കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ദിലീപിന് ജാമ്യം ഉറപ്പ്... അരക്കിട്ടുറപ്പിച്ച് തെളിവാര്‍ന്ന നീക്കങ്ങള്‍, എല്ലാം ശുഭമാകും?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: മൂന്ന് തവണയും ജാമ്യാപേക്ഷ തള്ളപ്പെട്ടെങ്കിലും ദിലീപ് വീണ്ടും ജാമ്യത്തിന് വേണ്ടി ശ്രമിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ തവണ പോലീസിനേയും മാധ്യമങ്ങളേയും പ്രതിസ്ഥാനത്ത് നിര്‍ത്തിയും സിനിമയിലെ ഗൂഢാലോചന ആരോപിച്ചും ആയിരുന്നു ശ്രമം എങ്കില്‍ ഇത്തവണ അങ്ങനെയാകില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാം.

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി പ്രത്യേക അനുമതി നല്‍കിയതോടെ തന്നെ ജാമ്യ പ്രതീക്ഷകള്‍ക്കും നിറംവച്ചിരുന്നു. പ്രോസിക്യൂഷന്‍ അതി ശക്തമായി എതിര്‍ത്തെങ്കിലും കോടതി മാനുഷിക പരിഗണനയുടെ പേരില്‍ ദിലീപിന് അനുമതി കൊടുക്കുകയായിരുന്നു.

നാല് മണിക്കൂര്‍ ചോദിച്ചപ്പോള്‍ ദിലീപിന് കിട്ടിയത് രണ്ട് മണിക്കൂര്‍ ആയിരുന്നു. എന്നാല്‍ ആ രണ്ട് മണിക്കൂറിനുള്ളില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. പ്രോസിക്യൂഷന്‍ സംശയിച്ചതും ആരോപിച്ചതും ആയ ഒന്നും ദിലീപ് ചെയ്തില്ല. ഇനി എന്ത് പറഞ്ഞ് ജാമ്യത്തെ എതിര്‍ക്കും.

ഫാന്‍സുകാരെ ഭയന്നു

ഫാന്‍സുകാരെ ഭയന്നു

അല്‍പ നേരത്തേക്കെങ്കിലും ദിലീപിനെ പുറത്ത് വിട്ടാല്‍ ആരാധകരുടെ തള്ളിക്കയറ്റം ഉണ്ടാകും എന്ന് സംശയിച്ചിരുന്നു. പ്രതിഷേധത്തേയും ഭയന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല.

മാധ്യമങ്ങളെ കാണും?

മാധ്യമങ്ങളെ കാണും?

ദിലീപിനെ പുറത്തിറങ്ങാന്‍ അനുവദിച്ചാല്‍ മാധ്യമങ്ങളെ കാണാനുള്ള സാധ്യതയുണ്ട് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ അതും ഉണ്ടായില്ല.

സമയം പാലിച്ചു

സമയം പാലിച്ചു

രണ്ട് മണിക്കൂര്‍ ആയിരുന്നു ദിലീപിന് അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച സമയം. ആ സമയം പോലും മുഴുവന്‍ എടുക്കാതെ ദിലീപ് 10 മിനിട്ട് മുമ്പ് തന്നെ ജയിലില്‍ തിരിച്ചെത്തി.

നിയമത്തിന് മുന്നില്‍ നല്ല പിള്ള

നിയമത്തിന് മുന്നില്‍ നല്ല പിള്ള

ദിലീപ് ഇപ്പോള്‍ കോടതിയ്ക്ക് മുന്നില്‍ നല്ല പിള്ളയാണ്. പ്രത്യേക അനുമതി ഒരു വിധത്തിലും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് മാത്രമല്ല, എല്ലാം കൃത്യമായി പാലിക്കുകയും ചെയ്തു.

ഇതായിരിക്കും വാദം

ഇതായിരിക്കും വാദം

ഇനി ജാമ്യ ഹര്‍ജി നല്‍കുമ്പോള്‍ ദിലീപിന്റെ പ്രധാന വാദങ്ങള്‍ ഇതൊക്കെ തന്നെയാകും എന്ന് ഏതാണ്ട് ഉറപ്പിക്കാം. പ്രോസിക്യൂഷന് പോലും ഇതിനെ എതിര്‍ക്കുവാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല.

കുറ്റപത്രവും അന്വേഷണവും

കുറ്റപത്രവും അന്വേഷണവും

കുറ്റപത്രം പൂര്‍ത്തിയാക്കുന്ന കാര്യവും കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ് എന്ന വാദവും ആയിരിക്കും ഇനിയും പ്രോസിക്യൂഷന്‍ മുന്നോട്ട് വയ്ക്കുക. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നത് കോടതിയ്ക്ക് ബോധ്യപ്പെട്ടതും ആണ്.

ജഡ്ജി മാറിയാല്‍

ജഡ്ജി മാറിയാല്‍

രണ്ട് തവണ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയത് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് ആയിരുന്നു. സുനില്‍ തോമസ് തന്നെയാണ് ഇത്തവണയും ഹര്‍ജി പരിഗണിക്കുന്നത് എങ്കില്‍ ദിലീപിന് അധികം പ്രതീക്ഷ വേണ്ട. എന്നാല്‍ മറ്റേതെങ്കിലും ജഡ്ജിമാരുടെ ബഞ്ചിലാണ് ഹര്‍ജി വരുന്നത് എങ്കില്‍ ദിലീപിന പ്രതീക്ഷയ്ക്ക് വകുപ്പുണ്ട്.

പിന്തുണ കൂടുന്നു

പിന്തുണ കൂടുന്നു

പൊതു സമൂഹത്തില്‍ ദിലീപിനോടുള്ള എതിര്‍പ്പ് കുറഞ്ഞ് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമ മേഖലയില്‍ നിന്നുള്ള ഒരുപാട് പേര്‍ ദിലീപിനെ ആലുവ ജയിലില്‍ എത്തി കണ്ടിരുന്നു.

പ്രമുഖരുടെ പിന്തുണ

പ്രമുഖരുടെ പിന്തുണ

ദിലീപിനെ പുറത്താക്കിയ സംഘടനകളിലെ പ്രമുഖരും ഇപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ സമ്മര്‍ദ്ദവും ഇത്തരക്കാര്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ആക്ഷേപമുണ്ട്.

ജയിലിലെ സൗകര്യങ്ങള്‍

ജയിലിലെ സൗകര്യങ്ങള്‍

അതിനിടെ, ദിലീപിന് ജയിലില്‍ മറ്റ് തടവുപുള്ളികള്‍ക്കില്ലാത്ത സൗകര്യങ്ങള്‍ നല്‍കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇത് ഒരുപക്ഷേ തിരിച്ചടിയാകാനും സാധ്യതയുണ്ട്.

English summary
Attack Against Actree: What Dileep expects on his next bail plea?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X