'സുനി കാണിച്ചത് രതിവൈകൃതങ്ങള്‍... ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല'; നടി ആക്രമിക്കപ്പെട്ടതിൽ ഓഡിയോ
കൊച്ചി: യുവ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് രണ്ട് ആഴ്ച കഴിഞ്ഞിരിക്കുന്നു. പ്രധാന പ്രതികളെല്ലാം പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തില്‍ മറ്റ് ഗൂഢാലോചനകളൊന്നും ഇതുവരെ കണ്ടെത്താനോ തെളിയിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.
അതിനിടയിലാണ് ഇത് സംബന്ധിച്ച ഒരു ഓഡിയോ ക്ലിപ്പ് വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നത്. നടിയ്ക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് പറയുന്നതാണ് ആ ഓഡിയോ. എന്തൊക്കെ ക്രൂരതകളാണ് സുനി നടിയോട് ചെയ്തത് എന്നൊക്കെയാണ് അതില്‍ വിശദീകരിക്കുന്നത്.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരു പോലീസുകാരന്റെ ഓഡിയോ ആണ് ഇത് എന്നാണ് പറയപ്പെടുന്നത്. അതിനപ്പുറും ഈ ഓഡിയോക്ക് പിന്നില്‍ ഒരു ഗൂഢാലോചനയില്ലേ എന്നും സംശയിക്കാവുന്നതാണ്.

വാട്‌സ് ആപ്പില്‍ അയച്ച ഒരു ഓഡിയോ സന്ദേശം ആണ് ഇത്. അളിയന്‍മാരേ എന്ന് സംബോധന ചെയ്തുകൊണ്ടാണ് തുടങ്ങുന്നത്. നടി ക്രൂരമായ ആക്രമണത്തിനാണ് ഇരയായത് എന്ന് ഇതില്‍ പറയുന്നു.

എ ടു സെഡ് കാര്യങ്ങള്‍ അല്‍പം മുമ്പാണ് തനിക്ക് മനസ്സിലായത് എന്നാണ് പറയുന്നത്. ഒരു പെണ്ണ് ജീവിതത്തില്‍ ഏറ്റവും അനുഭവിക്കാവുന്ന വേദനയാണ് നടി അനുഭവിച്ചത് എന്നാണ് പറയുന്നത്. നടിയുടെ പേരും ഈ ഓഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്.

സുനി നടിയോട് കാണിച്ചത് ശരിക്കും രതി വൈകൃതങ്ങളാണെന്നാണ് ഓഡിയോയില്‍ പറയുന്നത്. ഒരു പെണ്ണിനോടും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണത്രെ. മരണം വരെ അവര്‍ക്ക് അത് മറക്കാന്‍ പറ്റില്ല എന്നും ഓഡിയോയില്‍ പറയുന്നു.

എല്ലാം കേട്ടപ്പോള്‍ ഒരു മൃതശരീരം പോലെ ആയിപ്പോയ് അത്ര. കണ്ണുകള്‍ നിറഞ്ഞുപോയി. എല്ലാം സുനിയാണ് ചെയ്തത് എന്നാണ് പറയുന്നത്.

സുനി വാഹനത്തില്‍ കയറിയതിന് ശേഷം ആണ് ആക്രമണം തുടങ്ങിയതത്രെ. പാലാരിവട്ടം കഴിഞ്ഞതിന് ശേഷം ആണ് സുനി വാഹനത്തില്‍ കയറിത്. അതിന് ശേഷം ആണ് ക്രൂരമായ കാര്യങ്ങള്‍ അരങ്ങേറിയത്.

സുനി ചെയ്ത നീചകൃത്യങ്ങള്‍ക്ക് അവന്റെ കഴുത്ത് വെട്ടിക്കളയുകയാണ് വേണ്ടത്. ഇഞ്ചിഞ്ചായി കൊല്ലണം. അത്രയും വലിയ നാറിയാണ് അവന്‍.

