Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റിലാകാന്‍ ഇനി ആറ് പേര്‍? അതും വിഐപികള്‍... കേരളം കലങ്ങി മറിയാന്‍ ദിവസങ്ങള്‍ മാത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകും എന്നാണ് സൂചനകള്‍. ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷണ സംഘത്തിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്.

ഏറ്റവും ചുരുങ്ങിയത് ആറ് പേരെങ്കിലും ഇനി കേസില്‍ അറസ്റ്റിലായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അവര്‍ എല്ലാം കേസില്‍ ഏറ്റവും നിര്‍ണായകമാകുമെന്നും പറയപ്പെടുന്നു.

എന്നാല്‍ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യാതെ മാറ്റി നിര്‍ത്തിയ ചിലര്‍ സംശയത്തിന്റെ നിഴലിലാണ്. ആക്രമിക്കപ്പെട്ടതിന് ശേഷം നടി ആദ്യം ഓടിയെത്തിയത് ഒരു പ്രമുഖ സംവിധായകന്റെ വീട്ടിലേക്കായിരുന്നു.

ദിലീപ് മാത്രമല്ല

ദിലീപ് മാത്രമല്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് മാത്രമല്ല കുറ്റാരോപിതന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും പങ്കാളികളായവര്‍ വേറേയും ഉണ്ട് എന്ന് ഉറപ്പിക്കാം.

ആറ് പേര്‍ ഇനിയും?

ആറ് പേര്‍ ഇനിയും?

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ മുന്‍ പോലീസ് സൂപ്രണ്ട് ജോര്‍ജ്ജ് ജോസഫ് പറഞ്ഞത് ആറ് പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട് എന്നാണ്. അതും വിഐപി തലത്തിലുള്ളവര്‍.

അപ്പുണ്ണി മസ്റ്റ് ആണ്

അപ്പുണ്ണി മസ്റ്റ് ആണ്

അപ്പുണ്ണിയുടെ അറസ്റ്റ് കേസില്‍ ഏറ്റവും നിര്‍ണായകമായ ഒന്നാണ്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അപ്പുണ്ണി ഇപ്പോള്‍. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ അപ്പുണ്ണി മുങ്ങുകയായിരുന്നു.

മുങ്ങാന്‍ നിര്‍ദ്ദേശം

മുങ്ങാന്‍ നിര്‍ദ്ദേശം

അപ്പുണ്ണിയോട് ഒളിവില്‍ പോകാന്‍ ആരോ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് സൂചന. കാരണം അറസ്റ്റിലായാല്‍ അപ്പുണ്ണിയേയും ദിലീപിനേയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ പദ്ധതി. ഇത് ഒഴിവാക്കാനുള്ള നീക്കം ആണത്രെ ഒളിവില്‍ പോകല്‍.

ഇനി പിടിച്ചുനില്‍ക്കാനാവില്ല

ഇനി പിടിച്ചുനില്‍ക്കാനാവില്ല

എന്തായാലും ഇനി അപ്പുണ്ണിയ്ക്ക് അധിക നാള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. കാരണം, ദിലീപ് ഏതാണ്ട് 76 ദിവസം കൂടി ജയിലില്‍ കഴിയേണ്ടി വരും എന്നാണ് സൂചനകള്‍.

നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമോ?

നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമോ?

ഈ കേസില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ഇല്ല. നാദിര്‍ഷയ്ക്ക് ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ അറിയില്ലെന്നാണ് പോലീസും വിശ്വസിക്കുന്നത്. എന്നാല്‍ തെളിവുനശിപ്പിക്കലുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തേക്കും എന്നും സൂചനകളുണ്ട്.

മാഡത്തെ പിടിക്കും

മാഡത്തെ പിടിക്കും

മാഡം എന്നത് ഒരു സാങ്കല്‍പിക കഥാപാത്രമാണ് എന്നാണ് പോലീസ് പറയുന്നത് എങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മാഡത്തെ കുറിച്ച് പോലീസിന് കൃത്യമായ ധാരണയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാവ്യയും അമ്മയും

കാവ്യയും അമ്മയും

കാവ്യ മാധവനേയും അമ്മ ശ്യാമളയേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഒരാളാണ് മാഡം എന്ന് സംശയിക്കാമെന്നാണ് കഴിഞ്ഞ ദിവസം മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് ഉണ്ടാകുമോ എന്നും സംശയിക്കാം.

ഭരണകക്ഷി എംഎല്‍എ

ഭരണകക്ഷി എംഎല്‍എ

ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഭരണ കക്ഷി എംഎല്‍എയും സംശയത്തിന്റെ നിഴലിലാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വിദേശയാത്രയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

സംവിധായകന്‍ ലാല്‍

സംവിധായകന്‍ ലാല്‍

ആക്രമണത്തിന് ഇരയായ നടി ആദ്യം ഓടിയെത്തിയത് സംവിധായകന്‍ ലാലിന്റെ വീട്ടില്‍ ആണ്. എന്നാല്‍ ലാലില്‍ നിന്ന് പോലീസ് ഇതുവരെ മൊഴിയെടുത്തിട്ട് പോലും ഇല്ല എന്നാണ് സൂചനകള്‍. കേസില്‍ ഏറ്റവും നിര്‍ണായകമാണ് ലാലിന്റെ മൊഴി. അതുകൊണ്ട് തന്നെ ചില കേന്ദ്രങ്ങള്‍ ലാലിന്റെ അറസ്റ്റും സംശയിക്കുന്നുണ്ട്.

ഒരു പ്രമുഖ നടി

ഒരു പ്രമുഖ നടി

ഒരു പ്രമുഖ നടിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരും ദിലീപും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. വേറേയും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അക്കൗണ്ടിലെ പണം

അക്കൗണ്ടിലെ പണം

ഈ നടിയുടെ അക്കൗണ്ടിലേക്ക് അടുത്തിടെ വന്‍തുക എത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ആയിരുന്നു ഇത്. പള്‍സര്‍ സുനിയുടെ കാമുകിയുമായി ഈ നടിക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+