Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പൂട്ടാൻ വീണ്ടും പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.... പുറത്തിറക്കില്ല? അത് കിട്ടിയാലോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇനിയും കാത്തിരിക്കണം. അതിനിടെയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചത്. ഇതേ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ദിലീപിന്റെ വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസം കൂടി നീട്ടി.

അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും ജാമ്യത്തെ അതി ശക്തമായി എതിര്‍ത്തിരിക്കുകയാണ് പ്രോസിക്യൂഷന്‍. കുറ്റപത്രം സമര്‍പ്പിക്കും വരെ ദിലീപ് പുറത്തിറങ്ങില്ലെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് നീക്കങ്ങള്‍.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പറ്റാത്തതും ഇപ്പോള്‍ ദിലീപിനാണ് വിനയായിരിക്കുന്നത്.

ജാമ്യം കൊടുക്കരുത്

ജാമ്യം കൊടുക്കരുത്

ദിലീപിന് ജാമ്യം കൊടുക്കരുത് എന്നാണ് പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയോടും ആവശ്യപ്പെടുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ആയിരുന്നു ഇത്.

ഹൈക്കോടതിയിലും

ഹൈക്കോടതിയിലും

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്ഡ വാദം പൂര്‍ത്തിയായിരിക്കുകയാണ്. ദിലീപിന് ജാമ്യം നല്‍കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ആ ദൃശ്യങ്ങള്‍

ആ ദൃശ്യങ്ങള്‍

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി പകര്‍ത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടും ഉണ്ട്. കേസിലെ നിര്‍ണായക തെളിവാണ് അത്.

പക്ഷേ ആ ഫോണ്‍

പക്ഷേ ആ ഫോണ്‍

ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും അത് പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അത് ഇപ്പോള്‍ ദിലീപിനും തിരിച്ചടിയായിരിക്കുകയാണ്.

അതുകൊണ്ട് ജാമ്യം കൊടുക്കരുത്

അതുകൊണ്ട് ജാമ്യം കൊടുക്കരുത്

കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല. അത് അന്വേഷിച്ചുകൊണ്ടിരിക്കുയാണ്. അതുകൊണ്ട് ദിലീപിന് ജാമ്യം അനുവദിക്കരുത് എന്നാണ് പോലീസ് പറയുന്നത്.

റിമാന്‍ഡ് റിപ്പോര്‍ട്ട്

റിമാന്‍ഡ് റിപ്പോര്‍ട്ട്

അങ്കമാലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആണ് പോലീസ് ദിലീപിന് ജാമ്യം നല്‍കരുത് എന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളത്. എന്തായാലും ദിലീപിന്റെ റിമാന്‍ഡ് കോടതി ഒക്ടോബര്‍ 12 വരെ നീട്ടിയിട്ടുണ്ട്.

ഫോണിന്റെ കാര്യം

ഫോണിന്റെ കാര്യം

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദിലീപിന്റെ കൈവശം എത്തിയതായി ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി ആദ്യം സമീപിച്ച അഭിഭാഷകനെ ഏല്‍പിച്ചു എന്നായിരുന്നു പറഞ്ഞിരുന്നത്.

കത്തിച്ചുകളഞ്ഞു

കത്തിച്ചുകളഞ്ഞു

ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞു എന്നാണ് അഭിഭാഷകന്റെ ജൂനിയര്‍ നല്‍കിയ മൊഴി. എന്നാല്‍ പോലീസ് ഇത് ഇപ്പോഴും വിശ്വാസത്തിലെടുത്തിട്ടില്ല.

ദൃശ്യങ്ങള്‍ ദിലീപിന് കിട്ടിയോ?

ദൃശ്യങ്ങള്‍ ദിലീപിന് കിട്ടിയോ?

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ ഏല്‍പിച്ചു എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

കുഴഞ്ഞുമറിഞ്ഞ കേസ്

കുഴഞ്ഞുമറിഞ്ഞ കേസ്

മാധ്യമങ്ങളെ സംബന്ധിച്ചും പൊതു ജനത്തെ സംബന്ധിച്ചും ആകെ കുഴഞ്ഞുമറിഞ്ഞ കേസ് ആണിത്. എന്നാല്‍ അന്വേഷണ സംഘത്തിന് മാത്രം ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ല എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+