കാറിനുള്ളില്‍ വച്ച് നടന്ന സംഭവങ്ങളും ഓഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ അത് പുറത്ത് പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്. മാത്രമല്ല അതില്‍ എത്രത്തോളം സത്യമുണ്ട് എന്ന കാര്യവും സംശയത്തിന്റെ നിഴലിലാണ്. സുനി തന്നെയാണ് എല്ലാ ദൃശ്യങ്ങളും പകര്‍ത്തിയതെന്നും പറയുന്നുണ്ട്.

പള്‍സര്‍ സുനിയെ പോലുള്ള നാറികളെ സ്‌നേഹിക്കാനും പെണ്ണുങ്ങളുണ്ടെന്നാണ് മറ്റൊരു വാചകം. അവനൊരു കാമുകിയുണ്ട്. അവര്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആണെന്നും ഓഡിയോയില്‍ പറയുന്നുണ്ട്.

നടിയ്ക്ക് നേരെ ആക്രമണം നടക്കുന്നതിന്റെ അന്ന് വൈകുന്നേരവും കാമുകിയുമായി സുനി സംസാരിച്ചത്രെ. അതിന് ശേഷം എസ്എംഎസ് മുഖേനയായിരുന്നു ആശയ വിനിമയം. ഇതെല്ലാം ഇപ്പോള്‍ പോലീസ് റിട്രീവ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഓഡിയോയില്‍ പറയുന്നുണ്ട്.

നടനും സംവിധായകനും ആയ ലാലിനെ പ്രകീര്‍ത്തിക്കുന്നും ഉണ്ട് ഓഡിയോയില്‍. മാര്‍ട്ടിനെ പിടിക്കാന്‍ സഹായിച്ചത് ലാലിന്റെ ഇടപെടലാണെന്നും പറയുന്നു.

ലാല്‍ ആദ്യം വിളിച്ചത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ആണ്. വിളിച്ച് സംസാരിക്കുകയായിരുന്നില്ല, കരയുകയായിരുന്നത്രെ. ഡിജിപിക്ക് പോലും അപ്പോള്‍ കാര്യം മനസ്സിലായിരുന്നില്ലേ

സാധാരണ ഗതിയില്‍ നടക്കാത്ത കാര്യമാണ് നടന്നത്. ഡിജിപി നേരിട്ട് ഒരു അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് പറയു രീതിയില്ല. പക്ഷേ വേഗം ലാലിന്റെ വീട്ടിലെത്താന്‍ ഡിജിപി എസിയോട് പറയുകയായിരുന്നത്രെ.

ഓഡിയോ കേട്ടാല്‍ ഉറപ്പിക്കാം ഇത് ഒരു പോലീസുകാരന്റേതാണ്. നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്ന സംഘത്തിലെ അംഗമാണെന്ന സൂചനകളും നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ നടന്നത് വലിയ കൃത്യവിലോപം അല്ലേ?

കേരള പോലീസിന്റെ അന്വേഷണത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഓഡിയോ അവസാനിക്കുന്നത്. ഒരു പക്ഷേ പോലീസുകാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഓഡിയോ ആണോ എന്നും സംശയിക്കുന്നുണ്ട്. പക്ഷേ ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢ ശ്രമങ്ങളുണ്ടോ എന്നും സംശയിക്കാതെ തരമില്ല.

നേരിട്ട് പരസ്യപ്പെടുത്താവുന്നതല്ല ഈ ഓഡിയോ. അതില്‍ പലയിടത്ത് നടിയുടെ പേര് പറയുന്നുണ്ട്. പലകാര്യങ്ങളും ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ ഹനിക്കുന്നതും ആണ്. അതുകൊണ്ട് തന്നെ ഈ ഓഡിയോ ഞങ്ങളും പരസ്യപ്പെടുത്തുന്നില്ല.












Click it and Unblock the Notifications