ദിലീപിനെ കുടുക്കിയത് ഹാസ്യതാരവുമായുള്ള ഫോണ്‍ സംഭാഷണം? അതില്‍ പറയുന്നുണ്ട് എല്ലാം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അത് അംഗീകരിച്ചുകൊണ്ടാണ് കോടതി നാല് തവണയും ദിലീപിന്റെ ജാമ്യം നിഷേധിച്ചത്.
എന്നാല്‍ എന്താണ് ആ തെളിവ് എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. നടിയുടെ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് ഇടക്ക് വാര്‍ത്തയും വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റൊന്നാണ്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് ഒരു ഹാസ്യ താരത്തിന് ചെയ്ത ഫോണ്‍ ആണത്രെ ആ നിര്‍ണായക തെളിവ്... ആരാണ് ആ താരം?

നിര്‍ണായക തെളിവ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പോലീസിന്റെ കൈവശം കൃത്യമായ ഒരു തെളിവുണ്ട് എന്ന് തന്നെയാണ് പറയപ്പെടുന്നത്. ആ തെളിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അറസ്റ്റ് നടന്നത് എന്നും പറയുന്നു.

ഫോണ്‍ വിളി?
നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് നടത്തിയ ഒരു ഫോണ്‍ കോള്‍ ആണ് ആ നിര്‍ണായക തെളിവായി മാറിയത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്താണ് ആ ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായിരുന്നത്?

പ്രമുഖ ഹാസ്യതാരം
ഒരു പ്രമുഖ ഹാസ്യ താരവുമായി നടത്തിയ ഫോണ്‍ സംഭാഷണം ആണ് പോലീസിന്റെ കൈവശം ഉള്ളത് എന്നാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അത് ആരാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ഒരു മാസത്തിന് ശേഷം
നടി ആക്രമിക്കപ്പെട്ട ഒരു മാസത്തിന് ശേഷം ആണത്രെ ഈ ഫോണ്‍ സംഭാഷണം ഉണ്ടായിട്ടുളളത്. നാല് മിനിട്ടിലേറെ നീണ്ടു നില്‍ക്കുന്നതാണ് ഈ സംഭാഷണം എന്നും പറയുന്നുണ്ട്.

നടിയെ കുറിച്ച്
ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് ഈ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായി പറയുന്നുണ്ടത്രെ. നടിയുമായി മുമ്പ് ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും തന്റെ കുടുംബ ജീവിതം തകരാനുള്ള കാരണങ്ങളെ കുറിച്ചും ആണത്രെ ഫോണ്‍ സംഭാഷണത്തില്‍ പ്രതിപാദിക്കുന്നത്.

അത്രയ്ക്ക് നിര്‍ണായകമോ?
എന്നാല്‍ ഇത്തരം ഒരു ഫോണ്‍ സംഭാഷണം എങ്ങനെ നിര്‍ണായകമാകും എന്ന സംശയവും ഉയരുന്നുണ്ട്. എങ്ങനെയാണ് ഈ സംഭാഷണം പോലീസിന്റെ കൈയ്യില്‍ എത്തിയത് എന്ന സംശയവും ഉണ്ട്.

നടിയുടെ മൊഴി?
ദിലീപിനെതിരെ നടിയുടെ രഹസ്യ മൊഴിയില്‍ പരാമര്‍ശം ഉണ്ട് എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടിയോ അന്വേഷണ സംഘമോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ഹൈടെക് തെളിവുകള്‍
എന്നാല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള തെളിവുകളില്‍ പലതും ശാസ്ത്രീയ തെളിവുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ളവയാണ് അവ.

തെളിവില്ലെങ്കില്‍
ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്ന് പറയാന്‍ വേറേയും ചില കാരണങ്ങളുണ്ട്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം സംബന്ധിച്ചാണ് അത്. കൃത്യമായ തെളിവുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കുറച്ച് ദിവസങ്ങള്‍ മാത്രം
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അപ്പോഴേക്കും ദിലീപിന് ജാമ്യം കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications