കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനിയ്ക്ക് കാമുകിമാര്‍ രണ്ട്? രക്ഷപ്പെടാന്‍ പഴുതൊരുക്കിയത് അവരോ സിനിമാക്കാരോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി എന്ന മുഖ്യ സൂത്രധാരനെ പിടികൂടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സുനി അമ്പലപ്പുഴയില്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് എത്തുമ്പോഴേക്കും അവിടെ നിന്ന് കടന്നുകളഞ്ഞു.

സുനിയെ സഹായിക്കുന്നത് ആരാണെന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. വീടുമായി അധികം ബന്ധമില്ലാത്ത സുനിയ്ക്ക് രണ്ട് കാമുകിമാര്‍ ഉണ്ടെന്നാണ് പോലീസ് സോഴ്‌സുകളെ ഉദ്ധരിത്ത് മാതൃഭൂമി റിപ്പോര്‍ട്ടെ ചെയ്യുന്നത്.

ഒളിവില്‍ പോയ സമയത്തും സുനി കാമുകിമാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നത്രെ. എന്നാല്‍ പോലീസിന്റെ കൈവശം ഉള്ള മൊബൈല്‍ നമ്പര്‍ വഴിയാണോ സുനി അവരെ ബന്ധപ്പെട്ടിരുന്നത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.

രണ്ട് കാമുകിമാര്‍

വീടുമായി അധികം ബന്ധം പുലര്‍ത്താത്ത ആളാണ് സുനില്‍കുമാര്‍ എന്നാണ് കഴിഞ്ഞ ദിവസം സഹോദരി വെളിപ്പെടുത്തിയത്. എന്നാല്‍ രണ്ട് കാമുകിമാര്‍ ഇയാള്‍ക്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ട്.

ഫോണ്‍ കോളിന്റെ രേഖകള്‍

പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിലൂടെയാണ് രണ്ട് കാമുകിമാര്‍ ഉണ്ടെന്ന കാര്യം മനസ്സിലായത് എന്നാണ് പറയപ്പെടുന്നത്. ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹായം നല്‍കുന്നത് ഇവരോ

പള്‍സര്‍ സുനിക്ക് രക്ഷപ്പെടാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നത് കാമുകിമാരാണെന്നും ആരോപണം ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടതിയില്‍ നിന്ന് ജാമ്യം?

മുന്‍ കൂര്‍ ജാമ്യം ലഭിക്കാന്‍ വേണ്ടി പള്‍സര്‍ സുനിയും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ കോടതി ജാമ്യം അനുവദിക്കുന്നതിന് മുമ്പ് ഇവരെ പിടികൂടുക എന്ന ലക്ഷ്യത്തിലാണ് പോലീസിന്റെ നീക്കം.

കോടതി ചതിച്ചു, ഇനി എന്ത് വഴി

എന്തായാലും പെട്ടെന്ന് ജാമ്യം കിട്ടുക എന്ന സാധ്യത തന്നെ ഇപ്പോള്‍ ഇല്ലാതായിക്കഴിഞ്ഞു. സുനിയുടെ ഹര്‍ജി കോടതി മാര്‍ച്ച് 3 ലേക്ക് മാറ്റിയിരിക്കുകയാണ്. അതുവരെ ഒളിവില്‍ കഴിയുക എന്നത് സുനിയെ സംബന്ധിച്ച് നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്.

സിനിമാക്കാരുടെ സഹായം

ഒളിവില്‍ കഴിയാന്‍ സുനിയ്ക്ക് സിനിമ മേഖലയില്‍ നിന്നുള്ള ചിലരുടെ തന്നെ സഹായം കിട്ടുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സുനിയെ ഫോമില്‍ ബന്ധപ്പെട്ട സിനിമാക്കാര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാത്തിനും ഫോണ്‍ രേഖകള്‍

സുനിയുമായി സിനിമാക്കാര്‍ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടക്കുന്നതിന് മുമ്പും ചില പ്രമുഖര്‍ സുനിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്യാനിരിക്കുകയാണ്.

നിര്‍ണായകമാകും

വെറും ഡ്രൈവര്‍ മാത്രമായ സുനിയെ സിനിമ മേഖലയിലെ പ്രമുഖര്‍ അടുത്ത ദിവസങ്ങളില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കേസില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ആരെയൊക്കെ ആയിരിക്കും ചോദ്യം ചെയ്യുക എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.

ക്വട്ടേഷന്‍ എന്ന സംശയം

സുനി തന്നിഷ്ടപ്രകാരം ചെയ്തതല്ല ഈ സംഭവങ്ങള്‍ എന്നാണ് ഇപ്പോള്‍ പോലീസ് കരുതുന്നത്. ഒരുമാസത്തോളമായി നടന്ന ഗൂഢാലോചനയ്ക്ക് ശേഷമാണ് കൃത്യം നിര്‍വ്വഹിച്ചത് എന്നാണ് കരുതുന്നത്.

നടി ഉറച്ച് നില്‍ക്കുന്നു

തന്നെ ആക്രമിച്ച സംഭവത്തില്‍ പരാതിയുമായി നടി ഉറച്ച് നില്‍ക്കുകയാണ്. വീട്ടുകാരുടേയും സിനിമ മേഖലയിലെ സുഹൃത്തുക്കളുടേയും കലവറയില്ലാത്ത പിന്തുണ ഇക്കാര്യത്തില്‍ നടിയ്ക്കുണ്ട്.

English summary
Attack against Actress: Pulsar Suni's lovers on Police Radar-Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X