Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനിയുടെ ഭീഷണി.... സ്രാവുകളെ രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും! ഇനി ആരൊക്കെ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ വന്‍ സ്രാവുകള്‍ ഉണ്ട് എന്നായിരുനിനു കഴിഞ്ഞ ദിവസം പള്‍സര്‍ സുനി പറഞ്ഞത്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആയിരുന്നു ഇത്.

ഇപ്പോള്‍ പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. അപ്പോഴാണ് അടുത്ത വെളിപ്പെടുത്തല്‍.

വമ്പന്‍ സ്രാവുകളുടെ പേരുകള്‍ രണ്ട് ദിവസത്തിനകം വെളിപ്പെടുത്തും എന്നാണ് ഇപ്പോള്‍ പള്‍സര്‍ സുനിയുടെ ഭീഷണി. ആരൊക്കെയാണ് ആ വമ്പന്‍ സ്രാവുകള്‍?

വമ്പന്‍ സ്രാവുകള്‍

വമ്പന്‍ സ്രാവുകള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചില വമ്പന്‍ സ്രാവുകള്‍ ഉണ്ട് എന്നാണ് പള്‍സര്‍ സുനി പറയുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആ പേരുകള്‍ വെളിപ്പെടുത്താന്‍ സുനി തയ്യാറായില്ല.

രണ്ട് ദിവസത്തിനകം

രണ്ട് ദിവസത്തിനകം

നടിയെ ആക്രമിച്ചതിന് പിന്നിലുള്ള വമ്പന്‍ സ്രാവുകളുടെ പേരുകള്‍ രണ്ട് ദിവസത്തിനകം വെളിപ്പെടുത്തും എന്നാണ് ഇപ്പോള്‍ പള്‍സര്‍ സുനി പറയുന്നത്. സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആയിരുന്നു ഇത്.

വീണ്ടും അറസ്റ്റ്

വീണ്ടും അറസ്റ്റ്

ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ആണ് പള്‍സര്‍ സുനിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

കസ്റ്റഡിയില്‍ വിട്ടു

കസ്റ്റഡിയില്‍ വിട്ടു

എട്ട് ദിവസം പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കണം എന്നായിരുന്നു ആവശ്യം. കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടക്കണം എന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ട് എന്നും ആയിരുന്നു പോലീസ് പറഞ്ഞത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

സുനിയുടെ ഭീഷണിയോ?

സുനിയുടെ ഭീഷണിയോ?

രണ്ട് ദിവസത്തിനുള്ള വമ്പന്‍ സ്രാവുകളുടെ പേര് പുറത്ത് പറയും എന്നത് പള്‍സര്‍ സുനിയുടെ ഭീഷണിയായും വിലയിരുത്തുന്നുണ്ട്. കേസിന് പിന്നില്‍ ഇപ്പോഴും അറിയാത്ത മറ്റ് ചിലര്‍ ഉണ്ട് എന്ന സൂചന തന്നെയാണ് ഇത് നല്‍കുന്നത്.

എല്ലാ കണ്ണുകളും ദിലീപിലേക്ക്

എല്ലാ കണ്ണുകളും ദിലീപിലേക്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്ലാ കണ്ണുകളും ഇപ്പോഴും ദിലീപിലേക്ക് തന്നെയാണ്. എന്നാല്‍ പരിപൂര്‍ണമായ ആത്മവിശ്വാസമാണ് ദിലീപ് പ്രകടിപ്പിക്കുന്നത്. ദിലീപിനെ കേസുമായി ബന്ധിപ്പിക്കാവുന്ന വിവരങ്ങള്‍ ഇതുവരെ പോലീസിന് ലഭിച്ചിട്ടും ഇല്ല

വിലപേശലിന്റെ ഭാഗം?

വിലപേശലിന്റെ ഭാഗം?

ആക്രമണത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചവരുമായുള്ള വിലപേശലിന്റെ ഭാഗമാണ് പള്‍സര്‍ സുനിയുടെ ഇപ്പോഴത്തെ ഭീഷണി എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

അറസ്റ്റ് ഉടന്‍ ഇല്ല

അറസ്റ്റ് ഉടന്‍ ഇല്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകില്ല എന്നാണ് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലീസിന് പ്രതികരിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള ചോദ്യാവലി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.

അഞ്ച് പേരുടെ അറസ്റ്റ്

അഞ്ച് പേരുടെ അറസ്റ്റ്

കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്ത. ഇതിന് ഡിജിപിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+