ദിലീപിനെ ഭയപ്പെടണം... രശ്മി നായര്‍ പറയുന്നു; ദിലീപിന്‍റെ കൗശലം നിറഞ്ഞ കുരുട്ടുബുദ്ധിയും സന്പത്തും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിനും ദിലീപിനേ വേണ്ടി രംഗത്തിറങ്ങുന്നവര്‍ക്കും എതിരെ അതി ശക്തമായ പ്രതികരണവുമായി രശ്മി നായര്‍ രംഗത്ത്. സംഗീത ലക്ഷ്മണയെ വിഷവിത്ത് എന്നാണ് രശ്മി നായര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിലേക്ക് മലയാള സിനിമയില്‍ നിന്ന് എന്നെങ്കിലും ഒരു സൂപ്പര്‍ താരം കടന്നുവരികയാണെങ്കില്‍ അത് ദിലീപ് ആയിരിക്കും എന്നാണ് താന്‍ വിശ്വസിച്ചിരുന്നത് എന്ന് പറയുന്നുണ്ട് രശ്മി. ദിലീപിന്‍റെ സിനിമകളേയും അതി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി മറ്റൊരു കാര്യം കൂടി പറഞ്ഞാണ് രശ്മി തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ദിലീപിനേയും ഭയക്കണം എന്നാണ് രശ്മി പറയുന്നത്. രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്....

എഴുതിക്കൊണ്ടേയിരിക്കും

എഴുതിക്കൊണ്ടേയിരിക്കും

ഞാനിങ്ങനെ എഴുതികൊണ്ടേയിരിക്കും ഇതിനെക്കുറിച്ച് കാരണം ആ കാറില്‍ അവള്‍ അനുഭവിച്ച യാതന നിങ്ങളുടെ 'ദിലീപേട്ടന്‍ പാവാടാ 'പൊതുബോധ തള്ളിച്ചയില്‍ ഒഴുകിപ്പോകരുത്. പോയാല്‍ അവിടെ പരാജയപ്പെടുന്നത് ഞാന്‍ കൂടി ഉള്‍പ്പെടുന്ന പെണ്ണുങ്ങള്‍ക്ക്‌ വേണ്ടി സംസാരിക്കുന്ന ഓരോ മനുഷ്യരുമാണ്.

വിഷ വിത്ത്

വിഷ വിത്ത്

സംഗീതാ ലക്ഷമണയെ പോലുള്ള വിഷവിത്തുകള്‍ ഇപ്പോള്‍ തന്നെ , അവള്‍ പറഞ്ഞതൊക്കെ സത്യമാണോ എന്ന് എങ്ങനെ വിശ്വസിക്കും എന്നൊക്കെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. നാളെ ആ ചോദ്യം സമൂഹത്തിലെ ഓരോ ഊളയും ചോദിച്ചു തുടങ്ങും.

ലൈംഗികത നിറഞ്ഞ കഥ

ലൈംഗികത നിറഞ്ഞ കഥ

കാരണം അവരുടെ മുന്നില്‍ അത് അവള്‍ പറഞ്ഞ കൌതുകമുള്ള ലൈംഗീകത നിറഞ്ഞ ഒരു കഥ മാത്രമാണ്. സ്ത്രീയുടെ സഹകരണം ഇല്ലാതെ ബലാല്‍സംഘം എങ്ങനെ സാധ്യമാകും എന്ന് രഹസ്യമായി ചോദിക്കുന്നവര്‍ ആണവര്‍ . മറിച്ചു ദിലീപ് "അനുഭവിക്കുന്നു" എന്നതൊക്കെ നിങ്ങളുടെ ബോധമനസിനെ മുറിവേല്‍പ്പിക്കുന്ന അനിഷ്ടമുള്ള യാഥാര്‍ത്യവും.

