Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ പറഞ്ഞത് മഞ്ജുവിന്‍റെ സംഘത്തിന്‍റെ വേവലാതിയല്ല,അമ്മയെ കുറ്റം പറയാനും ഇല്ല...ഈ പെണ്‍സംഘം എന്തിന്?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം അമ്മ യോഗത്തില്‍ ചര്‍ച്ചയായില്ല എന്ന വിവാദത്തില്‍ വീണ്ടും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. രണ്ടാമതൊരു ഫേസ്ബുക്ക് പോസ്റ്റുമായാണ് സിനിമയിലെ വനിത സംഘടന രംഗത്തെത്തിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കാര്യം അമ്മ ചര്‍ച്ച ചെയ്യാതിരുന്നതിനെ ന്യായീകരിക്കുന്നുണ്ട് ഫേസ്ബുക്ക് പോസ്റ്റില്‍. തങ്ങളുടെ പ്രതിനിധികള്‍ ആ വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാതിരുന്ന കാര്യത്തേയും അവര്‍ ന്യായീകരിക്കുകയാണ്. പൊതുയോഗത്തിന് ശേഷം അമ്മ ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങളെ വേവലാതിപ്പെടുത്തുന്നില്ല എന്നും വനിത സംഘടന പ്രവര്‍ത്തകര്‍ പറയുന്നു.

മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ ആയിരുന്നു സിനിമയിലെ എല്ലാ മേഖലകളേയും ഉള്‍പ്പെടുത്തി സ്ത്രീകളുടെ സംഘടന രൂപീകരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതി ശക്തമായ നിലപാടുകളായിരുന്നു സംഘടന എടുത്തിരുന്നത്. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

നേരത്തേ വ്യക്തമാക്കിയത്

നേരത്തേ വ്യക്തമാക്കിയത്

ചലച്ചിത്ര മേഖലയിൽ വിമെൻ ഇൻ കളക്ടീവ് എന്തു പരിപ്രേഷ്യമാണ് മുന്നോട്ട് വക്കുന്നത് എന്നത് സംബന്ധിച്ച് നേരത്തേയുള്ള കുറിപ്പുകളിൽ ഞങ്ങൾ നിലപാട് വ്യക്തമാക്കിയിരുന്നു.പക്ഷേ അതുസംബന്ധിച്ച് ചില വിശദീകരണങ്ങൾകൂടി നല്കേണ്ടതുണ്ട് എന്ന് തോന്നിയ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.

ആശയക്കുഴപ്പം പരിഹരിക്കാന്‍

ആശയക്കുഴപ്പം പരിഹരിക്കാന്‍

കഴിഞ്ഞ ദിവസം നടന്ന അമ്മയുെടെ ജനറൽ ബോഡി യോഗവും അവിടെ ചർച്ച
ചെയ്യപ്പെട്ടതും ചെയ്യപ്പെടാതിരുന്നതുമായ വിഷയങ്ങൾ സംബന്ധിച്ചും ഇക്കാര്യത്തിൽ സംഘടനയുടെ നിലപാടിനെ കുറിച്ചും മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിനും ഉണ്ടായ ചില ആശയ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനാണ് ഈ കുറിപ്പ്.

അത് വാസ്തവം തന്നെ

അത് വാസ്തവം തന്നെ

ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മയോഗത്തിൽ ചർച്ച നടന്നില്ല എന്നത് വാസ്തവം .പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നിൽക്കുകയും ചെയ്യുന്ന ഒരു വിഷയം ഒരു സംഘടനയുടെ ജനറൽബോഡി യോഗത്തിൽ ചർച്ചചെയ്യുന്നതിന്റെ അസാംഗത്യം മാധ്യമ സമൂഹത്തിന് തികച്ചും ബോധ്യമുളളതാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഔചിത്യം പാലിച്ചു

