നടിമാരെന്താ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയോ? പ്രതികരിക്കാന്‍ ഭാമയും റിമയും ഉണ്ട്... സൂപ്പര്‍താരങ്ങളോ?
പ്രമുഖ നടിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് കേരളം. എന്നാല്‍ നടിയെ പിന്തുണച്ച് സിനിമ രംഗത്ത് നിന്ന് എത്ര പേര്‍ രംഗത്ത് വരുന്നുണ്ട് എന്നതാണ് ചോദ്യം.
അപൂര്‍വ്വം പേര്‍ മാത്രമാണ് പരസ്യമായി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്. അമ്മ പ്രസിഡന്റ് ഇന്നസെന്റും മുതിര്‍ന്ന നടിയായ കെപിഎസി ലളിതയും ഒക്കെ പരസ്യമായി രംഗത്ത് വന്നു. നടിയ്ക്ക് എല്ലാസഹായവുമായി കൂടെ നിന്നത് സംവിധായകനും നടിയും ആയ ലാല്‍ ആയിരുന്നു.
എന്നാല്‍ മലയാളസിനിമയിലെ ഒട്ടുമിക്ക യുവ താരങ്ങളോ സൂപ്പര്‍ താരങ്ങളോ ഈ സംഭവത്തെ കുറിച്ച് തങ്ങളുടെ ഫേസ്ബുക്ക് വാളില്‍ പോലും പ്രതികരിച്ചിട്ടില്ലെന്നതാണ് സത്യം. പക്ഷേ എല്ലാവരും അങ്ങനെയല്ല.

സിനിമ താരം ഭാമ ഈ വിഷയത്തില്‍ ശക്തമായിത്തന്നെ പ്രതികരിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാണ് ഭാമ ആവശ്യപ്പെട്ടത്. മാതൃഭൂമിയോടായിരുന്നു ഭാമയുടെ പ്രതികരണം.

സാധാരണ ഗതിയില്‍ മറ്റ് സ്ത്രീകളേക്കാള്‍ സുരക്ഷയുണ്ട് സിനിമ താരങ്ങള്‍ക്ക്. എന്നിട്ടും ഇങ്ങനെ ഒരു ആക്രമണം നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഭാമ പറയുന്നത്.

നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായി എന്ന വാര്‍ത്ത കേട്ടാപ്പാള്‍ വല്ലാത്ത ഒരു ഷോക്കായിരുന്നു എന്നാണ് ഭാമ പറയുന്നത്. എല്ലാവരും വളരെ ശ്രദ്ധയോടെ ജീവിക്കേണ്ടിയിരിക്കുന്നു എന്നും ഭാമം പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് നടിമാര്‍ പുറത്ത് പറയില്ലെന്ന് കരുതിയിട്ടാണോ ആളുകള്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഭാമയുടെ ചോദ്യം. നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ നവിചാരം എന്നും ഭാമ മാതൃഭൂമിയോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുടെ പേര് മാധ്യമങ്ങളെല്ലാം തുടക്കത്തില്‍ കൊടുത്തിരുന്നു. എന്നാല്‍ ഇരയുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതിനാല്‍ മിക്കവരും ആ പേര് പിന്‍വലിച്ചു. എന്നാല്‍ നടിയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കിയ റീമ കല്ലിങ്ങല്‍ ഫ്‌സേബുക്കില്‍ നടിയുടെ പേര് പറഞ്ഞുപോയി.

ഷോക്ക്ഡ് എന്നാണ് അജു വര്‍ഗ്ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചത്. മറ്റൊരാളുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഇത്. സുരക്ഷ എന്നത് വെറും ഒരു മിത്ത് ആണോ എന്നാണ് അജു വര്‍ഗ്ഗീസിന്റെ ചോദ്യം.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളാരും പക്ഷേ ആദ്യ മണിക്കൂറുകളില്‍ ഒരു പ്രതികരണവും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലും പലരും തയ്യാറായിട്ടില്ല.

കൊച്ചിയാണ് ഇപ്പോള്‍ മലയാള സിനിമയുടെ കേന്ദ്രം. പല യുവതാരങ്ങളും കൊച്ചി കേന്ദ്രീകരിച്ചാണ് താമസിക്കുന്നത് പോലും. പക്ഷേ മിക്കവരും ഈ വിഷയത്തില്‍ നിശബ്ദദ പാലിച്ചിരിക്കുകയാണ്.

മലയാള സിനിമയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്ന ഒരു പ്രമുഖ നടനുമായി അക്രമിക്കപ്പെട്ട നടിയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആക്ഷേപമുണ്ട്. അതുകൊണ്ടാണ് പലരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മടിക്കുന്നതെന്നും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

എന്തായാലും സിനിമ താരങ്ങളുടെ സംഘടനയായ അമ്മ നടിയ്‌ക്കൊപ്പം തന്നെ ഉണ്ട് എന്നാണ് പറയുന്നത്. അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റും മുതിര്‍ന്ന താരമായ കെപിഎസി ലളിതയും താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications