്യയ്ക്ക് നല്ല പരിചയം

കാവ്യ മാധവന് തന്നെ അറിയില്ല എന്ന് പറയുന്നത് ശരിയല്ലെന്നും പള്‍സര്‍ സുനി പറഞ്ഞിട്ടുണ്ട്. കാവ്യക്ക് തന്നെ നല്ല പരിചയം ഉണ്ട് എന്നും പള്‍സര്‍ സുനി പറഞ്ഞു.

പണം തട്ടിയതോ നല്‍കിയതോ?

പണം തട്ടിയതോ നല്‍കിയതോ?

കാവ്യ തനിക്ക് പലപ്പോഴായി പണം തന്നിട്ടുണ്ട് എന്നും സുനി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കാവ്യയില്‍ നിന്ന് പണം തട്ടിയതായി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാഡത്തിന്റെ ക്വട്ടേഷന്‍?

മാഡത്തിന്റെ ക്വട്ടേഷന്‍?

നടിയെ ആക്രമിക്കുമ്പോള്‍ തന്നെ പള്‍സര്‍ സുനി ഒരു കാര്യം പറഞ്ഞിരുന്നു. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ തന്നത് എന്നും സഹകരിക്കണം എന്നും ആയിരുന്നു അത്. ആ സ്ത്രീ തന്നെ ആണോ മാഡം എന്ന രീതിയിലും സംശയം ഉയര്‍ന്നിരുന്നു.

കാവ്യയുടെ സ്ഥാപനം

കാവ്യയുടെ സ്ഥാപനം

നടിയെ ആക്രമിച്ചതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിച്ചു എന്നായിരുന്നു സുനില്‍ കുമാര്‍ നേരത്തെ നല്‍കിയ മൊഴി. ഇവിടത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിട്ടുണ്ടെങ്കിലും അതിന്റെ അന്തിമ ഫലം പുറത്ത് വന്നിട്ടില്ല.

രണ്ട് ലക്ഷം കൊടുത്തുവെന്ന്

രണ്ട് ലക്ഷം കൊടുത്തുവെന്ന്

ലക്ഷ്യയില്‍ നിന്ന് രണ്ട് ലക്ഷം രൂപ തനിക്ക് കിട്ടിയെന്നും പള്‍സര്‍ സുനി പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണവും എന്തായെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഓഗസ്റ്റ് 30 ന് പറയുമോ?

ഓഗസ്റ്റ് 30 ന് പറയുമോ?

മറ്റ് കാര്യങ്ങള്‍ അറിയില്ലെങ്കിലും മാഡത്തിന്റെ പേര് വെളിപ്പെടുത്തും എന്ന് തന്നെയാണ് പള്‍സര്‍ സുനി പറയുന്നത്. ഓഗസ്റ്റ് 30 ന് അങ്കമാലി കോടതിയില്‍ ആ പേര് സുനില്‍ കുമാര്‍ പറയുമോ എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+