ഔചിത്യം പാലിച്ചു

ഈ നാട്ടിലെ നിയമ- നീതിന്യായ സംവിധാനങ്ങളിൽ വിശ്വാസമുള്ള അമ്മയും വിമണ്‍ ഇന്‍ സിനിമ കളക്ടീവും ഇക്കാര്യത്തിൽ അവരവരുടേതായ ഔചിത്യം പാലിച്ചു എന്നു ഞങ്ങൾ കരുതുന്നു.അമ്മയോഗത്തിൽ സംബന്ധിച്ച ഭൂരിപക്ഷം പേരും പ്രസ്തുത സംഭവത്തെ അപലപിച്ചിരുന്നു. അതിക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവർത്തകയെ ചേർത്തു പിടിച്ചു കൊണ്ട് അവരുടെ പോരാട്ടത്തിൽ ഒപ്പം നില്ക്കുന്ന സമീപനമാണ് ഈ വിഷയം ഔദ്യോഗികമായും അനൗദ്യോഗികമായും സംസാരിച്ചവർ മുന്നോട്ട് വച്ചത്.

പരസ്യമായി ഖേദം പ്രകടിപ്പിച്ചു

പരസ്യമായി ഖേദം പ്രകടിപ്പിച്ചു

ആക്രമിക്കപ്പെട്ട വ്യക്തിയെ വീണ്ടും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ നടൻ പരസ്യമായി യോഗത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ എന്നും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

വേവലാതിപ്പെടുന്നില്ല

വേവലാതിപ്പെടുന്നില്ല

തുടർന്ന് നടന്ന മാധ്യമ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അമ്മ ഭാരവാഹികൾ പറഞ്ഞതെന്ത് എന്നതിനെ കുറിച്ച് ഞങ്ങൾ വേവലാതിപ്പെടുന്നില്ല.അതിക്രമത്തിന് ഇരയായ വ്യക്തിക്ക് വേണ്ട നിയമ സഹായങ്ങൾ നല്കുന്നതിനും ഇരയെ വീണ്ടും ഇരയാക്കി കൊണ്ടുളള കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾക്ക് മൂർത്തരൂപംനല്കുകയാണ് ഞങ്ങളിപ്പോൾ.

തിരുത്തല്‍ ശക്തിയാകാന്‍

തിരുത്തല്‍ ശക്തിയാകാന്‍

യോഗത്തിൽ അമ്മ വാഗ്ദാനം ചെയ്ത എല്ലാ പിന്തുണയും ഞങ്ങൾക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചലച്ചിത്ര മേഖലയിൽ അമ്മയടക്കമുള്ള ഇതര സംഘടനകളോടൊപ്പം ഒരു തിരുത്തൽ ശക്തിയായി നിലകൊളളണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് തിരുത്താനാവില്ല

ഒറ്റ ദിവസം കൊണ്ട് തിരുത്താനാവില്ല

ഇന്നോ നാളെയോ മാറ്റി തീർക്കാനോ പുതുക്കി പണിയാനോ പറ്റുന്ന ചട്ടകൂടല്ല ഇവിടുത്തെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രസ്ഥാനങ്ങൾക്കുളളത്. നൂറ്റാണ്ടുകളായി രൂപപ്പെട്ട ആണധികാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനകളെ പൊളിച്ചുമാറ്റി പുതിയ ഭാവുകത്വത്തിലേക്ക് അവയെ നടത്തിക്കാൻ അടുത്ത 100 വർഷം മതിയാകമോ എന്ന് ഞങ്ങൾക്കറിയില്ല.

മുന്നോട്ട് നയിക്കുന്നത്

മുന്നോട്ട് നയിക്കുന്നത്

അലർച്ചകളും ആർപ്പുവിളികളുമില്ലാതെ നിശ്ശബ്ദമായി പണിയെടുത്തും ചിലപ്പോൾ മനപൂർവ്വം ഒഴിഞ്ഞു മാറി നിന്നും ചില ഘട്ടങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ മാറ്റത്തിന് സിനിമയെ എങ്ങനെ ചാലകശക്തിയാക്കാമെന്ന ചിന്തയാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. ആമയും മുയലും തമ്മിൽ നടത്തിയ മത്സരത്തിൽ ഞങ്ങൾ ആമയുടെ ഒപ്പമാണ്. കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന സുമനസ്സുകൾ ഞങ്ങൾക്കൊപ്പമുണ്ട് എന്ന വിശ്വാസത്തിൽ വിമെൻ ഇൻ സിനിമ കളക്ടീവ് പ്രവർത്തകർ- ഇങ്ങനെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ട കുറിപ്പ് വായിക്കാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+