Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ നിന്ന് ദിലീപ് മീനാക്ഷിയോട് പറഞ്ഞത്... ഒരച്ഛന്റെ ഗതികേട്; ദിലീപ് മകളോട് ആവശ്യപ്പെട്ടത്...

കൊച്ചി: രണ്ടാഴ്ചയില്‍ അധികമായി ദിലീപ് ആലുവയിലെ ജയിലില്‍ ആണ്. അതിനിടയ്ക്ക് സഹോദരന്‍ അനൂപിനെയല്ലാതെ മറ്റ് ബന്ധുക്കളെയൊന്നും നേരിട്ട് കണ്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അറസ്റ്റിന് മുമ്പ് നടന്ന ചോദ്യം ചെയ്യലില്‍ ദിലീപ് പൊട്ടിക്കരഞ്ഞിരുന്നു എന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. മകളെ കാണണം എന്നും ദിലീപ് അന്ന് ആവശ്യപ്പെട്ടിരുന്നത്രെ.

ഇപ്പോഴെന്തായാലും ദിലീപിന് ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. അനൂപ് അയച്ചുകൊടുത്ത 200 രൂപയാണ് ആശ്രയം. അവിടെ നിന്ന് ദിലീപ് മകള്‍ മീനാക്ഷിയെ ഫോണില്‍ വിളിച്ചു. ജയിലില്‍ നിന്ന് ഒരു അച്ഛന്‍ മകളോട് എന്തൊക്കെ പറയും?

അച്ഛനും മകളും

അച്ഛനും മകളും

ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടിയപ്പോഴും മകള്‍ മീനാക്ഷി ദിലീപിനൊപ്പം ആയിരുന്നു. മഞ്ജുവിനേക്കാളും മീനാക്ഷിയ്ക്ക് ദിലീപിനോടാണ് അടുപ്പം എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം വിവാഹത്തിനും സമ്മതിച്ചു

രണ്ടാം വിവാഹത്തിനും സമ്മതിച്ചു

ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നതിനും മീനാക്ഷിയ്ക്ക് സമ്മതം ആയിരുന്നു. മകളുടെ സമ്മതത്തോടെയാണ് കാവ്യയെ വിവാഹം കഴിക്കുന്നത് എന്ന് ദിലീപും വ്യക്തമാക്കിയിരുന്നു.

യാത്രയും ഒരുമിച്ച്

യാത്രയും ഒരുമിച്ച്

വിവാഹത്തിന് ശേഷം ദിലീപും കാവ്യ മാധവനും യുഎഇ യാത്ര നടത്തിയപ്പോഴും മീനാക്ഷി കൂടെയുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ദിലീപ് അറസ്റ്റിലായപ്പോള്‍

ദിലീപ് അറസ്റ്റിലായപ്പോള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മീനാക്ഷി എവിടെ എന്ന ചോദ്യമായിരുന്നു പലരും ഉയര്‍ത്തിരുന്നത്. മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കാവ്യയ്‌ക്കൊപ്പം അല്ല

കാവ്യയ്‌ക്കൊപ്പം അല്ല

എന്തായാലും ദിലീപിന്റെ അറസ്റ്റിന് ശേഷം മീനാക്ഷി കാവ്യ മാധവനൊപ്പം അല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയുടെ കൂടുംബവും തളിപ്പറമ്പിലെ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴും മീനാക്ഷി കൂടെ ഉണ്ടായിരുന്നില്ല.

പിന്നെ കണ്ടിട്ടില്ല

പിന്നെ കണ്ടിട്ടില്ല

അറസ്റ്റിലായതിന് ശേഷം ദിലീപും മീനാക്ഷിയും നേരിട്ട് കണ്ടിട്ടില്ല. ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളെ ഭയന്ന് മീനാക്ഷി ദിലീപിനെ കാണാന്‍ എത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോണ്‍ വിളിച്ചു

ഫോണ്‍ വിളിച്ചു

ജയിലില്‍ നിന്ന് ദിലീപിന് ഫോണ്‍ വിളിക്കാനുള്ള സൗകര്യം ഉണ്ട്. കാവ്യയുടേയും അമ്മയുടേയും മകളുടേയും നമ്പറുകളാണ് ജയില്‍ സൂപ്രണ്ടിന് ദിലീപ് നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നന്നായി പഠിക്കണം

നന്നായി പഠിക്കണം

ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം ദിലീപ് മകളെ വിളിച്ചു എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കണ്ട, നന്നായി പഠിക്കണം എന്നാണത്രെ ദിലീപ് മീനാക്ഷിയോട് പറഞ്ഞത്.

എന്തുകൊണ്ട് കാവ്യ?

എന്തുകൊണ്ട് കാവ്യ?

കാവ്യ മാധവനെ ദിലീപ് ഫോണില്‍ നിന്ന് വിളിച്ചിരുന്നോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ ഒന്നും ഇല്ല. അമ്മയെ പലതവണ വിളിച്ചതായാണ് വിവരങ്ങള്‍.

കാവ്യ വരാത്തത്

കാവ്യ വരാത്തത്

ദിലീപിനെ ജയിലില്‍ ചെന്ന് കാണാന്‍ കാവ്യ മാധവന് താത്പര്യമില്ല എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങളെ ഭയന്നാണ് കാവ്യ ജയില്‍ സന്ദര്‍ശനം ഒഴിവാക്കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+