Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനി... എല്ലാവര്‍ക്കും സുനിക്കുട്ടന്‍! എന്നിട്ടും കാവ്യക്ക് അറിയില്ലെന്നോ?ഇതാവരുന്നു തെളിവ്

കൊച്ചി: പള്‍സര്‍ സുനിയെ അറിയില്ല എന്നാണ് കാവ്യ മാധവനും പോലീസിനോട് പറഞ്ഞിട്ടുള്ളത്. ദിലീപ് നേരത്തേ പറഞ്ഞതും ഇപ്പോള്‍ ആവര്‍ത്തിക്കുന്നതും ഇതേ കാര്യം തന്നെയാണ്. എന്തായാലും കാവ്യ മാധവനെ വീണ്ടും പോലീസ് ചെയ്‌തേക്കും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനി എന്ന പേരിനേക്കാള്‍ സിനിമ ലോകത്ത് സുനി അറിയപ്പെടുന്നത് മറ്റൊരു പേരില്‍ ആണത്രെ. സിനിമ സെറ്റുകളില്‍ സുനി സ്‌നേഹത്തോടെ വിളിക്കപ്പെട്ടിരുന്നത് സുനിക്കുട്ടന്‍ എന്നായിരുന്നു.

സുനിയെ അറിയില്ലെന്ന് ഇനി പല സിനിമാക്കാര്‍ക്കും എന്നതുപോലെ കാവ്യ മാധവനും പറയാന്‍ പറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു.

സുനിയെ പരിചയം

സുനിയെ പരിചയം

പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ഒരു പരിചയവും ഇല്ലെന്നാണ് കാവ്യ മാധവന്‍ പോലീസിനോട് പറഞ്ഞത്. പത്രത്തില്‍ ചിത്രം കണ്ടിട്ടുള്ള പരിചയം മാത്രമാണെന്നാണത്രെ പറഞ്ഞത്.

പക്ഷേ ദൃശ്യങ്ങള്‍ സത്യം പറയും

പക്ഷേ ദൃശ്യങ്ങള്‍ സത്യം പറയും

എന്നാല്‍ പള്‍സര്‍ സുനി കാവ്യ മാധ്വന്റെ വസ്ത്രവ്യാപാര കേന്ദ്രത്തില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ കാവ്യ കുഴങ്ങി എന്നാണ് റിപ്പോര്‍ട്ട്

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ

ദിലീപും കാവ്യ മാധവനും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ ആണ്. 'പിന്നെയും' എന്ന ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു.

അവിടേയും പള്‍സര്‍ സുനി

അവിടേയും പള്‍സര്‍ സുനി

അടൂരിന്റെ സിനിമ സെറ്റിലും പള്‍സര്‍ സുനി പലതവണ എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പോലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ കാവ്യ മാധവന്‍ നിഷേധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്..

അടൂരിന്റെ പിന്തുണ

അടൂരിന്റെ പിന്തുണ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണയ്‌ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

പള്‍സര്‍ സുനിയല്ല... സുനിക്കുട്ടന്‍

പള്‍സര്‍ സുനിയല്ല... സുനിക്കുട്ടന്‍

പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍ സിനിമ സെറ്റുകളില്‍ അറിയപ്പെട്ടിരുന്നത് സുനിക്കുട്ടന്‍ എന്ന പേരില്‍ ആയിരുന്നത്രെ. സിനിമാക്കാരുമായി അടുത്ത ബന്ധം ആയിരുന്നു സുനി പുലര്‍ത്തിയിരുന്നത്.

 പള്‍സര്‍ എന്ന പേര്

പള്‍സര്‍ എന്ന പേര്

പള്‍സര്‍ ബൈക്കുകള്‍ മാത്രം തിരഞ്ഞുപിടിച്ച് മോഷ്ടിച്ചതിന്റെ പേരിലാണ് സുനില്‍കുമാറിന് പള്‍സര്‍ സുനി എന്ന പേര് കിട്ടിയത്. എന്നാല്‍ സിനിമാക്കാര്‍ക്ക് പലര്‍ക്കും ഈ പേര് സുപരിചിതമായിരുന്നില്ല. അതുകൊണ്ട് തന്നെ സുനിക്കുട്ടന്‍ എന്ന വിളിപ്പേരായിരുന്നു സുനിലിന്.

ഉത്തരങ്ങളില്‍ വ്യക്തതയില്ല

ഉത്തരങ്ങളില്‍ വ്യക്തതയില്ല

കാവ്യ മാധവനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തെങ്കിലും അവര്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും.

കാവ്യയുടെ പങ്ക്

കാവ്യയുടെ പങ്ക്

എന്നാല്‍ കേസില്‍ കാവ്യയുടെ പങ്ക് സംബന്ധിച്ച് ഇപ്പോഴും സൂചനയൊന്നും ഇല്ലെന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു കാവ്യ മാധവനെ ചോദ്യം ചെയ്തത്.

അമ്മയേയും ചോദ്യം ചെയ്തു

അമ്മയേയും ചോദ്യം ചെയ്തു

കാവ്യയുടെ അമ്മ ശ്യാമളയേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കാവ്യയെ ചോദ്യം ചെയ്തതിന് ശേഷം ആയിരുന്നു അമ്മ ശ്യാമളയെ പോലീസ് ചോദ്യം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+