Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപുമായി സാമ്പത്തിക ഇടപാട് തെളിയിച്ചാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ജോര്‍ജ്ജിന്റെ മകൻ

കൊച്ചി: പിസി ജോര്‍ജ്ജിന്റെ മകനും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ട് എന്ന് പോലീസ് റിപ്പോര്‍ട്ട് എന്ന് പറഞ്ഞായിരുന്നു മംഗളം വാര്‍ത്ത. ഷോണ്‍ ജോര്‍ജ്ജ് വന്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ദിലീപ് അറസ്റ്റിലായ ഘട്ടത്തില്‍ പോലും അതി ശക്തമായ പിന്തുണ നല്‍കിയ ആളുകള്‍ ആയിരുന്നു പിസി ജോര്‍ജ്ജും മകനും. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു ആരോപണം ഉയരുന്നതും.

എന്നാല്‍ താനും ദിലീപും തമ്മില്‍ അത്തരത്തിലുള്ള ഒരു ഇടപാടും ഇല്ല എന്നാണ് ഷോണ്‍ ജോര്‍ജ്ജ് പറയുന്നത്. ഇനി അങ്ങനെയെന്തെങ്കിലും ഇടപാടുണ്ടെന്ന് തെളിഞ്ഞാലോ... അതിനും ഉണ്ട് ഷോണ്‍ ജോര്‍ജ്ജിന്റെ കൈയ്യില്‍ മറുപടി!!!

ജഗതിയുടെ മരുമകന്‍

ജഗതിയുടെ മരുമകന്‍

മലയാള സിനിമയിലെ അനുഗ്രഹീത നടന്‍ ജഗതി ശ്രീകുമാറിന്റെ മകളുടെ ഭര്‍ത്താവ് കൂടിയാണ് ഷോണ്‍ ജോര്‍ജ്ജ്. പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ്.

ഗുരുതരമായ ആരോപണം

ഗുരുതരമായ ആരോപണം

ദിലീപിനേയും ചേര്‍ത്ത് അതീവ ഗുരുതരമായ ആരോപണം ആണ് ഇപ്പോള്‍ ഷോണ്‍ ജോര്‍ജ്ജിനെതിരെ ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ ആള്‍ കൂടിയാണ് ഷോണ്‍ ജോര്‍ജ്ജ്.

ഒരു രൂപയുടെ ഇടപാടെങ്കിലും

ഒരു രൂപയുടെ ഇടപാടെങ്കിലും

മംഗളം ടിവി പുറത്ത് വിട്ട വാര്‍ത്തയോട് ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചു. ദിലീപുമായി ഒരുരൂപയുടെയെങ്കിലും സാമ്പത്തിക ഇടപാട് തനിക്കുണ്ടെന്ന് തെളിയ്ക്കാന്‍ സാധിക്കില്ല എന്നാണ് ഷോണ്‍ പറയുന്നത്.

ജയിലില്‍ പോകാനും തയ്യാര്‍

ജയിലില്‍ പോകാനും തയ്യാര്‍

ദിലീപുമായി അത്തരം എന്തെങ്കിലും ബന്ധം തെളിയിക്കുകയാണെങ്കില്‍ താന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ജയിലില്‍ പോകാനും താന്‍ തയ്യാറാണെന്നും ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി.

പിന്നില്‍ കേരള കോണ്‍ഗ്രസ്?

പിന്നില്‍ കേരള കോണ്‍ഗ്രസ്?

തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് നേതാക്കളാണ് എന്ന ആക്ഷേപവും ഷോണ്‍ ജോര്‍ജ്ജ് ഉന്നയിക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഷോണ്‍ വ്യക്തമാക്കി.

ജോര്‍ജ്ജിന്റെ വായ് അടപ്പിക്കാന്‍

ജോര്‍ജ്ജിന്റെ വായ് അടപ്പിക്കാന്‍

പിസി ജോര്‍ജ്ജിന്റെ വായ അടപ്പിക്കാനുളള ശ്രമമാണ് പോലീസ് നടത്തുന്നത് എന്നാണ് ഷോണിന്റെ ആരോപണം. ഒരു ഭയവും ഇല്ലാതെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ആളാണ് പിസി ജോര്‍ജ്ജ്. അങ്ങനെയുള്ള വ്യക്തിക്കെതിരെ എന്ത് ആരോപണവും ഉന്നയിക്കാം എന്ന് കരുതരുത് എന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

മുഖ്യമന്ത്രിയും പോലീസും കുടുങ്ങും

മുഖ്യമന്ത്രിയും പോലീസും കുടുങ്ങും

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി മുഖ്യമന്ത്രിയും പോലീസും കുടുക്കിലേക്കാണ് പോകുന്നത് എന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നുണ്ട്. ഇത് കേരളം ആണെന്ന ഓര്‍മപ്പെടുത്തലും ഉണ്ട്.

വേറേയും ഉന്നതര്‍ എന്ന്

വേറേയും ഉന്നതര്‍ എന്ന്

നടി ആക്രമിക്കപ്പെട്ട കേസില്‍ വേറേയും ഉന്നതരുണ്ട് എന്നായിരുന്നു പിസി ജോര്‍ജ്ജ് നേരെത്തേ ആരോപണം ഉന്നയിച്ചിരുന്നത്. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ജോര്‍ജ്ജ് തന്നെ ഹാജരാക്കണം

ജോര്‍ജ്ജ് തന്നെ ഹാജരാക്കണം

പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അദ്ദേഹം തന്നെ തെളിവ് ഹാജരാക്കണം എന്നാണ് പോലീസിന്റെ പക്ഷം. എന്നാല്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ്ജ് പിന്നീട് തിരുത്തിയിരുന്നു.

രണ്ട് പേരേയും ചോദ്യം ചെയ്യും?

രണ്ട് പേരേയും ചോദ്യം ചെയ്യും?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിനേയും മകനേയും പോലീസ് ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷോണ്‍ ജോര്‍ജ്ജിന് ഉടന്‍ നോട്ടീസ് അയക്കും എന്നാണ് മംഗളം ടിവിയുടെ വാര്‍ത്ത. പിസി ജോര്‍ജ്ജ് ഇപ്പോള്‍ രാജസ്ഥാനിലാണ്. അദ്ദേഹത്തിന് നോട്ടീസ് ഉടന്‍ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+