ദിലീപ് പൊട്ടിക്കരഞ്ഞു... ഒടുവില്‍ ബോധം കെട്ട് വീണു? പക്ഷേ, ദയകാണിക്കാതെ പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുടെ ആഘാതത്തില്‍ ആണ് സിനിമ ലോകം. ആരോപണങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും സംഭവത്തിന് പിന്നില്‍ ദിലീപ് ആണെന്ന് വിശ്വസിക്കാന്‍ പലരും തയ്യാറായിരുന്നില്ല.
സൂപ്പര്‍ താരമാണെന്ന ഒരു പരിഗണനയും നല്‍കാതെ പോലീസ് നടത്തിയ നീക്കങ്ങളാണ് ഒടുവില്‍ അറസ്റ്റില്‍ കലാശിച്ചത്. അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും നല്ലൊരു നീക്കത്തിന് വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു.
രണ്ട് തവണയായി 25 മണിക്കൂറാണ് പോലീസ് ദിലീപിനെ ചോദ്യം ചെയ്തത്. അതിനിടയില്‍ നടന്ന നാടകീയമായ സംഭവങ്ങള്‍ ഞെട്ടിക്കുന്നത് തന്നെ ആയിരുന്നു.

ആദ്യം എല്ലാവരും അറിഞ്ഞ്
ദിലീപിനെ പോലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ അത് എല്ലാവരും അറിഞ്ഞിരുന്നു. അന്ന് 13 മണിക്കൂര്‍ ആണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഒരുപക്ഷേ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പോലും റിപ്പോര്‍ട്ടുകള്‍ വന്നു.

രണ്ടാം തവണ ആരും അറിഞ്ഞില്ല
എന്നാല്‍ രണ്ടാം തവണ ദിലീപിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത് ഒരു പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞിരുന്നില്ല. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈരുദ്ധ്യങ്ങള്‍ പണിയായി
ദിലീപ് തന്നെ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് ദിലീപിനെ കുഴിയില്‍ വീഴ്ത്തിയത്. അതിനിടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷ നേടാന്‍ ചില പൊടിക്കൈകളും നടന്‍ പുറത്തെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊട്ടിക്കരഞ്ഞു
ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞതായി സൂചനയുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്ത് പറഞ്ഞായിരിക്കും ദിലീപ് പൊട്ടിക്കരഞ്ഞിട്ടുണ്ടാവുക? ചെയ്തത് തെറ്റാണെന്ന് ദിലീപിന് തോന്നുന്നുണ്ടാകുമോ?

വീട്ടുകാരെ കാണണമെന്ന് കരച്ചില്‍
ചോദ്യം ചെയ്യലിനിടയില്‍ വീട്ടുകാരെ കാണണം എന്ന് പറഞ്ഞ് ദിലീപ് കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മകളേയും കുടുംബാംഗങ്ങളേയും കാണണം എന്നാണത്രെ ദിലീപ് ആവശ്യപ്പെട്ടത്.

ബോധക്ഷയവും സംഭവിച്ചെന്ന്
ചോദ്യം ചെയ്യലിനിടെ ദിലീപിന് ബോധക്ഷയം സംഭവിച്ച എന്നും സൂചനകളുണ്ട്. എന്നാല്‍ ഇത് ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുകൊണ്ടൊന്നും ഒരുഗുണവും ഉണ്ടായില്ല.

ഡോക്ടറെ എത്തിച്ചത്
കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ദിലീപിന് ബോധക്ഷയം ഉണ്ടായത്. തുടര്‍ന്നാണ് വൈദ്യ പരിശോധനയ്ക്കായി ഡോക്ടറെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചത്.

ദയകാണിക്കാതെ പോലീസ്
ജനപ്രിയ താരത്തിന്റെ അഭിനയമൊന്നും അന്വേഷണ സംഘത്തിന് മുന്നില്‍ വിലപ്പോയില്ല. പൊട്ടിക്കരച്ചിലും ബോധക്ഷയവും ഒന്നും പോലീസിന് ദയയുണ്ടാക്കിയില്ല. അവര്‍ ചോദിക്കേണ്ടതെല്ലാം കൃത്യമായി തന്നെ ചോദിച്ചറിഞ്ഞു.

എല്ലാം സമ്മതിച്ചു
ചോദ്യം ചെയ്യലില്‍ ദിലീപ് എല്ലാ കാര്യങ്ങളും സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം. ഒരുപക്ഷേ ദിലീപ് തന്നെ കുഴിച്ച കുഴിയില്‍ ദിലീപ് തന്നെ വീഴുകയായിരുന്നു. ദിലീപ് കൊടുത്ത പരാതി തന്നെയാണ് ദിലീപിനെ കൂടുതല്‍ കുഴപ്പത്തിലാക്കിയത്.

സുനി പറഞ്ഞത് ശരി
നാല് വര്‍ഷം മുമ്പ് നല്‍കിയ ക്വട്ടേഷന്‍ ആയിരുന്നു എന്നാണ് പള്‍സര്‍ സുനി പറഞ്ഞിരുന്നത്. അത് സത്യമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 2013 ല്‍ ആയിരുന്നു നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

അമ്മയുടെ പരിപാടിക്കിടെ
2013 ല്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ അമ്മയുടെ പരിപാടി നടക്കുന്നതിനിടെ ആയിരുന്നത്രെ ദിലീപ് പള്‍സര്‍ സുനിയെ ക്വട്ടേഷന്‍ ഏല്‍പിച്ചത്. പണം മാത്രമായിരുന്നില്ല വാഗ്ദാനം, തന്റെ സിനിമകളില്‍ വേഷം നല്‍കാം എന്നും വാഗ്ദാനം നല്‍കിയിരുന്നത്രെ.

നേരിട്ട് ഫോണ്‍ വിളി വേണ്ട
പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധപ്പെടുന്ന രീതി പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു ദിലീപിന്റെ നീക്കങ്ങള്‍. ഒരുപക്ഷേ അറസ്റ്റ് ഇത്രയും വൈകിപ്പിച്ചതും അത് തന്നെ ആയിരുന്നു. എന്നാല്‍ ചില തെളിവുകള്‍ ആര്‍ക്കും മായ്ച്ച് കളയാന്‍ ആകില്ലല്ലോ.












Click it and Unblock the Notifications