റിമി ടോമി ആ സത്യം വെളിപ്പെടുത്തുമോ? നിര്‍ണായകമായി റിമിയുടെ രഹസ്യമൊഴി വനിത മജിസ്ട്രേറ്റിന് മുന്നിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാല് പേരുടെ ഹസ്യ മൊഴികള്‍ കൂടി രേഖപ്പെടുത്താനുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതിയും ലഭിച്ചുകഴിഞ്ഞു.
നടിയും ഗായികയും ആയ റിമി ടോയമിയുടെ രഹ്യ മൊഴി ഒക്ടോബര്‍ 6 ന് രേഖപ്പെടുത്തും എന്നാണ് വിവരം. റിമിക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
എന്നാല്‍ എന്തുകൊണ്ട് പോലീസ് റിമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ലക്ഷ്യമിട്ടു എന്നത് നിര്‍ണായകമാണ്. എന്ത് രഹസ്യമാണ് റിമിയ്ക്ക് പറയാനുള്ളത്?

റിമി ടോമി
ദിലിപുമായി റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക ഇടപാടുകള്‍ ഉള്ള ആളാണ് റിമി ടോമി എന്നാണ് ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ ഒന്നും തന്നെ ഇല്ലെന്നും പറയപ്പെടുന്നു.

ഒരിക്കല്‍ ചോദ്യം ചെയ്തു
റിമിയെ ഒരിക്കല്‍ പോലീസ് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതാണ്. ഇത് സംബന്ധിച്ച് റിമി ടോമി തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

രഹസ്യമൊഴി എന്തിന്
അന്ന് പോലീസ് ആരാഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നും റിമി ടോമി വെളിപ്പെടുത്തിയിരുന്നു. ചോദ്യങ്ങള്‍ അതാണെങ്കില്‍ എന്തിനാണ് രഹസ്യ മൊഴി എന്നതാണ് സംശം ജനിപ്പിക്കുന്നത്.

വനിത മജിസ്ട്രേറ്റിന് മുന്നില്‍
കോതമംഗലം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ആയിരിക്കും റിമി ടോമി രഹസ്യ മൊഴി നല്‍കുക. വനിത മജിസ്ട്രേറ്റിനോടായിരിക്കും റിമി കാര്യങ്ങള്‍ വിശദീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാഡം ആണെന്ന് വരെ
നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം റിമി ടോമി ആണെന്ന് വരെ ഒരിടയ്ക്ക് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ആ സംശയം മാറിക്കിട്ടി.

അടുത്ത ബന്ധം
ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളാണ് റിമി ടോമി. എന്നാല്‍ അടുത്ത കാലത്തായി രണ്ട് പേരും തമ്മിലുള്ള സൗഹൃദം അത്ര ശക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യ മാധവനുമായും ദിലീപുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് റിമി ടോമി.

ആ ഫോണ്‍ വിളികള്‍
നടി ആക്രമിക്കപ്പെട്ട ദിവസം റിമി ടോമി ദിലീപിനേയും കാവ്യ മാധവനേയും പലതവണ ഫോണില്‍ വിളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പല സംശയങ്ങള്‍ക്കും വഴിവച്ചിരുന്നു.

സ്വാഭാവികം മാത്രം
ആ ഫോണ്‍ വിളികളില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് റിമി ടോമി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അക്രമിക്കപ്പെട്ട നടിയ്ക്ക് മെസേജ് അയച്ചിരുന്നതായും റിമി പറയുന്നുണ്ട്.

സ്റ്റേജ് ഷോകള്‍
ദിലീപിനൊപ്പം ഒരുപാട് വിദേശ സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് റിമി ടോമി. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പവും സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം പോലീസ് ഫോണില്‍ തന്നോട് ആരാഞ്ഞതായി റിമി ടോമി പറഞ്ഞിരുന്നു.

അത്തരം ബന്ധമില്ല
ദിലീപുമായോ കാവ്യ മാധവനുമായോ ഒരു തരത്തിലും ഉള്ള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും റിമി ടോമി അന്ന് വ്യക്തമാക്കിയിരുന്നു. ഇന്‍കം ടാക്സ് റെയ്ഡിന് ഇതുമായി ബന്ധമില്ലെന്നും റിമി വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications