Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമലീല എഫ്ഡിഎഫ്എസ് കാണാൻ ദിലീപിന് യോഗമില്ല... ആരാധകർ അർമാദിക്കുമ്പോള്‍ ജനപ്രിയൻ അഴിയെണ്ണിയിരിക്കും

കൊച്ചി: ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രമായ രാമലീല സെപ്തംബര്‍ 28 ന് തീയേറ്ററുകളില്‍ എത്തുകയാണ്. രാമലീല റിലീസിനി മുമ്പ് എങ്ങനേയും ദിലീപ് പുറത്തിറങ്ങും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

അത് കണക്കാക്കി തന്നെ ആയിരുനനു ദിലീപ് ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തള്ളുകയും ചെയ്തു.

തന്റെ സിനിമകളുടെ റിലീസിന് ദിലീപ് ഇല്ലാതിരിക്കുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. ഒരുപാട് തവണ മാറ്റിവച്ചിട്ടും രാമലീലയ്ക്ക് തുണയാകാന്‍ ദിലീപിന് സാധിച്ചില്ല.

മാറ്റി വച്ച റിലീസ്

മാറ്റി വച്ച റിലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ ആയിരുന്നു സിനമയുടെ റിലീസ് നീട്ടാന്‍ ആദ്യം തീരുമാനിച്ചത്. ദിലീപ് അറസ്റ്റിലാവുക കൂടി ചെയ്തതോടെ സിനിമയുടെ റിലീസ് അനന്തമായി നീളുകയായിരുന്നു.

കാത്തിരിക്കാന്‍ ആവില്ല

കാത്തിരിക്കാന്‍ ആവില്ല

ദിലീപ് എന്ന് പുറത്തിറങ്ങും എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ആയിരുന്നു സെപ്തംബര്‍ 28 ന് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ദിലീപിനെതിരെ ഉണ്ടായിരുന്ന ശക്തമായ ജനരോഷം കുറഞ്ഞു എന്നതും ഒരു ഘടകമായി.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

എന്നിരുന്നാലും രാമലീലയുടെ റിലീസിന് മുമ്പ് ദിലീപ് പുറത്തിറങ്ങും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ആരാധകര്‍. എന്നാല്‍ അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയപ്പോള്‍ ആ പ്രതീക്ഷ മങ്ങി.

ഹൈക്കോടതിയില്‍ വീണ്ടും

ഹൈക്കോടതിയില്‍ വീണ്ടും

ഈ സാഹചര്യത്തില്‍ ആയിരുന്നു ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടുപിറകേ ആയിരുന്നു ഇത്.

ആ പ്രതീക്ഷയും അവസാനിച്ചു

ആ പ്രതീക്ഷയും അവസാനിച്ചു

എന്നാല്‍ ആ പ്രതീക്ഷയും അവസാനിച്ചുകഴിഞ്ഞു. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധിപറയാന്‍ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.

മികച്ച പ്രചാരണം

മികച്ച പ്രചാരണം

ദിലീപ് അഴിക്കുള്ളില്‍ ആണെങ്കിലും രാമലീലയ്ക്ക് വേണ്ടി വലിയ തോതിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വലിയൊരു വിഭാഗം ടിക്കറ്റുകളും ഓണ്‍ലൈനില്‍ ആദ്യമേ വിറ്റഴിക്കുന്ന ശ്രമവും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്.

ഫാന്‍സ് മുന്നിലുണ്ട്

ഫാന്‍സ് മുന്നിലുണ്ട്

രാമലീലയ്ക്ക് ആര്‍ക്കും ടിക്കറ്റ് കിട്ടാതിരിക്കരുത് എന്നാണ് ദിലീപ് ആരാധകരുടെ പക്ഷം. അതിന് വേണ്ടി ടിക്കറ്റ് ഏര്‍പ്പാടാക്കാന്‍ ഫാന്‍സ് അസോസിയേഷനും രംഗത്തുണ്ട്.

15 കോടി മുതല്‍ മുടക്ക്

15 കോടി മുതല്‍ മുടക്ക്

15 കോടി രൂപയാണ് രാമലീലയുടെ മുതല്‍ മുടക്ക് എന്നാണ് പറയുന്നത്. നവാഗത സംവിധായകനായ അരുണ്‍ ഗോപിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ആക്രമണം ഭയക്കുന്നു

ആക്രമണം ഭയക്കുന്നു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ദിലീപ് വിരുദ്ധര്‍ ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തുമോ എന്ന ഭയവും സിനിമയുടെ അണിയറക്കാര്‍ക്കുണ്ട്. സിനിമയ്‌ക്കെതിരെ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്.

പോലീസ് സംരക്ഷണം

പോലീസ് സംരക്ഷണം

അതിനിടെയാണ് രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം കോടതിയെ സമീപിച്ചത്. എന്നാല്‍ അത്തരത്തില്‍ സംരക്ഷണം നല്‍കാന്‍ ആവില്ല എന്നായിരുന്നു കോടതിയുടെ വിധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+