ദിലീപിനെ ഞെട്ടിക്കുന്ന സിദ്ദിഖിന്റെ മൊഴി!!! ഇന്നലെ പറഞ്ഞത് ശുദ്ധ നുണ... ദിലീപ് അത് ചെയ്തുവെന്ന് ?
കൊച്ചി: ഡബ്ല്യുസിസി ഉയര്‍ത്തിയ വിഷയങ്ങള്‍ മുഴുവന്‍ നിരാകരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം നടന് സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയത്. വനിത കൂട്ടായ്മ ഉയര്‍ത്തിയ വിഷയങ്ങള്‍ എല്ലാം ബാലിശമാണെന്ന് പുച്ഛിക്കുന്നതായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. മലയാള സിനിമയില്‍ ഒരു പ്രശ്നവും ഇല്ലെന്ന രീതിയില്‍ ആയിരുന്നു അദ്ദേഹം സംസാരിച്ചത്.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖ് പോലീസിന് നല്കിയ മൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ പല കാര്യങ്ങളും ശുദ്ധ നുണയായിരുന്നു എന്ന് വെളിവാക്കുന്നതാണ് മൊഴിയിലെ വിവരങ്ങള്‍.
ദിലീപിന് വേണ്ടി ഏറ്റവും ശക്തമായി രംഗത്ത് വന്ന ആളാണ് സിദ്ദിഖ്. പാതിര വരെ ചോദ്യം ചെയ്യല്‍ നീണ്ടപ്പോള്‍ ആലുവ പോലീസ് ക്ലബ്ബിന് മുന്നില്‍ കാത്ത് നിന്ന ആളും ആണ്. പക്ഷേ, പോലീസിന് സിദ്ദിഖ് നല്കിയ മൊഴി കേസില്‍ ദിലീപിന് എതിരെ ഉള്ളതാണ് എന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ദിലീപിന് ജോലി നിഷേധിക്കരുത്
ബി ഉണ്ണികൃഷ്ണന് ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നതിനെ ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു. ബോളിവുഡില്‍ മീ ടു കാമ്പയിനുകളെ തുടര്‍ന്ന് പ്രമുഖ താരങ്ങള്‍ എടുത്ത നിലപാടുകളെ ചൂണ്ടിക്കാണിച്ചായിരുന്നു ഡബ്ല്യുസിസിയുടെ വിമര്‍ശനം. എന്നാല്‍ അത് ദിലീപിന് തൊഴില്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നായിരുന്നു സിദ്ദിഖിന്റെ വാദം.

ഒരു പരാതിയും കിട്ടിയിട്ടില്ല
കേരളത്തിലെ സിനിമ മേഖലയില്‍ ആര്‍ക്കും തൊഴില്‍ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് സിദ്ദിഖ് പറഞ്ഞിരുന്നത്. ആക്രമിക്കപ്പെട്ട നടി തന്നെ ഇത്തരം ഒരു പരാതി ഉന്നയിച്ചിരുന്നു എന്ന് പറഞ്ഞതിനെ തള്ളിക്കളയുകയാണ് സിദ്ദിഖ് ചെയ്തത്.

പേര് പറഞ്ഞാല്‍ മാത്രം
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഏത് സംവിധകനാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. ആ സംവിധായകന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അക്കാര്യം അന്വേഷിക്കാം എന്നായിരുന്നു പിന്നീട് പറഞ്ഞത്.

എല്ലാം കള്ളത്തരം
കഴിഞ്ഞ ദിവസം സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ പലതും കള്ളത്തരങ്ങള്‍ ആയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖ് പോലീസിന് നല്കിയ മൊഴി പുറത്തായതോടെ ആണ് ഇത്തരം ഒരു ചോദ്യം ശക്തമായിത്തന്നെ പലരും ഉയര്‍ത്തുന്നത്.

ദിലീപ് അവസരം ഇല്ലാതാക്കി
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്ന് സ്ഥിരീകരിക്കുന്ന രീതിയില്‍ ആണ് സിദ്ദിഖ് പോലീസില്‍ മൊഴി കൊടുത്തിരിക്കുന്നത്. നടി തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായും സിദ്ദിഖ് മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ നടിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാതി ഉണ്ടായിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സിദ്ദിഖ് പറഞ്ഞത്.

ഇടപെടേണ്ടെന്ന് പറഞ്ഞു
താന്‍ ഇക്കാര്യം ദിലീപിനോട് അന്വേഷിച്ചതായും സിദ്ദിഖിന്റെ മൊഴിയില്‍ ഉണ്ട്. എന്നാല്‍ ഇത് വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടേണ്ട എന്നാണത്രെ ദിലീപ് നല്കിയ മറുപടി. നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്നും അതില്‍ സിദ്ദിഖ് ഇടപെട്ടിരുന്നു എന്നും തെളിയിക്കുന്നതാണ് ഈ മൊഴി.

ആരുടെ ആള്?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് പ്രതിസ്ഥാനത്ത് എത്തിയത് മുതല്‍ ദിലീപിനെ പരസ്യമായി സംരക്ഷിക്കാന്‍ രംഗത്തെത്തിയ ആളാണ് സിദ്ദിഖ്. ദിലീപിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ആലുവ പോലീസ് ക്ലബ്ബിന് മുന്നില്‍ കാത്ത് നില്‍ക്കാനും സിദ്ദിഖ് എത്തിയിരുന്നു. പക്ഷേ, എന്നിട്ടും മൊഴി ദിലീപിന് എതിരാണ് എന്നതാണ് വാസ്തവം.

പലതവണ രംഗത്ത്
ഒരുതവണയല്ല, പലതവണ ദിലീപിന് വേണ്ടി പരസ്യ പ്രതികരണം നടത്തിയിട്ടുണ്ട് സിദ്ദിഖ്. കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ ദിലീപിനെ അങ്ങനെ കാണാന്‍ കഴിയില്ലെന്ന നിലപാടില്‍ ആയിരുന്നു സിദ്ദിഖ്. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്യില്ലെന്ന ഉറച്ച വിശ്വാസമുള്ളതുപോലെ ആയിരുന്നു മിക്കവാറും പ്രതികരിച്ചിട്ടുള്ളത്.

ഒടുവിലെ പത്രസമ്മേളനവും
താരസംഘടനയായ എഎംഎംഎയുടെ സെക്രട്ടറിയാണ് സിദ്ദിഖ്. ഒടുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഡബ്ല്യുസിസിയെ അതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു സിദ്ദിഖ്.

പിന്നില്‍ എന്ത്?
സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനവും വിവാദമായിരുന്നു. താരസംഘടനയുടെ വക്താവ് എന്ന നിലയില്‍ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെ തള്ളിക്കൊണ്ടായിരുന്നു സിദ്ദിഖിന്റെ വാര്‍ത്താ സമ്മേളനം. താന്‍ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാട് എന്നും സിദ്ദിഖ് പറഞ്ഞിരുന്നു. അതിന് പിറകെ ആണ് സിദ്ദിഖിന്റെ മൊഴി മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്.
-
വാക്ക് മാറ്റുന്നവനെന്ന് പരിഹാസം; രാഷ്ട്രീയത്തിൽ ആരെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോയെന്ന് അഖിൽ മാരാർ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications