Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ ഭീഷണിപ്പെടുത്തിയ വിഷ്ണുവും പള്‍സര്‍ സുനിയും തമ്മില്‍ 'ഞെട്ടിപ്പിക്കുന്ന ബന്ധം'... പരിചയം?

കൊച്ചി: പള്‍സര്‍ ബൈക്കുകള്‍ മാത്രം തിരഞ്ഞ് പിടിച്ച് മോഷ്ടിച്ചാമ് പെരുമ്പാവൂര്‍ക്കാരനായ സുനില്‍ കുമാര്‍ പള്‍സര്‍ സുനി ആയത്. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു 'പള്‍സര്‍' കൂടി സ്ഥാനം പിടിക്കുകയാണ്.

ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയ വിഷ്ണു ആണ് പുതിയ 'പള്‍സര്‍'. ഒട്ടേറെ മാല മോഷണ കേസുകളില്‍ പ്രതിയാണ് വിഷ്ണു. അങ്ങനെ ജയിലില്‍ ആയപ്പോഴാണ് സുനിയ്‌ക്കൊപ്പം ഒരു സെല്ലില്‍ താമസിച്ചത്.

എന്നാല്‍ അതിന് മുമ്പ് തന്നെ വിഷ്ണുവിന് സുനിയെ പരിചയം ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പള്‍സര്‍ സുനിയെ വെല്ലുന്നതാണ് വിഷ്ണുവിന്റെ കഥ...

ഭീഷണിപ്പെടുത്തി ഫേമസ് ആയി

ഭീഷണിപ്പെടുത്തി ഫേമസ് ആയി

ഇത്രനാളും പോലീസുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും അധികം അറിയാതിരുന്ന ആളാണ് വിഷ്ണു എന്ന വ്യക്തി. എന്നാല്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വിഷ്ണു ഇപ്പോള്‍ കുപ്രസിദ്ധനായിരിക്കുകയാണ്.

കുപ്രസിദ്ധ ക്രിമിനല്‍

കുപ്രസിദ്ധ ക്രിമിനല്‍

കുപ്രസിദ്ധ ക്രിമിനല്‍ തന്നെയാണ് വിഷ്ണു എന്ന വ്യക്തി. കൊച്ചി നഗരത്തില്‍ മാത്രം ഇയാള്‍ക്കെതിരെ 136 കേസുകള്‍ ഉണ്ട് എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

180 പേരുടെ മാല

180 പേരുടെ മാല

വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഇതുവരെ 180 പേരുടെ മാല മോഷ്ടിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിടിക്കപ്പെട്ടതാകട്ടെ ഒറ്റത്തവണ മാത്രം. ആ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയതാണ് വിഷ്ണു.

പള്‍സര്‍ പ്രേമം

പള്‍സര്‍ പ്രേമം

പള്‍സര്‍ സുനിയെ പോലെ തന്നെ പള്‍സര്‍ ബൈക്കിനോടും ഇയാള്‍ക്ക് വലിയ താത്പര്യം ആണത്രെ. പള്‍സര്‍ ബൈക്കില്‍ എത്തി മാല മോഷ്ടിക്കുന്നതായിരുന്നു സ്ഥിരം ഇടപാട് എന്നാണ് റിപ്പോര്‍ട്ട്.

പത്ത് വര്‍ഷം

പത്ത് വര്‍ഷം

പത്ത് വര്‍ഷത്തോളമായി വിഷ്ണു മാല മോഷണം തുടങ്ങിയിട്ട്. എന്നാല്‍ പിടിക്കപ്പെട്ടത് . അതും 2015 ഡിസംബര്‍ മാസത്തില്‍. അതിന് ശേഷം ജയിലില്‍ ആയിരുന്നു. ഏപ്രില്‍ മാസത്തില്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.

ക്വട്ടേഷന്‍ പരിപാടിയും

ക്വട്ടേഷന്‍ പരിപാടിയും

28 വയസ്സ് മാത്രമാണ് വിഷ്ണുവിന് പ്രായം. ഇടപ്പള്ളിയില്‍ ഒരു വീട് വാടകയ്‌ക്കെടുത്താണ് താമസം. അത്യാവശ്യം ക്വട്ടേഷന്‍ ഇടപാടുകളും ഇയാള്‍ക്ക് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സുനിയെ നേരത്തേ അറിയാം?

സുനിയെ നേരത്തേ അറിയാം?

വിഷ്ണുവിന് നേരത്തേ തന്നെ ചില സിനിമാക്കാരുമായി അടുപ്പമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആ സമയത്ത് സുനിയുമായും പരിചയം ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.

സുനിയെ സഹായിച്ചത്

സുനിയെ സഹായിച്ചത്

സുനി എഴുതിയത് എന്ന് പറയുന്ന കത്ത് ജയിലില്‍ നിനിന്ന് പുറത്തെത്തിച്ചത് വിഷ്ണുവിന്റെ സഹായത്തോടെ തന്നെ ആണെന്നാണ് കരുതുന്നത്. അഭിഭാഷക വിദ്യാര്‍ത്ഥിയാണത്രെ ഈ കത്ത് വിഷ്ണുവിന് കൈമാറിയത്.

ഒന്നും അറിയില്ലെന്ന്

ഒന്നും അറിയില്ലെന്ന്

എന്നാല്‍ വിഷ്ണുവിന് സംഭവങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് സുനിയുടേതായി പുറത്ത് വന്ന കത്തില്‍ പറയുന്നത്. അപ്പോള്‍ സുനി കൊടുത്ത കത്ത വിഷ്ണു തുറന്ന് വായിച്ചു എന്ന് ഉറപ്പ്. അല്ലാതെ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ പറ്റില്ലല്ലോ.

ഒന്നരക്കോടി രൂപ

ഒന്നരക്കോടി രൂപ

ഒന്നരക്കോടി രൂപയാണ് ഈ സംഭവത്തില്‍ വിഷ്ണു ദിലീപിനോട് ആവശ്യപ്പെട്ടത് എന്നാണ് ദിലീപും നാദിര്‍ഷായും നല്‍കിയ പരാതിയില്‍ പറയുന്നത്. രണ്ടരോ കോടി രൂപ വരെ തരാന്‍ സിനിമ മേഖലയിലെ ചന്നെ ചിലര്‍ തയ്യാറാണെന്നും പറഞ്ഞത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+