കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് എളുപ്പത്തില്‍ രക്ഷപ്പെടും... കേസ് അത്രയും ദുര്‍ബലം? നല്ല എതിര്‍വിസ്താരം മാത്രം മതി!!!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ദിലീപിനെ പിന്തുണച്ച് ലേഖനം എഴുതിയ ഡോ സെബാസ്റ്റിയന്‍ പോളിന് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങള്‍ ആയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും അദ്ദേഹം തന്റെ ദിലീപ് പക്ഷപാതിത്തം അവസാനിപ്പിക്കുന്നില്ല.

ദിലീപിന്റെ തടവിന് മദനിയുടെ നീതിനിഷേധത്തോട് താരതമ്യം, ലൈംഗിക പീഡനത്തിന്റെ ഉദ്ദേശം അന്വേഷിക്കേണ്ടെന്ന്ദിലീപിന്റെ തടവിന് മദനിയുടെ നീതിനിഷേധത്തോട് താരതമ്യം, ലൈംഗിക പീഡനത്തിന്റെ ഉദ്ദേശം അന്വേഷിക്കേണ്ടെന്ന്

വീണ്ടും ദിലീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സെബാസ്റ്റ്യന്‍ പോള്‍. നേരത്തെ മഞ്ജു വാര്യര്‍ക്കും ദീദി ദാമോദരനും എതിരെ സെബാസ്റ്റിയന്‍ പോള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസ് ആണ് ദിലീപിനെതിരെ ഉള്ളത് എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്.

പോലീസിനെ വിശ്വസിച്ച്

പോലീസിനെ വിശ്വസിച്ച്

പോലീസ് പറയുന്നത് വിശ്വസിക്കരുത് എന്ന മുന്നറിയിപ്പാണ് ക്രിമിനല്‍ നിയമവും ഭരണഘടനയും നല്‍കുന്നത് എന്നായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം അത് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്, പോലീസിനെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ലെന്നാണ് സെബാസ്റ്റിയന്‍ പോളിന്റെ വാദം.

നല്ല എതിര്‍ വിസ്താരം

നല്ല എതിര്‍ വിസ്താരം

കോടതിയില്‍ നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞു വീഴന്ന കേസ് ആണ് ദിലീപിനെ എതിരെ ഉള്ളത് എന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്. വിവാദങ്ങളുടെ സാഹചര്യത്തില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആണിത്.

ഇരയ്ക്ക് എതിരല്ല

ഇരയ്ക്ക് എതിരല്ല

താന്‍ ഇരയ്ക്ക് എതിരല്ല എന്നും ഇതിനിടെ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്. പക്ഷേ ദിലീപിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം ആണ് എന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ പക്ഷം.

കോടതിയ്ക്കും കുറ്റം?

കോടതിയ്ക്കും കുറ്റം?

ദിലീപിന്റെ മൂന്ന് ജാമ്യ അപേക്ഷകളും തള്ളിയ കോടതിയെ വിമര്‍ശിക്കുക കൂടുയാണ് സെബാസ്റ്റിയന്‍ പോള്‍ ചെയ്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ മജിസ്‌ട്രേറ്റുമാരും ജഡ്ജിമാരും പോലീസിനെ വിശ്വസിക്കുന്നു എന്നായിരുന്നു അദ്ദേഹം നേരത്തെ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നത്.

അപ്പോള്‍ ജാമ്യം തള്ളുന്നതോ?

അപ്പോള്‍ ജാമ്യം തള്ളുന്നതോ?

കീഴ്‌ക്കോടതികള്‍ ജാമ്യം തള്ളുന്നതില്‍ പൊതുവികാരം ഒരു ഘടകമാകാനുള്ള സാധ്യതകളുണ്ട്. എന്നാല്‍ ദിലീപിന്റെ ജാമ്യ ഹര്‍ജികള്‍ രണ്ട് തവണ തള്ളിയത് ഹൈക്കോടതി ആയിരുന്നു.

വക്കീല്‍ പോരാഞ്ഞിട്ടാണോ?

വക്കീല്‍ പോരാഞ്ഞിട്ടാണോ?

ദിലീപിന്റെ കാര്യത്തില്‍ ഉന്നയിക്കാവുന്ന ന്യായവാദങ്ങള്‍ മുഴുന്‍ ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ ഉന്നയിക്കുവാനുള്ള അവകാശമുണ്ട്. പോലീസ് നുണപറയുന്നു എങ്കില്‍ അതില്‍ തുറന്ന് കാണിക്കാം. എന്നിട്ടും എന്തുകൊണ്ട് ദിലീപിന് ജാമ്യം കിട്ടിയില്ല എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ കരുതുന്നത്?

വക്കീലിനെ മാറ്റി നോക്കി

വക്കീലിനെ മാറ്റി നോക്കി

ആദ്യം അഡ്വ രാം കുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും അദ്ദേഹം മുഖേന സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തള്ളിപ്പോയപ്പോള്‍ അഭിഭാഷകനെ മാറ്റി. അഡ്വ രാമന്‍ പിള്ള അഭിഭാഷകനായി എത്തിയിട്ടും ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു ഹൈക്കോടതി ചെയ്തത്.

തെളിവുകളുടെ അടിസ്ഥാനത്തില്‍

തെളിവുകളുടെ അടിസ്ഥാനത്തില്‍

ദിലീപിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിന് കൃത്യമായ വിശദീകരണവും നല്‍കിയിട്ടുണ്ട്. ദിലീപിനെതിരെ പോലീസ് തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് കോടതി തന്നെ പറയുന്നു. കെട്ടിച്ചമച്ചതാണെങ്കില്‍ ആ തെളിവുകള്‍ കോടതി തള്ളേണ്ടതായിരുന്നില്ലേ?

എങ്ങനെ പറയും അത്

എങ്ങനെ പറയും അത്

ദിലീപ് കേസില്‍ കുടുങ്ങാനുള്ള കാരണം മഞ്ജു വാര്യര്‍ ഉന്നയിച്ച ആരോപണം ആണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ ഒരു ആരോപണം മഞ്ജുവാര്യര്‍ ഉന്നയിച്ചു എന്നത് മഞ്ജു പരസ്യമാക്കിയിട്ടില്ല എന്ന് പറയാന്‍ എന്ത് ന്യായയാണ് സെബാസ്റ്റ്യന്‍ പോളിന് ഉള്ളത്?

അക്കാര്യം അന്വേഷിക്കേണ്ടേ

അക്കാര്യം അന്വേഷിക്കേണ്ടേ

സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശം എന്താണെന്ന് അന്വേഷിക്കേണ്ടതില്ലെന്ന് വരെ പറയുന്നുണ്ട് സെബാസ്റ്റ്യന്‍ പോള്‍. എന്ത് അടിസ്ഥാനത്തിലാണ് നിയമജ്ഞനായ സെബാസ്റ്റിയന്‍ പോള്‍ ഇത്തരം ഒരു നിലപാട് എടുക്കുന്നത് എന്നതും സംശയകരമാണ്.

English summary
Attack against Actress: Sebastian Paul continues his support to Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X