ഇനി ഒരുത്തനും അങ്ങനെ ചെയ്യാന്‍ തോന്നരുത്... നടിയുടെ കേസില്‍ വീണ്ടും ആഞ്ഞടിച്ച് രമ്യ നമ്പീശന്
കൊച്ചി: കേരളത്തെ ഞെട്ടിപ്പിച്ചതായിരുന്നു ആ വാര്‍ത്ത. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പ്രമുഖ യുവ നടിയെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി. കേസില്‍ മലയാളത്തിന്റെ ജനപ്രിയ നായകന് എന്നറിയപ്പെടുന്ന ദിലീപ് അറസ്റ്റിലാവുകയും ചെയ്തു.
അന്ന് കൊച്ചിയിലെ രമ്യ നമ്പീശന്റെ വീട്ടിലേക്കായിരുന്നു നടി യാത്ര തിരിച്ചത്. പിന്നീട് നടിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ രമ്യ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. എന്നാല്‍ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരേയും പോകും എന്നാണ് രമ്യ നമ്പീശന് ഇപ്പോള്‍ പറയുന്നത്.

പുരുഷ വിരോധമില്ല
സിനിമയിലെ സ്ത്രീകളുടെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയ്ക്ക് പുരുഷ വിരോധം ഇല്ലെന്നാണ് രമ്യ നമ്പീശന് പറയുന്നത്. സംഘടനയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് രമ്യ.

ലക്ഷ്യം മറ്റൊന്ന് കൂടി
നടിയുടെ കേസില്‍ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരിക എന്നത് മാത്രമല്ല സംഘടനയുടെ ലക്ഷ്യം. സിനിമ സെറ്റുകളില്‍ കുറച്ച് കൂടി ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.

പെരുമാറ്റച്ചട്ടം
സിനിമ സെറ്റുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം എന്നതാണ് ലക്ഷ്യം. എന്നാല്‍ അത് വളരെ ശ്രമകരമാണ്. ഇപ്പോള്‍ തുടങ്ങിയാലേ ഒഅഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോഴെങ്കിലും അത് യാഥാര്‍ത്ഥ്യമാകൂ എന്നും രമ്യ പറയുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
നടി ആക്രമിക്കപ്പെട്ട സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം ആണ്. അതി ക്രൂരമാണ് എന്നും രമ്യ പറഞ്ഞു.

ഇനി ആര്‍ക്കും തോന്നരുത്
ഇനി ആര്‍ക്കും ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ തോന്നാത്ത രീതിയില്‍ ആയിരിക്കണം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത് എന്നും രമ്യ നമ്പീശന് പറഞ്ഞു. കേസിന്റെ പുതിയ കുറ്റപത്രത്തില്‍ ദിലീപ് ആയിരക്കും രണ്ടാം പ്രതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരേയും ലക്ഷ്യം വക്കുന്നില്ല
ഈ സംഭവത്തില്‍ ആരേയെങ്കിലും പ്രത്യേകം ലക്ഷ്യം വച്ച് നീങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് രമ്യ പറയുന്നത്. ദിലീപ് അറസ്റ്റിലായതിന് ശേഷം പോലും വനിത കൂട്ടായ്മ ദിലീപിന്റെ പേരെടുത്ത് പറഞ്ഞ് ഇതുവരെ വിമര്‍ശനങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

അവസാനം വരെ പോരാടും
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തങ്ങള്‍ അവസാനം വരെ പോരാടും എന്നും രമ്യ നമ്പീശന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അവഗണിച്ച് കളയുന്നു
ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരങ്ങള്‍ നടക്കുന്നുണ്ട്. ഇവയെ എല്ലാം അവഗണിച്ച് തള്ളുകയാണ് എന്നും രമ്യ വിശദീകരിക്കുന്നുണ്ട്.

സംഘടന ഉടന്‍ തന്നെ
വനിത കൂട്ടായ്മ രൂപീകരിച്ചെങ്കിലും അതിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാട്ടില്ല. ഒരുമാസം കൊണ്ട് അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാകുമെന്നും അതിന് ശേഷം അംഗത്വ വിതരണ കാമ്പയിന് നടത്തും എന്നും രമ്യ വ്യക്തമാക്കിയിട്ടുണ്ട്.

അവര്‍ കൂടെയുണ്ട്
ദിലീപിന് കേസില്‍ ജാമ്യം അനുവദിച്ചതിന് ശേഷവും വനിത സംഘടന സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം കൂടുതല്‍ ശക്തരായി നിലകൊള്ളും എന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications