'രാവിലെ കാണണം'... ക്രൂര പീഡനങ്ങള്‍ക്ക് ശേഷം ഇറക്കിവിട്ടപ്പോള്‍ പള്‍സര്‍ സുനി നടിയോട് പറഞ്ഞത്?
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി തന്നെയാണ് പ്രധാനി എന്ന് വ്യക്തമാണ്. നടിയെ കൂടുതല്‍ ഉപദ്രവിച്ചതും സുനി തന്നെ ആയിരുന്നു എന്നാണ് വിവരം.
കാറില്‍ മുഖം മറച്ചുകയറിയ സുനിയുടെ മുഖംമൂടി് മാറിയപ്പോള്‍ നടി തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നിട്ടും അയാള്‍ ക്രൂരത തുടര്‍ന്നു.
എല്ലാ സംഭവങ്ങള്‍ക്കും ശേഷം നടിയെ കാക്കനാടിനിടനുത്ത് ഇറക്കി വിടുമ്പോള്‍ സുനി പറഞ്ഞ വാക്കുകളാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. 'രാവിലെ കാണണം' എന്നായിരുന്നത്രെ അത്.... എന്ത് ധൈര്യത്തിലായിരിക്കണം സുനി അങ്ങനെ പറഞ്ഞിട്ടുണ്ടാവുക?

നടിയെ ആക്രമിക്കുന്നതിനായി കാറില്‍ കയറിപ്പോള്‍ സുനി മുഖം മറച്ചിരുന്നു. എന്നാല്‍ അധികനേരം ഇത് തുടരാനായില്ല. തുണി മാറിയപ്പോള്‍ മുഖം വ്യക്തമാവുകയും ചെയ്തു.

സുനിയുടെ മുഖം നടി പെട്ടെന്ന് തിരിച്ചിറിഞ്ഞിരുന്നു. 'നീ സുനി അല്ലേടാ' എന്ന് ചോദിക്കുകയും ചെയ്തു. അപ്പോള്‍ സുനി പറഞ്ഞത് ഇത് ക്വട്ടേഷന്‍ ആണെന്നായിരുന്നത്രെ.

മണിക്കൂറുകളോളം ആണ് നടിയെ കാറില്‍ വച്ച് സുനിയും സംഘവും ഉപദ്രവിച്ചത്. അതിന് ശേഷം കാക്കനാട് വാഴക്കാലയ്ക്കടുത്ത് സംവിദായകന്‍ ലാലിന്റെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നു.

ക്രൂരമായ ആക്രമണങ്ങള്‍ക്ക് ശേഷം നടിയെ ഇറക്കി വിടുമ്പോള്‍ പള്‍സര്‍ സുനി പറഞ്ഞത് ഇങ്ങനെ ആയിരുന്നത്രെ- രാവിലെ കാണണം. പോലീസ് പറഞ്ഞു എന്ന രീതിയില്‍ മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അത്രയും സമയം ക്രൂരമായി ഉപദ്രവിച്ചതിന് ശേഷം പള്‍സര്‍ സുനി അങ്ങനെ പറയാനുള്ള കാരണം എന്തായിരിക്കും? അത്രമാത്രം ധൈര്യം സുനിക്ക് ഉണ്ടായിരുന്നെങ്കില്‍ അതിന് പിന്നില്‍ ആരാണ് എന്ന ചോദ്യവും പ്രസക്തമാണ്.

മാനഹാനി ഭയന്ന് നടി ഒന്നും പുറത്ത് പറയില്ലെന്ന ധൈര്യത്തിലാണ് ഇതെല്ലാം ചെയ്തത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. മുന്‍നിര നടിയില്‍ നിന്ന് ഒരു പ്രതികാരവും ഉണ്ടാവില്ലെന്ന് ഏതെങ്കിലും രീതിയില്‍ സുനിക്കും സംഘത്തിനും ഉറപ്പ് കിട്ടിയിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കാറിനുള്ളില്‍ വച്ച് നടിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളും സുനിയും സംഘവും പകര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടി പോലീസിന് നല്‍കിയ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കാറിനുള്ളില്‍ വച്ച് അപകീര്‍ത്തികരമായ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നടി എതിര്‍ത്തിരുന്നു. എതിര്‍ത്താല്‍ തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവയ്ക്കുമെന്നും കൊല്ലുമെന്നും സുനിയും സംഘവും ഭീഷണിയും മുഴക്കിയിരുന്നത്രെ.

നടനും സംവിധായകനും ആയ ലാലിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്. ലാല്‍ മുന്‍കൈയ്യെടുത്ത് പോലീസിനെ വിവരം അറിയിച്ചിരുന്നില്ലെങ്കില്‍ സംഭവം പുറത്തറിയാതെ പോയേനെ.

ഈ സംഭവം പുറത്തറിഞ്ഞിരുന്നില്ലെങ്കില്‍ പള്‍സര്‍ സുനിയും മാര്‍ട്ടിനും എല്ലാം സിനിമാക്കാരുടെ ഡ്രൈവര്‍മാരായി തുടര്‍ന്നേനെ. നടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് പണവും തട്ടിയേനെ. എന്നാല്‍ അതിജീവനത്തിന്‍ കരുത്തുകാട്ടിയ നടിയുടെ ധീരതയാണ് കൊടു ക്രിമിനലുകളെ വെളിച്ചത്തുകൊണ്ടുവന്നത്.












Click it and Unblock the Notifications