ദിലീപിന്‍റെ സിനിമകള്‍

ദിലീപിന്‍റെ സിനിമകള്‍

മിനിമം മാനുഷിക മൂല്യങ്ങളെ വിലകല്‍പ്പിക്കുന്ന ഒരു നിലവാരമുള്ള പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിയുന്നവയല്ല അയാളുടെ ഭൂരിപക്ഷം സിനിമകളും . അതിനു മുകളില്‍ നില്‍ക്കുന്നവരുമായി സംവദിക്കാനോ അത്തരത്തില്‍ ഒരു ബൌദ്ധികത പ്രകടിപ്പിക്കാനോ അയാള്‍ ശ്രമിച്ചിട്ടും ഇല്ല . അതുകൊണ്ട് തന്നെ ആ പൊതുബോധത്തില്‍ നിലനിക്കുന്ന മനുഷ്യരെ/ ആള്‍ക്കൂട്ടത്തെ അയാള്‍ക്ക്‌ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും .

ഒളിപ്പിച്ച് വച്ച കൗശലം

ഒളിപ്പിച്ച് വച്ച കൗശലം

തെളിവെടുപ്പിന് ഇടയില്‍ മാധ്യമങ്ങളോട് പറയുന്ന ചെറുവാചകങ്ങളില്‍ മുതല്‍ ശരീരഭാഷയിലും വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ കൂവുന്ന ജനതയെ നോക്കി ചിരിച്ചുകൊണ്ട് കൈവീശികാണിക്കുന്നതില്‍ വരെ അയാള്‍ ആ കൌശലം ഒളിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

എന്നെങ്കിലും കേരള രാഷ്ട്രീയത്തിലേക്ക് മലയാള സിനിമയില്‍ നിന്നും ഒരു സൂപര്‍താരം കടന്നുവരും എങ്കില്‍ അത് ദിലീപായിരിക്കും എന്ന് കരുതിയിരുന്ന ആളാണ്‌ ഞാന്‍.കെ സുരേന്ദ്രനെ പോലെ തന്റെ വിഡ്ഢിതങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരെ സൃഷ്ടിച്ചെടുക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞിട്ടും ഉണ്ട്.

നിലവാരം

നിലവാരം

അതിനു മുകളില്‍ നിലവാരം പ്രകടിപ്പിക്കുന്ന മനുഷ്യരോട് ഇടപെടുന്ന സാഹചര്യങ്ങളില്‍ എല്ലാം അയാള്‍ പരാജയപ്പെടുകയാണ് പതിവ് . സിനിമാ നിരൂപകര്‍ മുതല്‍ പോലീസ് വരെ ആ പരാജയങ്ങള്‍ അയാളുടെ വളര്‍ച്ചയ്ക്കൊപ്പം തുടരുന്നുണ്ട് .

മോദിയെ പോലെ?

മോദിയെ പോലെ?

പക്ഷെ ഇങ്ങനെയുള്ള പൊതുബോധ വിഡ്ഢികള്‍ക്ക് ജനപിന്തുണ കിട്ടുന്ന ലൈം ലൈറ്റ് കൂടി ഉണ്ടെങ്കില്‍ അവരെ ഭയപ്പെടണം എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പദം കഴിഞ്ഞ മൂന്നര വര്‍ഷമായി നമ്മളെ ദിനവും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ദീലിപിനെ ഭയപ്പെടണം

ദീലിപിനെ ഭയപ്പെടണം

ഇയാളെയും ഭയപ്പെടണം കാരണം എന്തിനെയും വിലയ്ക്കെടുക്കാന്‍ പോന്ന സാമ്പത്തിക ശേഷിയുണ്ട് അയാള്‍ക്ക്‌ കൌശലം നിറഞ്ഞ കുരുട്ടു ബുദ്ധിയുണ്ട്- ഇത്രയും പറഞ്ഞുകൊണ്ടാണ് രശ്മി നായര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് വായിക്കാം

ഇതാണ് രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോള്‍ തന്നെ ഇത് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്

English summary
Attack against Actress: Resmi R Nair against Dileep and Sangeetha Lakshmana.
Please Wait while comments are loading...