Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് പറഞ്ഞതിന് മുഴുവന്‍ കാവ്യ അനുഭവിക്കുമോ? ഇനി ആര്‍ക്കും തടയാനാവാത്ത വിധി എന്ത്?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയിലാണ് സുനി പറഞ്ഞ മാഡം കാവ്യ മാധവന്‍ തന്നെയാണെന്ന് തെളിഞ്ഞത്.

കീഴടങ്ങുന്നതിന് മുമ്പ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതും തെളിഞ്ഞുകഴിഞ്ഞു. ഇനി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത കാവ്യ മാധവന് കൂടിയുണ്ട്.

ദിലീപിന് പറ്റിയ പിഴവ് തന്നെ ആയിരുന്നു കാവ്യയ്ക്കും സംഭവിച്ചത്. ഒന്നും അറിയില്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത് കാവ്യക്ക് എന്തൊക്കെ പ്രതിസന്ധികളാണ് ഇനി സൃഷ്ടിക്കുക?

അറിയില്ലെന്ന്

അറിയില്ലെന്ന്

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്നായിരുന്നു കാവ്യ മാധവന്‍ ആദ്യം മുതലേ പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലില്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തു

ഡ്രൈവറായിരുന്നു

ഡ്രൈവറായിരുന്നു

എന്നാല്‍ പള്‍സര്‍ സുനി കാവ്യ മാധവന്റെ ഡ്രൈവര്‍ ആയി ജോലി ചെയ്തിട്ടുണ്ട് എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ഒരാളെ അറിയില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?

പണം നല്‍കിയിട്ടുണ്ട്?

പണം നല്‍കിയിട്ടുണ്ട്?

കാവ്യ മാധവന്‍ പലതവണ തനിക്ക് പണം തന്നിട്ടുണ്ട് എന്നും സുനില്‍ കുമാര്‍ അവകാശപ്പെട്ടിട്ടുണ്ട്. അപ്പോള്‍ കാവ്യ പറഞ്ഞത് മുഴുവന്‍ പൊളിയാണോ?

കാവ്യയുടെ ഫോണില്‍

കാവ്യയുടെ ഫോണില്‍

കാവ്യയുടെ ഫോണില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മംഗളം ആയിരുന്നു ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മാഡം ആണെന്ന് പറഞ്ഞതോടെ

മാഡം ആണെന്ന് പറഞ്ഞതോടെ

ഏറ്റവും ഒടുവില്‍ മാഡം എന്നത് കാവ്യ മാധവന്‍ തന്നെ ആണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. ഇതോടെ കാവ്യ മാധവന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്.

ഒന്നും അറിയാത്ത മാഡം

ഒന്നും അറിയാത്ത മാഡം

പക്ഷേ പള്‍സര്‍ സുനി മറ്റൊരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. നടിയെ ആക്രമിക്കുന്ന സംഭവം കാവ്യ മാധവന് അറിയില്ലായിരുന്നു എന്നതാണ് അത്.

അപ്പോള്‍ ആ സംഭവം?

അപ്പോള്‍ ആ സംഭവം?

പള്‍സര്‍ സുനിക്ക് നിയമ സഹായത്തിനായി അഡ്വ ഫെനി ബാലകൃഷ്ണനെ ചില സുഹൃത്തുക്കള്‍ സമീപിച്ചിരുന്നു. അവരാണ് മാഡത്തെക്കുറിച്ച് സൂചന നല്‍കിയത്. അങ്ങനെയെങ്കില്‍ സംഭവങ്ങള്‍ക്ക് ശേഷം കാവ്യ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്ന സംശങ്ങള്‍ ബലപ്പെടും

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

കാവ്യ മാധവനെ പോലീസിന് വീണ്ടും ചോദ്യം ചെയ്യാതിരിക്കാന്‍ ആവില്ല. കാരണം പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ തന്നെയാണ്. കാവ്യ ഇനി പോലീസിനോട് എന്ത് പറയും എന്നതാണ് അറിയേണ്ടത്.

അറസ്റ്റ് ഒഴിവാകുമോ?

അറസ്റ്റ് ഒഴിവാകുമോ?

കാവ്യ മാധവന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന രീതയിലും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. എന്തായാലും പോലീസിന് നടപടിയെടുക്കാതിരിക്കാന്‍ സാധിക്കില്ല എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യമേ പറഞ്ഞിരുന്നെങ്കില്‍

ആദ്യമേ പറഞ്ഞിരുന്നെങ്കില്‍

പള്‍സര്‍ സുനിയെ അറിയാം എന്ന കാര്യം തുടക്കത്തിലേ സമ്മതിച്ചിരുന്നെങ്കില്‍ കാവ്യയ്ക്ക് ഇത്രയധികം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനിയെ കണ്ടിട്ട് പോലും ഇല്ല എന്ന നിലപാടിലാണ് ഇപ്പോഴും ദിലീപ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+